Crime

  • ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടറെ കുത്തിക്കൊന്ന ആൾ പിടിയില്‍; കൊലയ്ക്ക് കാരണം ഭാര്യയുമായുള്ള അവിഹിത ബന്ധം

         കളമശേരി എച്ച്.എം.ടി ജംക്ഷനില്‍  കണ്ടക്ടറെ ബസിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കളമശേരി ഗ്ലാസ് ഫാക്ടറി നഗര്‍ ചാമപ്പറമ്പില്‍ മിനൂപ് (35) ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യാത്രക്കാരുടെ കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. പലരും അതിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട മിനൂപിനെ വൈകിട്ട് ആലുവ മുട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതത്തിനു കാരണമെന്നാണു പൊലീസ് നല്‍കുന്ന സൂചന. പക്ഷേ ‘സഹോദരിയെ അപമാനിക്കുമോ’ എന്ന് പറഞ്ഞാണ് പ്രതി കണ്ടക്ടറെ കുത്തിയതെന്ന് ദക്സാക്ഷികൾ പറയുന്നു. അനീഷിന്റെ നെഞ്ചിനാണു കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയില്‍ കൈക്കും കഴുത്തിനും മുറിവേറ്റു. ബസിനകത്തു കുത്തേറ്റുവീണ അനീഷിനെ ഉടന്‍തന്നെ ഡ്രൈവറും മറ്റും ചേര്‍ന്ന്…

    Read More »
  • മഹാരാഷ്ട്രയില്‍ മലയാളിയുടെ കൊലപാതകം ഓണത്തിന് നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കെ

    കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല ഗിരദീപത്തില്‍ (ഉമ്മന്നൂര്‍ ചെപ്ര കാവുങ്കല്‍ പുത്തന്‍വീട്) ഗിരീഷ് പിള്ള (48) മഹാരാഷ്ട്രയില്‍ കൊലചെയ്യപ്പെട്ടെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഓണത്തിനു നാട്ടിലെത്താനായി 12-ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗിരീഷ് പിള്ള കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്നത്. കോലാപുര്‍ ഹുപ്രിയില്‍ മുപ്പതുവര്‍ഷമായി ടയറുകട നടത്തുകയായരുന്നു ഗിരീഷ് പിള്ള. ഒരുവര്‍ഷംമുന്‍പാണ് ഭാര്യ ദീപയെയും മകന്‍ പ്രണവിനെയും നാട്ടിലേക്കയച്ചത്. മഹാരാഷ്ട്രയിലെ ജോലി മതിയാക്കി നാട്ടില്‍ ടയറുകട തുടങ്ങുന്നതിനുള്ള തീരുമാനത്തിലായിരുന്നു കുടുംബം. ദിവസവും രാത്രിയില്‍ ഭക്ഷണത്തിനുമുന്‍പ് വീട്ടിലേക്ക് വിളിക്കാറുള്ള ഗിരീഷ് വ്യാഴാഴ്ച വിളിച്ചിരുന്നില്ല. ദീപ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തതുമില്ല. തുടര്‍ന്ന് അവിടെയുള്ള പരിചയക്കാരെ വിവരമറിയിക്കുകയും അവര്‍ പോയി നോക്കിയപ്പോള്‍ വെട്ടേറ്റനിലയില്‍ ഗിരീഷ് പിള്ളയെ കാണുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കടയടച്ച് താമസസ്ഥലത്തേക്ക് പോയ ഗിരീഷ് പിള്ളയെ ടയറില്‍ കാറ്റുനിറയ്ക്കാനായി ഒരുസംഘം വിളിച്ചുകൊണ്ടു പോയെന്നും കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ്…

    Read More »
  • ‘കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ചി’ന് തെളിവുകളുണ്ട്’; അനര്‍ഹര്‍ക്ക് സ്ഥാനം ലഭിക്കുന്നെന്ന് സിമി റോസ്‌ബെല്‍

    കൊച്ചി: പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോള്‍ ഞങ്ങള്‍ മൗനംപാലിച്ചു. എട്ടുവര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാല്‍) ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവര്‍ത്തനത്തിലൂടെ വന്നവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങള്‍ കെപിസിസിയില്‍ ഉണ്ടെന്ന്…

    Read More »
  • ഒന്‍പതു വയസ്സുകാരിയെ നാലുവര്‍ഷം നിരന്തരം പീഡിപ്പിച്ചു; ‘ലാത്തി’ രതീഷിനു 86 വര്‍ഷം കഠിന തടവ്

    തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ പത്തോളം കേസില്‍ പ്രതിയായ കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനെ (41) 86 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. 75,000 രൂപ പിഴയു ചുമത്തി . തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2015 കാലഘട്ടത്തില്‍ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോള്‍ മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസില്‍ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചത്. ആ വര്‍ഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് 2019ല്‍ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാല്‍…

    Read More »
  • മദ്യപിച്ചെത്തി സ്ഥിരം വഴക്ക്; ചോദ്യംചെയ്ത 24കാരനെ പിതാവ് കുത്തിക്കൊന്നു

    കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ജോണെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോള്‍ ജോണ്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളില്‍ പോയി ജോണ്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇയാള്‍ ഒരു ബന്ധുവീട്ടില്‍ പോയി പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് ക്രിസ്റ്റിയും സഹോദരനും ചേര്‍ന്നാണ് ഇയാളെ തിരികെ വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു ജോണ്‍ മകനെ കൊലപ്പെടുത്തിയത്. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജോണിനെ തിരുവമ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.  

    Read More »
  • പോലീസ് ജീപ്പിന് പിന്നില്‍ കാര്‍ നിര്‍ത്തി മദ്യപാനം, ചോദ്യംചെയ്ത വനിതാ എസ്‌ഐയ്ക്കും പോലീസുകാര്‍ക്കും മര്‍ദനം

    പത്തനംതിട്ട: വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയ്ക്കും പോലീസുകാര്‍ക്കും മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ പരിക്ക്. അടൂര്‍ വനിതാ എസ്.ഐ. കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്‍, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മര്‍ദ്ദിച്ച അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂര്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30-ന് അടൂര്‍ വട്ടത്തറപ്പടി ജങ്ഷനു സമീപത്തായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു വനിതാ എസ്.ഐ. ഇതിനിടെ ജീപ്പിനുപിറകില്‍, പിടിയിലായവരുടെ സംഘം സഞ്ചരിച്ച കാര്‍ കൊണ്ടുനിര്‍ത്തി അകത്തിരുന്ന് മദ്യപാനം തുടങ്ങി. ഇതുകണ്ട വനിതാ എസ്.ഐ.കാറില്‍നിന്ന് ഇറങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയവര്‍ പ്രകോപിതരായതോടെ വനിതാ എസ്.ഐയ്ക്കു നേരെ തിരിഞ്ഞു. തടസ്സംപിടിക്കാന്‍ എത്തിയ പോലീസുകാരെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

    Read More »
  • കൊള്ളയ്ക്കിടെ നേപ്പാള്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു; ഹൂസ്റ്റനില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

    ഹൂസ്റ്റന്‍: യുഎസിലെ അപ്പാര്‍ട്‌മെന്റിലെ കവര്‍ച്ചയ്ക്കിടെ നേപ്പാള്‍ വിദ്യാര്‍ഥിനിയെ ഇന്ത്യന്‍ വംശജന്‍ വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോബി സിങ് ഷാ എന്ന 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്‌മെന്റില്‍ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പാര്‍ട്‌മെന്റ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മുനയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു തവണ മുനയ്ക്ക് വെടിയേറ്റിരുന്നു. അന്വേഷണം തുടര്‍ന്ന പൊലീസ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ബോബിയുടെ ഫോട്ടോ പുറത്തുവിട്ടു. മുനയുടെ അപ്പാര്‍ട്‌മെന്റില്‍നിന്ന് ഇയാള്‍ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തിനായി 2021ലാണ് മുന പാണ്ഡെ ഹൂസ്റ്റണില്‍ എത്തുന്നത്. ശനിയാഴ്ച മുതല്‍ മുനയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് മുനയുടെ അമ്മ പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇവരെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ കോണ്‍സുലേറ്റ്.

    Read More »
  • നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ചശേഷം അറസ്റ്റ്

    കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളിലെ രഹസ്യമൊഴികളുടെ പകര്‍പ്പുകള്‍ക്കായി കാത്ത് പൊലീസ്. പകര്‍പ്പുകള്‍ ലഭിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളിലാണ് ഇതുവരെ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിലെ കാര്യങ്ങളും പരാതിയിലെയും പൊലീസിന് നല്‍കിയ വിശദമൊഴിയിലെയും കാര്യങ്ങളും ഒന്നാണെങ്കില്‍ മാത്രമേ അറസ്റ്റിനെക്കുറിച്ച് പൊലീസ് ആലോചിക്കൂ. പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളില്‍ നിര്‍ണായകമാവുക. സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതും അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. പരാതി നല്‍കിയ നടി ബംഗാളിലായതിനാലാണ് മൊഴിയെടുക്കല്‍ നീണ്ടുപോകുന്നത്.  

    Read More »
  • യുവാവിന്റെ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

    കോഴിക്കോട്: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്‌ന ചിത്രം അയച്ചു നല്‍കിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. 2012-ല്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.  

    Read More »
  • വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം: ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍; രാജ്യംവിട്ടവരുടെ വിവരം ശേഖരിക്കുന്നു

    തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. സസ്പെന്‍ഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാസ്പോര്‍ട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുമ്പ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അന്‍സില്‍ അസീസാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നല്‍കിയ 13 പാസ്പോര്‍ട്ടുകളില്‍ കൃത്രിമത്വം കാട്ടിയതിനാണ് കേസ്. വിഷയത്തില്‍ അന്‍സിലിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ച പോലീസുകാരനാണ് അന്‍സില്‍. തുമ്പ പോലീസ് സ്റ്റേഷനില്‍ നടന്നത് രാജ്യത്തിന് തന്നെ ഞെട്ടലുണ്ടാക്കുന്ന കുറ്റകൃത്യമാണ്. ഏറ്റവും സുരക്ഷിതമായ അനുവദിക്കപ്പെടേണ്ട പാസ്പോര്‍ട്ടിനായി വന്‍ അട്ടിമറിയാണ് നടന്നത്. വ്യാജ രേഖ ചമച്ച് ഔദ്യോഗിക സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്പോര്‍ട്ട് സമ്പാദിക്കുന്ന നിഗൂഢ സംഘത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് അന്‍സില്‍ അസീസ്. തുമ്പയിലെ ആളൊഴിഞ്ഞ വീട് വാടകയ്‌ക്കെടുത്താണ് മരിച്ചവരുടെ പേരില്‍ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയത്. പാസ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കുന്ന…

    Read More »
Back to top button
error: