CrimeNEWS

വനിതാ ഉദ്യോഗസ്ഥ കിടക്ക പങ്കിട്ടത് 58 കീഴ്ജീവനക്കാര്‍ക്കൊപ്പം; ലൈംഗിക ചൂഷണത്തിന് പുറമേ പണവും തട്ടിയെടുത്തു

ബീജിങ്: തന്റെ കീഴ്ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് തടവും പിഴയും വിധിച്ച് ചൈനീസ് കോടതി. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നടന്ന സംഭവത്തില്‍ 52 കാരിയായ സോങ് യാങിനെയാണ് 13 വര്‍ഷം തടവിനും 40000 ഡോളര്‍ പിഴ ശിക്ഷയും കോടതി വിധിച്ചത്. ജീവനക്കാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് പുറമേ 60 ദശലക്ഷം യുവാന്‍ (8.5 മില്യണ്‍ ഡോളര്‍)? കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനില്‍ പാര്‍ട്ടിയുടെ ഗവര്‍ണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.

ദരിദ്രകുടുംബത്തില്‍ പിറന്ന സോങ് യാങ് 22-ാമത്തെ വയസിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. പിന്നീട് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി റാങ്കിലേക്കുയര്‍ന്നു. സുന്ദരിയായ ഗവര്‍ണര്‍ എന്നു അവര്‍ അറിയപ്പെട്ടിരുന്നു. നിരവധി കമ്പനികളില്‍ നിന്ന് അവര്‍ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ചില പുരുഷന്‍മാര്‍ അവര്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ അവരുടെ അധികാരത്തെ ഭയന്നുമാണ് ലൈംഗികചൂഷണത്തിന് വഴങ്ങി കൊടുത്തത്. സോങിന് 58 കാമുകന്‍മാര്‍ ുണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളില്‍ പതിവ് സന്ദര്‍ശകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, ഗ്വിഷെ ഗവണ്‍മെന്റ് സോങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. ഇ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 13 വര്‍ഷത്തെ തടവിനും ഒരു മില്യണ്‍ യുവാന്‍ പിഴയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. എന്‍.പി.സിയിലെ ഇവരുടെ സ്ഥാനവും റദ്ദാക്കി. സെപ്തംബര്‍ 1 ന്, ഇവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: