CrimeNEWS

സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം, കൈയാങ്കളി; പള്ളിപ്പെരുന്നാളിനെത്തിയ കുടുംബത്തിന് ഗുരുതര പരിക്ക്

തൃശൂര്‍: കുന്നംകുളത്ത് പളളി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കള്‍ ആക്രമിച്ചത്. കാറിലെത്തിയ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നില്‍ മൂത്രമൊഴിച്ചു. ഇത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകള്‍ മരത്തംകോട് പള്ളിക്ക് മുന്നിലെ ഐഫ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Signature-ad

കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയാണ് മൂന്നുപേര്‍ സംഘം ചേര്‍ന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരോടൊപ്പം ഉള്ള സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Back to top button
error: