Crime
-
വൈദികനെന്ന പേരില്‍ വീട്ടിലെത്തി പ്രാര്‍ഥിച്ചു, വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; പ്രതി പിടിയില്‍
പത്തനംതിട്ട: വൈദികനാണെന്നും, പള്ളിയില്‍നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിലായി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജില്‍ ഷിബു എസ്. നായരെയാണ് (47) അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. വിവിധ ജില്ലകളിലായി 36 കേസില്‍ പ്രതിയാണ്. പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടന്‍ വിസര്‍ജനം നടത്തിയ ഇയാള്‍ പോലീസിനുനേരേ മലം വാരിയെറിയുകയും ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജുസദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. 2024 ഓഗസ്റ്റില്‍ തൃശ്ശൂരില്‍ അപകടത്തില്‍ പരിക്കേറ്റ ഷിബുവിനെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ നഴ്‌സിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ഈ കേസില്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 30-നാണ് പുറത്തിറങ്ങിയത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12-നാണ് മറിയാമ്മയുടെ വീട്ടില്‍ ഷിബു എത്തിയത്. പള്ളിയില്‍നിന്ന് മകള്‍ മോളിക്ക് ഒരു ലോണ്‍ അനുവദിച്ചതായി ഇവരോട് പറഞ്ഞു. തുടര്‍നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട മറിയാമ്മ വീടിനുള്ളില്‍ച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോള്‍ അത് തട്ടിപ്പറിച്ചശേഷം കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് ഓടുകയായിരുന്നുവെന്ന് പോലീസ്…
Read More » -
ഭാര്യയുടെ മുന്നില്‍വച്ച് ‘അങ്കിള്‍’ എന്ന് വിളിച്ചു; കടയുടമയെ വലിച്ച് റോഡിലിട്ട് ചവിട്ടിക്കൂട്ടി
ഭോപ്പാല്‍: ഭാര്യയുടെ മുന്നില്‍ വച്ച് അങ്കിള്‍ എന്ന് വിളിച്ച കടയുടമയെ ഉപഭോക്താവ് മര്‍ദിച്ചതായി പരാതി. ഭോപ്പാലിലെ ജത്ഖേഡി പ്രദേശത്ത് സാരിക്കട നടത്തുന്ന വിശാല്‍ ശാസ്ത്രിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കടയിലെത്തി രോഹിത്ത് എന്നയാളും സുഹൃത്തുക്കളും മര്‍ദിച്ചെന്നാണ് വിശാലിന്റെ പരാതി. ശനിയാഴ്ച സാരിയെടുക്കാനായി രോഹിത്തും ഭാര്യയും വിശാലിന്റെ കടയിലെത്തിയിരുന്നു. ഒരുപാട് സമയം ഇരുവരും ഇവിടെ ചെലവഴിച്ചു. നിരവധി സാരികള്‍ നോക്കിയെങ്കിലും ഒരെണ്ണം പോലും എടുത്തില്ല. ഒടുവില്‍ എത്ര വിലയുള്ള സാരിയാണ് വേണ്ടതെന്ന് വിശാല്‍ ചോദിച്ചു. ആയിരം രൂപയുടെ സാരിയാണ് നോക്കുന്നതെന്നും അതിലും വില കൂടിയതും തനിക്ക് വാങ്ങാന്‍ കഴിയുമെന്നും രോഹിത്ത് മറുപടി നല്‍കി. ഇതുകേട്ടതും ‘അങ്കിള്‍ ഞാന്‍ മറ്റ് റേഞ്ചിലും സാരികളും കാണിച്ചുതരാം’ എന്ന് വിശാല്‍ മറുപടി നല്‍കി. ഇതുകേട്ടതും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയേയും കൂട്ടി കടയില്‍ നിന്നിറങ്ങി. കുറച്ചുസമയത്തിന് ശേഷം രോഹിത്ത് ചില സുഹൃത്തുക്കളെയും കൂട്ടി കടയിലെത്തി. വിശാലിനെ റോഡിലേക്ക് വലിച്ചിറക്കി വടിയും ബെല്‍റ്റും ഉപയോഗിച്ച്…
Read More » -
കാണാതായ 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍; പീഡനത്തിനിരയായെന്ന് സംശയം
ചണ്ഡീഗഡ്: പഞ്ചാബില്‍ കാണാതായ 21 വയസ്സുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടിലെ മുറിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അയല്‍വാസിയായ വിശ്വനാഥിന്റെ പേരില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. യുവതിയെ കാണാതായ ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണ്. യുവതിയുടെ മൃതദേഹത്തില്‍ പുറമേയ്ക്ക് പരുക്കുകള്‍ ഒന്നും കാണാനില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം പറയാന്‍ കഴിയൂവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷമായി യുവതിയുടെ കുടുംബം ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ തൊട്ടടുത്ത മുറിയിലാണ് വിശ്വനാഥ് താമസിച്ചിരുന്നത്. ഇയാള്‍ ഫഗ്വാരയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
Read More » -
ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ലിംഗത്തില്‍ മുറിവേല്‍പ്പിച്ച് മുറിപൂട്ടി മുങ്ങി; യുവതിക്കായി തിരച്ചില്‍
ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയ്ക്കായി തിരച്ചില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ന്യൂ ചന്ദ്രവാള്‍ മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ലൈംഗികാവയവത്തില്‍ മുറിവേല്‍പ്പിച്ച സ്ത്രീ, ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ ശംഭു (40) എന്നയാളാണ് അക്രമത്തിന് ഇരയായത്. ആദ്യം ബാര ഹിന്ദു റാവു ആശുപത്രിയിലും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലും ഇയാളെ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്കുമുമ്പാണ് ശംഭു ഭാര്യ ജഗ്താര(38)യ്ക്കൊപ്പം ഡല്‍ഹിയിലേക്ക് താമസംമാറിയത്. ന്യൂ ചന്ദ്രവാളില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ് ഇരുവരും. ശക്തിനഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിലെ സഹായി കൂടിയായ ശംഭുവും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്നും കൈയ്യേറ്റത്തില്‍ കലാശിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശംഭവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ ജഗ്താര വീടുവിട്ടിറങ്ങി. ഈ സമയത്ത് ശംഭു കിടന്നുറങ്ങി. ഇതിനിടെ തിരിച്ചെത്തിയ ജഗ്താര, ഉറങ്ങുകയായിരുന്ന തന്നെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആക്രമിച്ചുവെന്നാണ് ശംഭുവിന്റെ പരാതി. പരിക്കേല്‍പ്പിച്ചതിന് പിന്നാലെ പുറത്തുനിന്ന്…
Read More » -
കൊല്ലത്ത് യുവതിയെ തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്റ ശ്രമം; ഇരുവര്‍ക്കും ഗുരുതര പരിക്ക്
കൊല്ലം: നല്ലിലയില്‍ യുവതിയെ തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്റ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. കൊല്ലം പുന്നൂര്‍ കളയ്ക്കല്‍ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കില്‍ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. രാജിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയില്‍ കരുതിയെ പെട്രോള്‍ ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
അമ്മയുമായി ബന്ധം, ഫോണില്‍ അമ്മയുടെ സ്വകാര്യചിത്രങ്ങളും; 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി 17-കാരന്‍
കൊല്‍ക്കത്ത: അമ്മയുമായി അടുപ്പം പുലര്‍ത്തിയ 56-കാരനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ഫോണും സ്വര്‍ണമാലയും മോതിരവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ ഒരുഭാഗം ചോരയില്‍ കുതിര്‍ന്ന കിടക്കയിലും മുഖം ഉള്‍പ്പെടെയുള്ള ഭാഗം മുറിയിലെ തറയില്‍ കമിഴ്ന്നുകിടക്കുന്നനിലയിലുമായിരുന്നു. ഇന്‍ഷുറന്‍സ് ഏജന്റായിരുന്ന അഭിജിത് ബാനര്‍ജിക്ക് നിലവില്‍ റെന്റ് എ കാര്‍ ബിസിനസായിരുന്നു. ഇതിനൊപ്പം പ്രാവുവളര്‍ത്തലും വില്‍പ്പനയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. ഫോണ്‍വിളിച്ചിട്ടും മറുപടിയില്ലാത്തതിനാല്‍ ഇയാള്‍ മുകള്‍നിലയിലെ മുറിയിലെത്തി. എന്നാല്‍ വാതില്‍ പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന അഭിജിത്തിന്റെ…
Read More » -
16കാരിയുടെ ദുരൂഹമരണം: ശരീരത്തില്‍ സിഗരറ്റിന്റെ പൊള്ളലും ചതവുകളും; വീട്ടുടമയും ഭാര്യയും അറസ്റ്റില്‍
ചെന്നൈ: നീലങ്കരയില്‍ വീട്ടുജോലി ചെയ്തിരുന്ന 16 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീട്ടുടമയും ഭാര്യയും പിടിയിലായി. മേത്ത നഗര്‍, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാര്‍ട്‌മെന്റിലെ ശുചിമുറിയിലാണു ശരീരമാസകലം പരുക്കുകളോടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിനത്തില്‍ കുളിക്കാന്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നും കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍, പൊലീസിലെത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റിന്റെ പൊള്ളലും ചതവുകളും കണ്ടെത്തി. തുടര്‍ന്നു നവാസിനെയും ഭാര്യ നാസിയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപാവലി ദിനത്തില്‍ വീട്ടുജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് പറഞ്ഞ് നവാസും ഭാര്യയും പെണ്‍കുട്ടിയെ മര്‍ദിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവരുടെ സുഹൃത്തായ ലോകേഷും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടി അബോധാവസ്ഥയിലായതോടെ 3 പേരും ചേര്‍ന്നു മൃതദേഹം കുളിമുറിയില്‍ തള്ളുകയായിരുന്നു. ഒളിവില്‍ പോയ ലോകേഷിനായി തിരച്ചില്‍ തുടരുകയാണ്.
Read More » -
കോണ്‍വന്റ് സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനായിരുന്ന മലയാളി വൈദികനും ബന്ധുവായ 19 കാരനും അറസ്റ്റില്‍
ചണ്ഡീഗഡ്: സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്. ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു.…
Read More » -
ആര്‍.എസ്.എസ്. നേതാവിന്റെ കൊലപാതകം: ഒരാള്‍ കുറ്റക്കാരന്‍; 13 എന്‍.ഡി.എഫുകാരെ വെറുതെ വിട്ടു, ശിക്ഷാവിധി 14ന്
കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ശിക്ഷാവിധി ഈ മാസം പതിനാലിന് വിധിക്കും. വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് എല്ലാവരും. വിധി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വളരെ വൈകിയെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബം പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ദൃക്സാക്ഷികള്‍ വിചാരണവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയാണ്. നീതി കിട്ടുംവരെ അപ്പീലുമായി പോകും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും. സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ ഊ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. അന്ന്…
Read More » -
പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ലീഗ് നേതാവ് അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ഭരണസമിതി അംഗമായ മുസ്ലിംലീഗ് നേതാവ് അറസ്റ്റിലായി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ എസ് ഷറഫാണ് (60) അറസ്റ്റിലായത്. ശ്രീലങ്കയിലേക്ക് പോകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷറഫിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ, ബിനാമി വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിച്ചതിന് ഷറഫില്‍നിന്ന് 1.93 കോടി രൂപ പിഴയീടാക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷറഫിനെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. വായ്പ തട്ടിപ്പില്‍ പങ്കാളികളായ 24 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍നിന്ന് 33.33 കോടി രുപ പിഴ ചുമത്തി ഈടാക്കാനാണ് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. മൂന്ന് മുന്‍ ബാങ്ക് പ്രസിഡന്റുമാര്‍, നിലവിലെ പ്രസിഡന്റ്, മുന്‍ സെക്രട്ടറി, നിലവിലെ സെക്രട്ടറി എന്നിവര്‍ക്കുള്‍പ്പെടെയാണ് പിഴ ചുമത്തിയത്. 100 കോടി രൂപയാണ് സഹകാരികളില്‍നിന്ന്…
Read More »