Crime

  • എതിരാളികളെ എച്ച്‌ഐവി ബാധിതരാക്കാന്‍ ശ്രമം: ബിജെപി എംഎല്‍എയെ സഹായിച്ച ഇന്‍സ്‌പെക്ടര്‍ പിടിയില്‍

    ബംഗളൂരു: രാഷ്ട്രീയ എതിരാളികളെ എച്ച്‌ഐവി ബാധിതരാക്കാന്‍ ബിജെപി എംഎല്‍എ എന്‍.മുനിരത്‌നയെ സഹായിച്ച ഹൊബ്ബഗോഡി പൊലീസ് ഇന്‍സ്‌പെക്ടര്‍ അയ്യണ്ണ റെഡ്ഡി അറസ്റ്റിലായി. എംഎല്‍എ പീഡിപ്പിച്ചെന്നു പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 2020 ജൂലൈയില്‍ ജന്മദിനാഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് ആര്‍.അശോകയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിതയുടെ രക്തം കുത്തിവയ്ക്കാന്‍ മുനിരത്‌ന ശ്രമിച്ചെന്നാണ് ആരോപണം. തന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം കേട്ടപ്പോള്‍ പേടിച്ചെന്നു കേന്ദ്രമന്ത്രിയോട് അശോക പറയുന്ന വീഡിയോ ഈയിടെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിലായിരന്ന മുനിരത്‌ന 2019ലാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. പീഡനപരാതിയില്‍ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. മുന്‍ കോര്‍പറേറ്റര്‍ വേലുനായ്ക്കരെ ജാതീയമായി അധിക്ഷേപിച്ചെന്നും കരാര്‍ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബിബിഎംപി കരാറുകാരനായ ചെലുവരാജുവില്‍നിന്നു 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളിലും മുനിരത്‌ന അന്വേഷണം നേരിടുന്നുണ്ട്.

    Read More »
  • ഉപവാസത്തില്‍ പങ്കെടുത്തവരോാട് മോശമായി പെരുമാറി; കുറ്റ്യാടിയില്‍ യുവാവിന് ബി.ജെ.പിക്കാരുടെ മര്‍ദ്ദനം

    കോഴിക്കോട്: കുറ്റ്യാടിയില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനാലിന് വൈകിട്ട് മരുതോങ്കര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ നടന്ന ബി.ജെ.പി ഉപവാസത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. മുഹമ്മദിന്റെ കാറും ആക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മുഹമ്മദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് പ്രേരിപ്പിക്കല്‍, നിയമ വിരുദ്ധമായ സംഘം ചേരല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.  

    Read More »
  • തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു

    പത്തനംതിട്ട: ഏനാത്ത് എം.സി റോഡരുകിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനിയുടെ (80) ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 13 ന് രാത്രി ഒന്‍പതിനാണ് സംഭവം. രണ്ടു പുരുഷന്മാര്‍ എത്തി മകള്‍ പറഞ്ഞിട്ടു വരികയാണെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് അകത്തു കയറിയ ഇവര്‍ നളിനിയെ മര്‍ദിച്ച് അവശയാക്കി. കഴുത്തില്‍ കിടന്ന നാലു പവന്‍ മാലയും കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സമീപവാസിയോട് വിവരം പറഞ്ഞത്. കൊടുമണില്‍ താമസിക്കുന്ന മകളെയും വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

    Read More »
  • വിവാഹാഭ്യര്‍ഥന നിരസിച്ചു; വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം

    കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33)കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പര്‍ദ്ദ ഷോപ്പില്‍ ജീവനക്കാരിയാണ് വീട്ടമ്മ. ഭര്‍ത്താവ് പ്രവാസിയാണ്. 13 ഉം 7ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. മഷൂദ് അത്താണി കൊങ്ങന്നൂര്‍ റോഡ് ജംഗ്ഷനില്‍ മത്സ്യക്കടയില്‍ നേരത്തെ ജോലി ചെയ്തിരുന്നു. വീട്ടമ്മയുമായി പരിചയത്തിലായിരുന്ന ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. പിന്നീട് കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 സ്റ്റിച്ചുണ്ട്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അത്തോളി പോലീസ്…

    Read More »
  • വാട്ടര്‍ അതോറിട്ടിയുടെ ബോര്‍ഡ് വച്ച കാറില്‍ പരിശോധന; ഡിക്കിയില്‍നിന്ന് പിടിച്ചെടുത്തത് 40 കിലോ ചന്ദനമുട്ടികള്‍

    കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ചുപേര്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പില്‍ വച്ചാണ് 40 കിലോ വരുന്ന 10 ചന്ദനമുട്ടികള്‍ കാറിന്റെ ഡിക്കിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം രൂപ വില മതിക്കുന്നു. കാര്‍ മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് വളപ്പിന് മുന്‍വശത്ത് നിറുത്തിയ നിലയിലായിരുന്നു. പ്രതികളായ കാര്‍ ഡ്രൈവര്‍ ശ്യാമപ്രസാദ് എന്‍ പന്തീരാങ്കാവ്, നൗഫല്‍ നല്ലളം, ഷാജുദ്ദീന്‍ ഒളവണ്ണ, അനില്‍ സി.ടി പന്തിരാങ്കാവ്, മണി പിഎം എന്നിവരെയും കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തില്‍ എത്തിച്ചു. ശ്യാമപ്രസാദ് 4 വര്‍ഷമായി ഈ കാറിന്റെ ഡ്രൈവറാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ബാലുശേരി സ്വദേശി ടി.സി അതുല്‍ഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

    Read More »
  • മുഖം മൂടി, കയ്യില്‍ ആയുധങ്ങള്‍… വടക്കന്‍ പറവൂരിലും കുറുവ സംഘം?

    എറണാകുളം: വടക്കന്‍ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. മുഖം മറച്ച് കയ്യില്‍ ആയുധങ്ങളുമായി അജ്ഞാതര്‍ വീടുകളില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. ഈ മോഷണങ്ങളില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കന്‍ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. പ്രദേശത്ത് മോഷണമൊന്നും നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല. വീടിന്റെ പുറകുവശം വഴി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. കുറുവ സംഘത്തില്‍ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

    Read More »
  • ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസ്; ഒരാള്‍ക്കൂടി അറസ്റ്റില്‍

    തൃശൂര്‍: 30,000 രൂപയുടെ ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസില്‍ ഒരാളെക്കൂടി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാളിയാറോഡ് കളപ്പാറ പങ്ങാരപിള്ളി കരിമ്പടിച്ചില്‍ എല്‍ദോ(29)യാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ലോറിയില്‍നിന്ന് ഡീസല്‍ മോഷ്ടിച്ചതിന് ഡ്രൈവര്‍ തിരുവനന്തപുരം വാമനപുരം പാറപ്പുറത്ത് പുത്തന്‍വീട് ശ്രീശാന്തി(40)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 24-ന് ചെറുശ്ശേരിയിലെ സിമന്റ് വിതരണക്കമ്പനിയുടെ ഓഫീസില്‍നിന്ന് തമിഴ്നാട് ശങ്കിരിയിലെ സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോയ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്നാണ് പാലക്കാട് ഭാഗത്തുവെച്ച് എല്‍ദോയുടെ സഹായത്തോടെ ഡീസല്‍ ഊറ്റി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ചുവന്നമണ്ണിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത്. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഗുജറാത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ എല്‍ദോയെ മൂവാറ്റുപുഴയില്‍നിന്നാണ് പോലീസ് പിടികൂടിയത്.

    Read More »
  • വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി; കോട്ടയത്തുകാരനായ ‘ആസാമി’ പിടിയില്‍

    തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെള്ളറടയില്‍ യാതൊരു അംഗീകാരവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് ഇയാള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തൊഴില്‍രഹിതരായ യുവതീ യുവാക്കളെ തന്റെ അത്മീയമുഖം ഉപയോഗിച്ച് ആകര്‍ഷിച്ചും സ്വാധീനിച്ചുമാണ് രാധാകൃഷ്ണനും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ജില്ലയിലെ വിവിധസ്ഥലങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രാധാകൃഷ്ണന്‍ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു. പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍…

    Read More »
  • തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ചു, 15 വര്‍ഷമായി ഒളിവുജീവിതം; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് പിടിയില്‍

    പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയില്‍. മലയാലപ്പുഴ താഴം വഞ്ചിയില്‍ കുഴിപ്പടി സുധീഷ് ഭവനില്‍ ‘പാണ്ടി ചന്ദ്രന്‍’ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വര്‍ഷങ്ങള്‍ക്കു തമിഴ്‌നാട്ടിലേക്കു പോയ ഇയാള്‍ തൃച്ചിയില്‍ പറങ്കിമാവുതോട്ടത്തില്‍ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന്‍ കുടുങ്ങിയത്. ഇയാള്‍ക്കെതിരെ 4 മോഷണക്കേസുകള്‍ നിലവിലുണ്ട്. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ചന്ദ്രന്‍ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാള്‍ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രന്‍. ഹോട്ടലില്‍ പൊറോട്ട വീശുന്നതുള്‍പ്പെടെയുള്ള ജോലികളില്‍ മിടുക്കുള്ള ഇയാള്‍ ശബരിമല സീസണുകളില്‍ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. ചന്ദ്രനെന്ന് പേരുള്ള തമിഴ്‌നാട്ടുകാരനായ ഒരാള്‍ ശബരിമലയിലെ കടയില്‍ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനില്‍ വിവരം ലഭിച്ചു.…

    Read More »
  • മരിച്ച പ്രവാസി വ്യവസായിയുടെ 596 പവന്‍ ആരുടെ പക്കല്‍? ദുര്‍മന്ത്രവാദിനിക്കെതിരെ മകന്‍

    കാസര്‍കോട്: ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടില്‍നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന ആരോപണവും അന്വേഷിക്കുന്ന അന്വേഷിക്കുന്ന പ്രത്യേക സംഘം കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനൊരുങ്ങുന്നു. നേരത്തെ മൊഴി നല്‍കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം വ്യാപാരികളുടെ മൊഴിയെടുക്കാനെത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു വ്യാപാരിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. മറ്റുള്ളവരുടെ മൊഴികളും ഉടന്‍തന്നെ ശേഖരിച്ചേക്കുമെന്നാണ് സൂചന. 4 കിലോയിലേറെ തൂക്കമുള്ള (596 പവന്‍) സ്വര്‍ണാഭരണങ്ങള്‍ ആരുടെ കയ്യില്‍ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കേസന്വേഷണത്തില്‍ നിര്‍ണായകമാകും. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയില്‍ എം.സി.അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14നു പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയം ബന്ധുവീട്ടിലായിരുന്നുവെന്നു പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി രൂപികരിച്ച അന്വേഷണ സംഘം ഈ കേസുമായി…

    Read More »
Back to top button
error: