Crime
-
സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം, കൈയാങ്കളി; പള്ളിപ്പെരുന്നാളിനെത്തിയ കുടുംബത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: കുന്നംകുളത്ത് പളളി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കള്‍ ആക്രമിച്ചത്. കാറിലെത്തിയ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നില്‍ മൂത്രമൊഴിച്ചു. ഇത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകള്‍ മരത്തംകോട് പള്ളിക്ക് മുന്നിലെ ഐഫ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയാണ് മൂന്നുപേര്‍ സംഘം ചേര്‍ന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരോടൊപ്പം ഉള്ള സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Read More » -
കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി; സസ്‌പെന്‍ഷനിലായ അധ്യാ’പഹയന്‍’ വീണ്ടും കള്ളനോട്ടുമായി പിടിയില്‍
കോഴിക്കോട്: കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ, സസ്‌പെന്‍ഷനിലായ അധ്യാപകന്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്‍. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തുള്ള വീട്ടില്‍ വച്ചാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തില്‍ ഹിഷാം പിടിയിലായിരുന്നു. ഇതിനു പിന്നാലെ യുപി സ്‌കൂള്‍ അധ്യാപകനായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ഹിഷാം ജാമ്യത്തിലിറങ്ങിയത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Read More » -
തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് പൂട്ടിച്ച സ്ഥാപനത്തില്‍ മോഷണം; പിന്നില്‍ ആറുപേരെ കൊന്ന കേസിലെ പ്രതികള്‍
കോഴിക്കോട്: പന്തീരാങ്കാവ് പാലാഴിയിലെ ‘എനി ടൈം മണി’ എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായവര്‍ ആറുപേരെ കൊന്ന് പണവും സ്വര്‍ണവും അപഹരിച്ച കേസിലെ പ്രതികള്‍. രണ്ട് കവര്‍ച്ചാ കേസുകളിലും പ്രതിയാണ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അടച്ചുപൂട്ടിയ പാലാഴിയിലെ ഓഫീസ് കുത്തിത്തുറന്നാണ് മോഷണം. കേസില്‍ തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകന്‍ (33), പഞ്ചനകി സേലം, കേശവന്‍ (25) എന്നിവരെ പന്തീരാങ്കാവ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കേസില്‍ മറ്റൊരു പ്രതിയായ സേലം കിച്ചി പാളയം പഞ്ചാങ്ങി സേലം മാരിയമ്മ മുരുകനെ (28) ബെംഗളൂരുവില്‍ വെച്ച് ഒക്ടോബര്‍ നാലിന് അറസ്റ്റ് ചെയ്തിരുന്നു. മാരിയമ്മയുടെ ഭര്‍ത്താവും ഭര്‍ത്തൃസഹോദരനുമാണ് മുരുകനും കേശവനും. 2023 ഓഗസ്റ്റ് 17-നും 24 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അനുബന്ധ തെളിവെടുപ്പിന് വന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ തമ്പടിച്ചിരുന്ന പ്രതികള്‍…
Read More » -
ഭക്ഷണം കഴിക്കാന്‍ വിളിച്ച ഭാര്യയെ തലങ്ങും വിലങ്ങും വെട്ടി; മാനോരോഗിയായ ഭര്‍ത്താവ് മരുന്ന് കഴിച്ചിരുന്നില്ലെന്ന് പൊലീസ്
ഇടുക്കി: ഭാര്യയെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പിടികൂടി. ഇടുക്കി പ്രകാശ് സിറ്റി സ്വദേശിയായ മാടപ്രയില്‍ സുമജന്‍ എന്നുവിളിക്കുന്ന പുന്നത്താനിയില്‍ കുര്യനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഭാര്യ ആലീസിനെ പ്രതി തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസമായി കുര്യന്‍ മാനസിക രോഗത്തിനായുളള മരുന്ന് കഴിച്ചിരുന്നില്ല, സംഭവ ദിവസം രാവിലെ കട്ടപ്പനയിലെ ആശുപത്രില്‍ പോയി മടങ്ങിയെത്തിയ ശേഷം ഇയാള്‍ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് ഭാര്യയെ പലതവണ വെട്ടുകയായിരുന്നു. മുറിവേറ്റ ആലീസ് വീട്ടില്‍ നിന്നിറങ്ങിയോടി തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനുശേഷം വീട്ടില്‍നിന്നു രക്ഷപ്പെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ കുര്യന്‍ വീട്ടിലെത്തിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍നിന്നു വെട്ടാനുപയോഗിച്ച…
Read More » -
മദ്യപിച്ച ശേഷം കുപ്പി പുരയിടത്തിലേക്കെറിഞ്ഞു; ചോദ്യംചെയ്ത ഗ്രേഡ് SI-യെ വീട്ടില്‍ക്കയറി മര്‍ദിച്ചു
തിരുവനന്തപുരം: മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുളത്തൂര്‍ നല്ലൂര്‍വെട്ടം ക്രിസ്തു നിവാസില്‍ സിറിള്‍(35), പോരന്നൂര്‍ പ്ലാമൂട്ടുക്കട കാര്‍ത്തികയില്‍ അബിന്‍(24), പോരന്നൂര്‍ നീരാഴിവിള പുത്തന്‍വീട്ടില്‍ ജിനേഷ് കുമാര്‍ (28) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്‌കുമാറിനെയാണ് സംഘം വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്‌കുമാറിന്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. പലതവണ സുരേഷ് കുമാര്‍ ഇത് വിലക്കിയെങ്കിലും സംഘം മദ്യക്കുപ്പികള്‍ പതിവായി ഇവിടേക്ക് വലിച്ചെറിയുന്നത് തുടര്‍ന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുരേഷ് കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ പുരയിടത്തിന് സമീപത്തായി ഈ സംഘം മദ്യകുപ്പികള്‍ വലിച്ചെറിയുന്നത് കണ്ടു. തുടര്‍ന്ന് സുരേഷ് കുമാര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുരേഷ് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി വീട്ടിലേക്ക്…
Read More » -
മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി
മലപ്പുറം: എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന്‍ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. ജീവനക്കാരും മറ്റ് കുട്ടികളും എത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുത്തിയശേഷം ആക്രമിച്ച വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം. മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. കേസില്ലാത്തതിനാല്‍ ഇവരുടെ മൊഴി…
Read More » -
ബംഗളൂരുവില്‍ രാത്രി യാത്രക്കാരെ തടഞ്ഞ് അതിക്രമം; കാറിന് നേരെയുണ്ടായ കല്ലേറില്‍ മലയാളി ബാലന് പരുക്ക്
ബംഗളൂരു: രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നത്. നല്‍കിയില്ലെങ്കില്‍ ആക്രമിക്കും. മനഃപൂര്‍വം അപകടങ്ങള്‍ സൃഷ്ടിച്ചു പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്, കാര്‍ യാത്രക്കാരായ മലയാളി കുടുംബത്തെ സ്‌കൂട്ടര്‍ യാത്രികന്‍ മര്‍ദിച്ചെന്ന പരാതിയുയര്‍ന്നതു 4 മാസം മുന്‍പാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ജാപുര റോഡില്‍ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിപ്പിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസവനഹള്ളിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 5 വയസ്സുകാരനു പരുക്കേറ്റു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീന്‍ കാസ്‌കേഡ് ലേഔട്ടില്‍ താമസിക്കുന്ന അനൂപ് ജോര്‍ജിനും കുടുംബത്തിനും നേരെയാണു ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകന്‍ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയില്‍ വച്ചാണ് ബൈക്കിലെത്തിയ 2…
Read More » -
കുമ്പഴയില്‍ ഡ്യൂട്ടിക്കിടെ ഹോംഗാര്‍ഡിനെ ആക്രമിച്ചു; പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെപോലീസ് പിടികൂടി. കുമ്പഴ വരുവാതില്‍ ജിന്റോ ജോര്‍ജ്(39)ആണ് അറസ്റ്റിലായത്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ഷിബു കുര്യന് ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലിന് കുമ്പഴയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് പോയിന്റില്‍ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. അസഭ്യവര്‍ഷം നടത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടര്‍ന്ന് യൂണിഫോം വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്തു. കണ്ടു നിന്നവര്‍ ഇടപെട്ടെങ്കിലും പിന്മാറാതെ ദേഹോപദ്രവം തുടര്‍ന്ന പ്രതി, കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ് ജിന്റോ. കുമ്പഴയില്‍ ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഏറ്റുമുട്ടല്‍ 2011 ലെടുത്ത വധശ്രമക്കേസില്‍ ഇയാളെ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.…
Read More » -
ആറ് ചാക്കിലായി കോടികള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍. കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫീസിലാണ് ആറ് ചാക്കുകളിലായി കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണു കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ് വ്യക്തമാക്കി. ”ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍, ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായത്. തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നു” -സതീശ് പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി.…
Read More »