Crime

  • ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് 34 ലക്ഷം തട്ടി; ദമ്പതികളുടെ പരാതിയില്‍ യുവതി അറസ്റ്റില്‍

    കൊല്ലം: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് ദമ്പതികളെ കബളിപ്പിച്ച് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവുമാണ് തട്ടിപ്പിന് ഇരയായത്. സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കൂടാതെ സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്നതോടെയാണ് തട്ടിപ്പു പുറത്തായത്. വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി ഇറക്കി വിട്ടു. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി.  

    Read More »
  • ശുചിമുറിയില്‍നിന്ന് തിരികെ വരുമ്പോള്‍ കടന്നുപിടിച്ച് ചുംബിച്ചു; ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി

    തിരുവനന്തപുരം: നടന്‍ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിനിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കരമന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തൊടുപുഴയിലേക്ക് മാറ്റും. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഡി ജി പിക്ക് ഓണ്‍ലൈനായിട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കരമന പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013ല്‍ തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ‘ശുചിമുറിയിലേക്ക് പോയി തിരികെ വരുമ്പോള്‍ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു. ഈ നടനെ ഞാന്‍ പിടിച്ച് തള്ളി. ശേഷം സെറ്റിലുള്ളവരോട് ഇക്കാര്യം പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരവധി നടിമാര്‍ ഇത്തരത്തിലുള്ള പരാതികളുമായി രംഗത്തെത്തി. അവര്‍ക്ക് പിന്തുണയായിട്ടാണ് എനിക്ക് നേരിട്ട ദുരനുഭവം ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറായത്.’- നടി വ്യക്തമാക്കി. ജയസൂര്യയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന…

    Read More »
  • ലോട്ടറിയടിച്ചതിനു പിന്നാലെ ആക്രമണവും ഭീഷണിയും; യുവാവ് ജീവനൊടുക്കി

    ലഖ്‌നൗ: ഓണ്‍ലൈന്‍ ലോട്ടറി വഴി 3.55 ലക്ഷം രൂപം നേടിയ യുവാവിന്റെ ആഹ്ലാദം കലാശിച്ചത് വന്‍ദുരന്തത്തില്‍. നികുതിയുടെ പേരുംപറഞ്ഞ് പ്രദേശത്തെ യുവാക്കളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതോടെ അമേഠി സ്വദേശി രാകേഷ്(24) ജീവനൊടുക്കി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇദ്ദേഹത്തെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് നാല് യുവാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, വിഷാദത്തിലേക്ക് വഴുതിവീണ രാകേഷിനെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍, അനുരാഗ് ജയ്‌സ്വാള്‍, തുഫാന്‍ സിങ്, വിശാല്‍ സിങ്, ഹന്‍സ്‌രാജ് മൗര്യ എന്നിവര്‍ക്കെതിരെ മരിച്ച രാകേഷിന്റെ അമ്മ പോലീസില്‍ പരാതി നല്‍കി. 1.6 ലക്ഷം ടി.ഡി.എസ് തിരികെ നല്‍കാനെന്ന വ്യാജേന രാകേഷിന്റെ ആധാറും പാന്‍ കാര്‍ഡും പ്രതികള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. രേഖകള്‍ തിരിച്ചുചോദിച്ചതോടെ അവര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, ഇദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ രേഖകള്‍ ദുരുപയോ?ഗം വന്‍തുക വായ്പ എടുക്കുമെന്ന് കൂടെ പറഞ്ഞതോടെ യുവാവ് ജീവനൊടുക്കാന്‍…

    Read More »
  • ‘ബ്രോ ഡാഡി’ പീഡനം: പ്രതിയെ സംരക്ഷിച്ചത് സിപിഎം നേതാവാണെന്ന് പരാതിക്കാരി

    തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ ‘ബ്രോ ഡാഡി’യുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചു നഗ്‌നചിത്രം പകര്‍ത്തി പണം തട്ടിയ സംഭവത്തില്‍ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണില്‍ വിവരങ്ങള്‍ തേടി. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. അസി. ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് ഹോട്ടല്‍ മുറിയില്‍ വച്ച് ശീതളപാനീയത്തില്‍ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കടയ്ക്കല്‍ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് സംരക്ഷിച്ചുവെന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളില്‍ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി. ജൂണില്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി അയച്ചിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. കുടിക്കാന്‍ കോള…

    Read More »
  • ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; ‘ആറാട്ടണ്ണന്‍’ ആന്‍ഡ് പാര്‍ട്ടിക്കെതിരേ കേസ്

    കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍), അലിന്‍ ജോസ് പെരേര എന്നിവരുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. ഇവര്‍ ഉടന്‍ അറസ്റ്റിലായേക്കും എന്നാണു സൂചന. ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണു സംഭവം. ഓഗസ്റ്റ് 13 നാണു യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍, തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്‌ട്രേറ്റിനു മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു. സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ‘ആറാട്ട്’ സിനിമയുടെ റിവ്യൂ ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിലെ നിരന്തര സാന്നിധ്യമാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ്…

    Read More »
  • നടി രേഖാ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു; വഴിത്തിരിവായത് സിസി ടിവി ദൃശ്യങ്ങള്‍

    ചെന്നൈ: റോഡരികെ കിടന്നുറങ്ങിയയാള്‍ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. തമിഴ്നാട് സെയ്ദാപെട്ടിലാണ് സംഭവം. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപപ്ന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഞ്ചനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, ഡ്രൈവര്‍ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ രേഖ കാറിലുണ്ടായിരുന്നോ, പാണ്ടി തന്നെയാണോ വാഹനമോടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എഴുത്തുകാരി കൂടിയായ രേഖ, പാര്‍ഥിപന്‍ സംവിധാനം ചെയ്ത ‘ഇരവിന്‍ നിഴല്‍ ‘ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളില്‍ അവതാരകയുമായിരുന്നു.

    Read More »
  • ഫോണിലൂടെ പരിചയപ്പെട്ട ആള്‍ക്ക് വീട്ടമ്മ നല്‍കിയത് ഒരു കോടി; മുങ്ങിയ പ്രതിയെ പൊക്കി

    കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടിയോളം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയില്‍. ഗുജറാത്ത് സ്വദേശി വിജയ് സോന്‍ഖറിനെയാണ് എറണാകുളം റൂറല്‍ പൊലീസ് സാഹസികമായി പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മാബാദില്‍ നിന്ന് പിടിയിലായ സോന്‍ഖര്‍. സാമൂഹിക മാദ്ധ്യങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം ഉണ്ടാകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മാസങ്ങള്‍ക്ക് മുന്‍പാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയില്‍ കുറച്ച് തുക നല്‍കി. പിന്നാലെ വീട്ടമ്മ കൂടുതല്‍ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിച്ച പണത്തിന് വന്‍ ലാഭം സാമൂഹികമാദ്ധ്യമത്തിലെ പേജുകളില്‍ പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വീട്ടമ്മ നല്‍കിയത്. ഒടുവില്‍ പണം തിരികെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അമളി…

    Read More »
  • ഭാര്യയുമായി രഹസ്യബന്ധം; വിമാനത്താവളത്തില്‍ ജീവനക്കാരെ കഴുത്തറത്തു കൊലപ്പെടുത്തി

    ബംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെയും ജീവനക്കാരെയും നടുക്കി അരുംകൊല. വിമാനത്താവള ജീവനക്കാരനായ തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48)യെയാണ് നാട്ടുകാരനായ രമേഷ് വിമാനത്താവളത്തില്‍വെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ ഒന്നാം ടെര്‍മിനലിന് സമീപത്തായിരുന്നു സംഭവം. കൊല്ലപ്പെട്ട രാമകൃഷ്ണ വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററാണ്. രാമകൃഷ്ണയും പ്രതിയായ രമേഷിന്റെ ഭാര്യയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2022-ല്‍ രമേഷും ഭാര്യയും വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് രമേഷ്, രാമകൃഷ്ണയെ കൊല്ലാനായി പലതവണ ശ്രമം നടത്തി. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍വെച്ച് പ്രതി ആക്രമണം നടത്തിയത്. ബാഗില്‍ കത്തിയുമായാണ് പ്രതി വിമാനത്താവളത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബസില്‍ വിമാനത്താവളത്തില്‍ എത്തിയശേഷം ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ പുറത്തേക്ക് വരാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് രാമകൃഷ്ണ ടെര്‍മിനലില്‍നിന്ന് പുറത്തേക്ക് വന്നയുടന്‍ കത്തിയുമായെത്തി പ്രതി ഇയാളുടെ കഴുത്തറക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പകച്ചുപോയി. പ്രതിയായ രമേഷിനെ ഉടന്‍തന്നെ പോലീസ് അറസ്റ്റ്…

    Read More »
  • വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ആറാട്ടണ്ണനും കൂട്ടര്‍ക്കുമെതിരേ കേസ്

    കൊച്ചി: ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്. അതേസമയം, കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

    Read More »
  • നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി രേവതിക്ക് അയച്ചു, മദ്യം നല്‍കി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരേ ആരോപണവുമായി യുവാവ്

    കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2012ല്‍ ബംഗളൂരുവില്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങള്‍ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്. താന്‍ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. ”സംവിധായകന്‍ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന എന്നോട് നഗ്‌നനായി നില്‍ക്കാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മില്‍…

    Read More »
Back to top button
error: