CrimeNEWS

കാമുകനൊപ്പം ജീവിക്കാന്‍ മകളെ കഴുത്തറുത്തു കൊന്ന് യുവതി; പ്രചോദനമായത് ‘ക്രൈം പട്രോള്‍’ സീരീസ്

പട്ന: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കഴുത്തറുത്ത് കൊന്ന് യുവതി. മൂന്നു വയസുള്ള കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കാട്ടില്‍തള്ളിയത്. ബിഹാറിലെ മുസഫര്‍പുരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുസഫര്‍പുര്‍ മിനാപുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളിബാഗ് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം പുറംലോകമറിഞ്ഞതിനു പിന്നാലെ മുസഫര്‍പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടില്‍ തന്നെ കഴിയുന്ന കാജല്‍ എന്ന യുവതി കുറ്റം സമ്മതിച്ചത്.

Signature-ad

കുട്ടിയെ കത്തി കൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ശരീരം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി അടുത്തുള്ള കാട്ടില്‍ തള്ളുകയായിരുന്നു. യുവതിയുടെ ഭര്‍തൃവീട്ടിലെത്തി അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ നിലത്തും ടെറസിലും സിങ്കിലുമെല്ലാം രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനായ മനോജ് കുമാറിനൊപ്പം പോകാന്‍ വേണ്ടിയാണു കൃത്യം ചെയ്തതെന്നാണു യുവതി പൊലീസിനു മൊഴിനല്‍കിയത്. മകളെയും ഒപ്പം കൂട്ടാന്‍ ആഗ്രഹിച്ചെങ്കിലും കുട്ടിയെ സ്വീകരിക്കാന്‍ മനോജ് ഒരുക്കമല്ലായിരുന്നു. ഒറ്റയ്ക്കു വരണമെന്നാണ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ജനപ്രിയ ടെലിവിഷന്‍ ക്രൈം സീരീസായ ‘ക്രൈം പട്രോള്‍’ മോഡലില്‍ കുട്ടിയെ വകവരുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

യുവതി ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലയില്‍ കാമുകനു പങ്കുള്ളതിനു തെളിവൊന്നും ലഭിക്കാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, ഇയാളെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: