CrimeNEWS

തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു

പത്തനംതിട്ട: ഏനാത്ത് എം.സി റോഡരുകിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനിയുടെ (80) ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

13 ന് രാത്രി ഒന്‍പതിനാണ് സംഭവം. രണ്ടു പുരുഷന്മാര്‍ എത്തി മകള്‍ പറഞ്ഞിട്ടു വരികയാണെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് അകത്തു കയറിയ ഇവര്‍ നളിനിയെ മര്‍ദിച്ച് അവശയാക്കി. കഴുത്തില്‍ കിടന്ന നാലു പവന്‍ മാലയും കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുക്കുകയായിരുന്നു.

Signature-ad

ഇന്നലെ രാവിലെയാണ് സമീപവാസിയോട് വിവരം പറഞ്ഞത്. കൊടുമണില്‍ താമസിക്കുന്ന മകളെയും വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

Back to top button
error: