CrimeNEWS

മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി

മലപ്പുറം: എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന്‍ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം.

അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. ജീവനക്കാരും മറ്റ് കുട്ടികളും എത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Signature-ad

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുത്തിയശേഷം ആക്രമിച്ച വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: