Crime
-
സഹോദരനപ്പോലെ കണ്ടിട്ടും എന്തിനീ കൊടുംക്രൂരത? ഭര്‍തൃമതിയായ ബ്യൂട്ടീഷനെ വെട്ടിനുറുക്കി കുഴിച്ചിട്ടത് സുഹൃത്ത്
ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകത്തിലാണ് കുടുംബസുഹൃത്തായ ഗുല്‍ മുഹമ്മദിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുല്‍ മുഹമ്മദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഒക്ടോബര്‍ 27 മുതല്‍ കാണാതായ അനിത ചൗധരിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് ഗുല്‍ മുഹമ്മദിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ജോധ്പുരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരി ഒക്ടോബര്‍ 27-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാര്‍ലര്‍ അടച്ച് വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍, രാത്രി വൈകിയിട്ടും അനിത വീട്ടിലെത്തിയില്ല. ഇതോടെ ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി(56) പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അനിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം ഗുല്‍ മുഹമ്മദിലേക്കെത്തിയത്. അനിതയുടെ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ കുടുംബസുഹൃത്ത് കൂടിയായ മുഹമ്മദിന്റെ വീടിന് സമീപമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. പോലീസ്…
Read More » -
കറിയിലെ കോഴിയിറച്ചി വെന്തില്ല, ഹോട്ടലില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; ഉടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു
ഇടുക്കി: മദ്യലഹരിയിലെത്തിയ സംഘം ഹോട്ടലില്‍ നടത്തിയ അക്രമത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ചായിരുന്നു സംഘം ഹോട്ടലില്‍ അതിക്രമം നടത്തിയതെന്നാണ് പരാതി. കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌പെപ്പര്‍ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. അക്രമത്തില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, ഹോട്ടലില്‍ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ബൈസണ്‍വാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് മദ്യലഹരിലെത്തിയ മൂന്ന് യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവര്‍ വാങ്ങി കഴിച്ച കറിയിലെ കോഴിയിറച്ചി കഷണങ്ങള്‍ വെന്തില്ലെന്ന് പറഞ്ഞുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയും പ്ലേറ്റുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തത്. കൂടാതെ കടയില്‍ ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും ഇവര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
ഏലൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തര്‍ക്കത്തെത്തുടര്‍ന്ന്; ഓട്ടോഡ്രൈവര്‍ പിടിയില്‍
കൊച്ചി: ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തര്‍ക്കത്തെത്തുടര്‍ന്ന്. ഏലൂര്‍ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി. ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സിന്ധുവിന് വെട്ടേല്‍ക്കുന്നത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള പ്രസിലെ ഓട്ടോ ഡ്രൈവറായിരുന്നു ദീപു. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ദീപു. ഓട്ടോയുടെ വാടക സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് ദീപു സിന്ധുവിനെ ആക്രമിക്കുന്നത്. സിന്ധുവിനൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ദീപുവിനെ അങ്കമാലിയില്‍ നിന്ന് വ്യാഴാഴ്ച്ച രാവിലെ പോലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദീപുവിനെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്ത് തെളിവെടുപ്പ് നടത്തും. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സിന്ധു.
Read More » -
9 വയസുകാരിയുടെ മുന്നില്‍ 6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം: 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകനായ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ 14 വര്‍ഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നില്‍വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 5ന് കോടതി വിധി പറയും. പിഴത്തുക കുട്ടിക്കാണു നല്‍കേണ്ടത്. 202021 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വിഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച്…
Read More » -
ജന്മദിനം ആഘോഷിക്കാനായി കാറില്‍ കയറ്റി കൊണ്ടുപോയി; സഹോദരിമാരാരെ പീഡിപ്പിച്ച കാമുകനും കൂട്ടുകാരും അറസ്റ്റില്‍
തിരുവനന്തപുരം: പൂവാറില്‍ കാറില്‍ കയറ്റി കൊണ്ടുപോയി സഹോദരിമാരായ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണറവിള സ്വദേശികളായ ആദര്‍ശ്, അഖില്‍, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൂവാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നല്‍കാനെത്തിയ ആണ്‍സുഹൃത്തും സുഹൃത്തുക്കളുമാണ് വി?ദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയത്. ഒക്ടോബര്‍ 28നാണ് സംഭവം നടക്കുന്നത്. ജന്മദിനത്തില്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയിലാണ് പൂവാര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായെന്ന് വിദ്യാര്‍ത്ഥിനികളുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചു.
Read More » -
മോഷണ കേസുകളില്‍ കാല്‍സെഞ്ച്വറി; ഒടുവില്‍ മരപ്പട്ടിക്ക് പൂട്ട്
തൃശൂര്‍: ഇരുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയായ അന്തര്‍ ജില്ലാ മോഷ്ടാവ് അറസ്റ്റില്‍. മല്ലാട് പുതുവീട്ടില്‍ മനാഫിനെ(45-മരപ്പട്ടി മനാഫ്)യാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13-ാം തീയതി ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് വടക്കേക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം വ്യപിപ്പിച്ചിരുന്നു. അന്നേ ദിവസം തന്നെ നാലപ്പാട്ട് റോഡിലുള്ള വീട്ടില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിളും ആറ്റുപുറത്ത് നിന്ന് ഒരു സൈക്കിളും മോഷണം പോയിരുന്നു. ഗോവിന്ദപുരം ക്ഷേത്രത്തിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിച്ചിരുന്ന ആള്‍ എന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളു. പിന്നീട് വടക്കേക്കാട് പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് 200 ഓളം ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റുപുറത്ത് നിന്നും സൈക്കിള്‍ മോഷ്ടിച്ച ശേഷം ഗോവിന്ദപുരം ക്ഷേത്രത്തിലെത്തി ഗോളകയും ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് പണവും മോഷ്ടിച്ച ശേഷം സൈക്കിളില്‍ നാലപ്പാട്ട് റോഡിലെ എടക്കാട്ട് ബാബുവിന്റെ വീട്ടില്‍ സൈക്കിള്‍ ഉപേക്ഷിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന…
Read More » -
വൈദ്യുതി കണക്ഷന് കൈക്കൂലി; കെ.എസ്.ഇ.ബി ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍
കോട്ടയം: പ്രവാസിമലയാളിയോട്, വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. കുറവിലങ്ങാട് സെക്ഷന്‍ ഓവര്‍സിയര്‍ തലയോലപ്പറമ്പ് കീഴൂര്‍ മണ്ണാറവേലില്‍ എം.കെ. രാജേന്ദ്ര(51)നെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് ഡിവൈ.എസ്.പി. നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പ്രവാസി മലയാളി വീട് നിര്‍മിക്കുന്നതിന് താത്കാലിക വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായതോടെ, ഗാര്‍ഹിക കണക്ഷനായി സ്ഥിരപ്പെടുത്തി കിട്ടുന്നതിന് ഒരുമാസംമുമ്പ് അപേക്ഷ നല്‍കി. കഴിഞ്ഞദിവസം കുറവിലങ്ങാട് സെക്ഷന്‍ ഓഫീസിലെത്തിയപ്പോള്‍ രാജേന്ദ്രന്‍ 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വീട്ടുടമ വിജിലന്‍സിനെ ബന്ധപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വീട്ടുടമ തുക നല്‍കാമെന്ന് സമ്മതിച്ചു. വിജിലന്‍സ് രാസവസ്തു പുരട്ടി നല്‍കിയ പണവും കരുതിവെച്ചു. ബുധനാഴ്ച രാവിലെ വിജിലന്‍സ് സംഘം വീട് നിര്‍മാണത്തൊഴിലാളികളുടെ വേഷത്തില്‍ സ്ഥലത്തെത്തി. പരിശോധനയ്ക്ക് എന്ന പേരിലെത്തിയ രാജേന്ദ്രന്‍, കൈക്കൂലി വാങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
പകല്‍ ചെറിയ ജോലികള്‍, രാത്രി കൊള്ള, എതിര്‍ത്താല്‍ ആക്രമണം; ആലപ്പുഴയില്‍ ഭീതി വിതച്ച് കുറുവ സംഘം വീണ്ടും
ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ജില്ലയില്‍ എത്തിയെന്നു സൂചന; ജാഗ്രത പാലിക്കണമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. മുഖം മറച്ച് അര്‍ധ നഗ്‌നരായാണു കുറുവ സംഘം എത്താറുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ രണ്ടു പേരുണ്ട്. ഇവര്‍ മുഖം മറച്ചിട്ടുണ്ട്. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണു ഇതു കുറുവ സംഘമാണെന്നു പൊലീസ് ഉറപ്പിക്കുന്നത്. രേണുകയുടെ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അടുത്ത ദിവസം പുലര്‍ച്ചെയാണു രേണുക മോഷണശ്രമം അറിഞ്ഞത്. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. പ്രദേശത്തു പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം റസിഡന്റ്‌സ് അസോസിയേഷനുകളോടും ജാഗ്രത…
Read More » -
ഭിന്നശേഷിക്കാരി യുവതിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേയ്ക്കു മുങ്ങി, പ്രതിക്ക് പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 12,5000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ ഖാൻ (45) എന്നയാളെയാണ് കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജ് മിനി.എസ് ദാസ് ആണ് വിധി പ്രസ്താവിച്ചത്. വീടുകളിൽ പാത്രക്കച്ചവടവുമായി നടന്നിരുന്ന ഇയാൾ 2008 ൽ പാലായിൽ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ യാഹ്യ ഖാൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയുടെ വിലാസത്തിൽ പുതിയ പാസ്പോർട്ട് സംഘടിപ്പിച്ചാണ് വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്നത്. അന്നത്തെ പാലാ ഡിവൈഎസ്പി തോമസ് എ. ജെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തിരച്ചിലിലാണ് ഇയാൾ യു.എ.ഇ യിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും യു.എ.ഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ ഡിവൈഎസ്പി…
Read More » -
ചികിത്സക്കെത്തിയ യുവതിയെ മയക്കി കിടത്തി പീഡനം, വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; ഡോക്ടര്‍ പിടിയില്‍
കൊല്‍ക്കത്ത: ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലുള്ള ഹസ്‌നബാദ് എന്ന സ്ഥലത്താണ് സംഭവം. മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചെന്നും ബോധരഹിതയായപ്പോള്‍ പീഡിപ്പിച്ചെന്നുമാണ് പരാതി. നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങളെല്ലാം ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ വാങ്ങിയെന്നും ബ്ലാക് മെയില്‍ ചെയ്ത് വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയും ഭര്‍ത്താവും കഴിഞ്ഞ ദിവസം ഹസ്‌നബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിഹാറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതി തനിച്ച് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്. പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം ഡോക്ടറുടെ ക്ലിനിക്കിലെത്തി. ഇയാളുടെ താമസ സ്ഥലത്തോട് ചേര്‍ന്ന് തന്നെയാണ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്.…
Read More »