CrimeNEWS

ആശുപത്രിപരിസരത്ത് 14-കാരിയെ ബലാത്സംഗംചെയ്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; രാജസ്ഥാനില്‍ 2 പേര്‍ അറസ്റ്റില്‍

ജയ്പുര്‍: കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് വനിതാ ഡോക്ടര്‍ ക്രൂമായി ബലാത്സത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാജസ്ഥാനില്‍നിന്നും സമാനമായ വാര്‍ത്ത. ജോധ്പുരിലെ സര്‍ക്കാര്‍ ആശുപത്രി പരിസരത്തുവെച്ച് 14-കാരി ക്രൂര ബലാത്സംഗത്തിനിരയായി. തുടര്‍ന്ന് അക്രമികള്‍ കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു.

Signature-ad

പോലീസ് പറയുന്നത്: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് ഇരിക്കുകയായിരുന്നു. ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേര്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ബയോ മെഡിക്കല്‍ വേസ്റ്റ് തള്ളുന്ന ഇടത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം വീടുവിട്ടിറങ്ങിയെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായി പ്രതാപ് നഗര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു.

സംഭവത്തിന് ശേഷം മാലിന്യക്കൂനയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രണ്ടുപേരും കടന്നുകളഞ്ഞു. ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടി, അടുത്തദിവസം സ്വയം പുറത്തെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: