CrimeNEWS

നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ചശേഷം അറസ്റ്റ്

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളിലെ രഹസ്യമൊഴികളുടെ പകര്‍പ്പുകള്‍ക്കായി കാത്ത് പൊലീസ്. പകര്‍പ്പുകള്‍ ലഭിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ.

നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളിലാണ് ഇതുവരെ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിലെ കാര്യങ്ങളും പരാതിയിലെയും പൊലീസിന് നല്‍കിയ വിശദമൊഴിയിലെയും കാര്യങ്ങളും ഒന്നാണെങ്കില്‍ മാത്രമേ അറസ്റ്റിനെക്കുറിച്ച് പൊലീസ് ആലോചിക്കൂ.

Signature-ad

പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളില്‍ നിര്‍ണായകമാവുക. സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതും അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. പരാതി നല്‍കിയ നടി ബംഗാളിലായതിനാലാണ് മൊഴിയെടുക്കല്‍ നീണ്ടുപോകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: