Crime

  • കുട്ടികളെ ആക്രമിച്ചകേസില്‍ പ്രതികളായി; മക്കളെ കാണാനില്ലെന്ന് പരാതി നല്‍കി ഗായകന്‍ മനോയുടെ ഭാര്യ

    ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസില്‍പ്പെട്ട തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് പിന്നണി ഗായകന്‍ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ 10നു രാത്രി, മനോയുടെ മക്കളായ ഷാക്കിറും റാഫിയും വല്‍സരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെ ഹോട്ടലില്‍ പാഴ്സല്‍ വാങ്ങാനെത്തിയ കൃപാകരന്‍ എന്ന യുവാവുമായി തര്‍ക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായി കൃപാകരന്‍ പരാതി നല്‍കി. ഇതോടെ, ഷാക്കിര്‍, റാഫി, സുഹൃത്തുക്കളായ വിഘ്‌നേഷ്, ധര്‍മന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മനോയുടെ മക്കള്‍ ഒളിവിലാണ്. ഇതിനിടെ, വീട്ടില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം തന്റെ മക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീല പരാതി നല്‍കി. അതേ രാത്രിയില്‍ തന്നെ മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച്…

    Read More »
  • യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഇല്ല; പുതുക്കിയത് അപകടത്തിനുശേഷം; അജ്മലിനും വനിതാ ഡോക്ടര്‍ക്കും കുരുക്കായി നിര്‍ണായക വിവരം പുറത്ത്

    കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാതക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട ശേഷം ഓണ്‍ലൈന്‍ വഴി KL 23Q9347 എന്ന കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, കേസില്‍ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടും. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.…

    Read More »
  • ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തി തട്ടിപ്പ്; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

    കോഴിക്കോട്: വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തി തട്ടിപ്പ്. കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളുടെ പേരില്‍ അക്കൗണ്ട് എടുക്കുന്നത്. ഇങ്ങനെ അക്കൗണ്ട് തുടങ്ങിയ 19 വയസ്സുള്ള നാല് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഭോപ്പാല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളുടെ പേരില്‍ അവരുടെ സമ്മതത്തോടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു. ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികളെ സമീപിക്കുന്നത്. അക്കൗണ്ട് തുടങ്ങിയാല്‍ എടിഎമ്മും പാസ്സ്ബുക്കുമുള്‍പ്പെടെ ഇവരെ സമീപിച്ചവര്‍ കൈവശം വെയ്ക്കും. ഓണത്തിന് തലേ ദിവസമാണ് ഭോപ്പാലില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം വടകര ആയഞ്ചേരി, വേളം, തീക്കുനി, കടമേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന ഭോപ്പാല്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇതോടെയാണ് വിദ്യാര്‍ഥികളുടെ പേരില്‍ ഇങ്ങനെയൊരു അക്കൗണ്ടുള്ളതായി വീട്ടുകാരും തട്ടിപ്പിനിരയായെന്ന് വിദ്യാര്‍ഥികളും മനസ്സിലാക്കുന്നത്. ഭോപ്പാല്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ ഇടനിലക്കാരായിനിന്ന് വിദ്യാര്‍ഥികളെ സമീപിച്ചത് മലയാളികളാണ്.…

    Read More »
  • താമരശ്ശേരിയില്‍ യുവതിയെ നഗ്‌നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

    കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.

    Read More »
  • വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

    കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജി (47)യെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കൊണ്ടുവന്ന ആസിഡ് ജനല്‍ വഴി ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ മുഖത്ത് അടക്കം പൊള്ളലേറ്റിരുന്നു. സെപ്റ്റംബര്‍ 15ാം തിയതി റെജി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  

    Read More »
  • കേരളത്തില്‍ ശിക്ഷ കുറവെന്ന് പ്രതി; മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ മധുര സ്വദേശി അറസ്റ്റില്‍

    തിരുവനന്തപുരം: മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലന്‍ ആണ് അറസ്റ്റിലായത്. കൊല്ലങ്കാവ് സ്വദേശിനിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി, ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ ചിവിട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്‍തുടര്‍ന്ന ബൈക്ക് യാത്രികന് നേരെ മുളക് പൊടി വിതറുകയും പ്രെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അന്വേഷണത്തിനൊടുവില്‍ നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതി പറയുന്നത്. തമിഴ്‌നാട്ടില്‍ ശിക്ഷ കൂടുതലാണെന്നും കേരളത്തില്‍ ശിക്ഷ കുറവെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഭവദിവസം തിരുനെല്‍വേലിയില്‍നിന്ന് തെങ്കാശി വഴി ബൈക്കില്‍ പാലോടെത്തിയ പ്രതി എ.ടി.എമ്മില്‍ കയറി പണം എടുത്ത ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോയി. പിന്നാലെ പുത്തന്‍ പാലത്തിന് സമീപത്ത് വച്ച് സ്‌കൂട്ടറില്‍ മകനുമായി വീട്ടിലേക്ക് പോയ കൊല്ലങ്കാവ് സ്വദേശിനി സുനിതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടപ്പോള്‍ സുനിതയെ ചവിട്ടി തള്ളിയിട്ട് രക്ഷപ്പെട്ടു. ഇത്…

    Read More »
  • പെണ്ണുങ്ങളെ വലയിലാക്കുന്നത് ഹോബി; സിനിമാ മോഹവുമായി അജ്മല്‍ എറണാകുളത്ത് ചുറ്റിനടന്നു

    കൊല്ലം: സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കുന്നത് മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അജ്മലിന്റെ പ്രധാന ഹോബിയാണെന്ന് പ്രദേശവാസികള്‍. കായംകുളം എം.എസ്.എം കോളേജിലെ ബിരുദ പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു. ഇടക്കാലത്ത് സിനിമാ മോഹവുമായി എറണാകുളത്തേക്ക് പോയി. മാസങ്ങളോളം അവിടെ ചുറ്റിയടിച്ചശേഷം വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി. ചന്ദനമരം മോഷ്ടിച്ച കേസിലും പ്രതിയാണ് അജ്മല്‍. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് കാഷ്വാലിറ്റിയില്‍ നൈറ്റ് ഡ്യൂട്ടി നോക്കിയിരുന്ന ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നാണ് പരിചയപ്പെടുത്തിയത്. തന്റെ പക്കല്‍നിന്ന് സ്വര്‍ണത്തിന് പുറമേ എട്ട് ലക്ഷം രൂപ അജ്മല്‍ കൈയ്ക്കലാക്കിയതായി ഡോ. ശ്രീക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്ന് എത്തിയ ഇടക്കുളങ്ങരയിലെ സുഹൃത്തായ ശംഭുവിന്റെ വീട്ടിലെത്തി സംഭവദിവസം ഇരുവരും ഭക്ഷണം കഴിച്ചു. ശംഭുവിന്റെ കാറില്‍ കരുനാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ് തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ കുഞ്ഞുമോളെയും ഫാത്തിമയെയും ഇടിച്ചിട്ടത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍…

    Read More »
  • പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി

    പാലക്കാട്: സര്‍ക്കാരിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവര്‍ പുറത്തു ചാടുകയായിരുന്നു. പോക്‌സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.  

    Read More »
  • മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദനം

    ഇടുക്കി: മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്രൂരമര്‍ദനം. വധുവിന്റെ ബന്ധുക്കളാണ് മര്‍ദിച്ചത്. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മര്‍ദനമെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഇവരെത്തിയത്. എന്നാല്‍ ഇവര്‍ക്ക് താമസമൊരുക്കിയ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന് മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ കാര്‍ തടഞ്ഞ് രണ്ടിടത്തുവെച്ച് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. നിതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ വധുവിനോട് മോശമായി പെരുമാറിയെന്നാണ് മര്‍ദിച്ചവര്‍ പറയുന്നത്. ഇതുമായി…

    Read More »
  • അമ്മേ മാപ്പ്: കേരളം പെറ്റമ്മയെ കൊല്ലുന്ന ക്രൂരന്മാരുടെ നാട്, കാസർകോട് ഇന്നലെ മകൻ  മൺവട്ടികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

    നൊന്തു പ്രസവിച്ച് പ്രാണനെപ്പോലെ പോറ്റിവളർത്തിയ മക്കൾ അമ്മയുടെ അന്തകരായി മാറുന്ന വാർത്തകൾ പ്രതിദിനം കേട്ടുകൊണ്ടിരിക്കുന്നു. ഒടുവിൽ വന്ന വാർത്ത, ഇന്നലെ കാസർകോട്  നഫീസ എന്ന 62 കാരിയെ  മകൻ നാസർ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ്.   കാസർകോട് പൊവ്വൽ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട നഫീസ. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഇവരുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാനായി ശ്രമിച്ച സഹോദരൻ മജീദിനെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. സാരമായി പരുക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കത്തികാട്ടി സ്ഥലത്തു പരിഭ്രാന്തി സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ  നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നബീസയുടെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം  ഇന്ന് ബന്ധുക്കൾക്കു കൈമാറും. മറ്റുമക്കൾ:അബ്ദുൽ ഖാദർ, ഇക്ബാൽ, ഇർഫാന, ഇർഷാന. *       *        *…

    Read More »
Back to top button
error: