CrimeNEWS

വിവാഹദിവസം രാവിലെ വരന്‍ ജീവനൊടുക്കി; ദാരുണസംഭവം കൊണ്ടോട്ടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിന്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

Signature-ad

വിദേശത്താണ് ജിബിന്‍ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: