Crime
-
ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയില്‍ മലയാളിയായ കൗമാരക്കാരന് ജീവപര്യന്തം തടവ്
ലണ്ടന്‍: ത്രികോണ പ്രണയത്തില്‍ കാമുകിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്. വെള്ളിയാഴ്ച ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രതി അനുഭവിക്കേണ്ടി വരും. കൊല്ലണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിന് ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാകില്ല എന്ന നിരീക്ഷണത്തോടോടെയാണ് ജഡ്ജി സ്റ്റുവര്‍ട് ഡ്രൈവര്‍ കെ.സി വിധി പ്രസ്താവം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സംഭവിച്ച കേസില്‍ പ്രായം പരിഗണിച്ചു പോലീസ് പ്രതിയുടെ വിവരങ്ങള്‍ ആദ്യം പുറത്തു വിട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ മലയാളി യുവാവായ കെവിന്‍ ബിജിയുടെ ചിത്രം സഹിതം കോടതി നടപടികളുടെ പിന്തുണയോടെ വിശദമായ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അനുവദിക്കണം എന്ന് ലിവര്‍പൂള്‍ പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായി. യുകെയില്‍ ജനിച്ചു വളര്‍ന്നുവെന്ന് കരുതപ്പെടുന്ന കൗമാരക്കാരന്‍ മുന്‍പും പോലീസ് കേസില്‍ ഉള്‍പ്പെട്ടതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.…
Read More » -
ഇടിവളകൊണ്ട് ഇടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദനം, ഗുരുതര പരിക്ക്
തിരുവനന്തപുരം: യാത്രക്കാരന്റെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടര്‍ ശ്രീജിത്തിനെയാണ് യാത്രക്കാരന്‍ മര്‍ദിച്ചത്. ഇടിവളയിട്ടാണ് ആക്രമണം. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്കേറ്റു. പ്രതി പൂന്തുറ സ്വദേശി സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പൂന്തുറയില്‍വെച്ചാണ് ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്പ് ബസിനകത്തുവെച്ച് ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നത്. ബസ് ജീവനക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പൊലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പൊലീസില്‍ പരാതി നല്‍കി.
Read More » -
മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്; തെളിവായത് ടാറ്റൂ
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെല്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിര്‍ണായകമായത്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘങ്ങളെന്നാണ് പൊലീസിന്റെ നിഗമനം. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സന്തോഷ് ശെല്‍വം. പിടികൂടുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടോടിയ ഇയാളെ പൊലീസ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കുണ്ടന്നൂരില്‍ കുറുവാ സംഘാംഗങ്ങള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് എറണാകുളത്തെത്തി ഇവരെ പിടികൂടിയത്. ഇതിനിടയിലാണ് തമിഴ്‌നാട് സ്വദേശിയായ സന്തോഷ് കൈവിലങ്ങുമായി പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുറുവാ സംഘാംഗങ്ങള്‍ പൊലീസിനെ ആക്രമിച്ച് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ രക്ഷപ്പെട്ടോടിയതിന് സമീപത്തുനിന്ന് തന്നെ ഇയാളെ…
Read More » -
കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു; നടന്‍ പരീക്കുട്ടി അറസ്റ്റില്‍
ഇടുക്കി: എക്സൈസ് വാഹന പരിശോധനയില്‍ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയില്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീന്‍, വടകര സ്വദേശി പെരുമാലില്‍ ജിസ്മോന്‍ എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വാഗമണ്‍ റൂട്ടിലായിരുന്നു വാഹന പരിശോധന. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് ഇവര്‍ എത്തിയത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കല്‍ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. ജിസ്മോന്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹാപ്പി വെഡിങ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു പരീക്കുട്ടി.
Read More » -
ഫോണ്‍ അടിമത്തം കാരണം ക്ലാസില്‍ പോയില്ല; പതിനാലുകാരനെ അച്ഛന്‍ തലയ്ക്ക് അടിച്ചുകൊന്നു
ബെംഗളൂരു: മൊബൈല്‍ അടിമത്തം കാരണം ക്ലാസില്‍ പോകാത്തതിന്റെ പേരില്‍ ഒന്‍പതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന്‍ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് അച്ഛന്‍ രവികുമാര്‍ തിടുക്കപ്പെട്ട് സംസ്‌കാരം നടത്താന്‍ ശ്രമിച്ചു. എന്നാല്‍, അമ്മ ശശികല എതിര്‍ക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം തെളിഞ്ഞു. പരീക്ഷകളില്‍ തോല്‍ക്കുന്നതും ക്ലാസില്‍ പോകാത്തതും മൊബൈല്‍ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. തുടര്‍ന്ന് തേജസ്സിന്റെ തല രവികുമാര്‍ ചുമരില്‍ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്.
Read More » -
പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനും രക്ഷയില്ല ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് നാലുലക്ഷം
ആലപ്പുഴ: കൊറിയറിലൂടെ അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടായിരുന്നെന്നും കൊറിയര്‍ അയച്ച യുവതിയുടെ ബാങ്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാലുലക്ഷം രൂപ. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടൂരിലാണ് സംഭവം. റിട്ട. എസ്.ഐയുടെ മകളും പോലീസ് ഇന്‍സ്പക്ടറുടെ ബന്ധുവുമായ യുവതിയാണ് തട്ടിപ്പിനിരയായത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ സ്വദേശിനിയായ 34 കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവര്‍ കൊറിയര്‍ മുഖാന്തരം അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടെന്നും മുഹമ്മദാലി എന്നയാള്‍ ഇവരുടെ വ്യക്തിവിവരങ്ങള്‍ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകള്‍ തുടങ്ങിയതായും തട്ടിപ്പുസംഘം യുവതിയെ വിളിച്ചറിയിച്ചു. നിയമനടപടികളില്‍നിന്ന് രക്ഷനേടാന്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം ഉടന്‍ പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടന്‍ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഭീഷണിയില്‍ വീണ യുവതി തട്ടിപ്പുസംഘം നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപവീതം രണ്ടുതവണയായി നിക്ഷേപിച്ചു. പിന്നീടാണ് തട്ടിപ്പാണെന്നു മനസ്സിലായത്. ഇതരസംസ്ഥാനക്കാരന്റെ പേരിലുള്ളതാണ് പണമയച്ച അക്കൗണ്ട് നമ്പര്‍. റിസര്‍വ് ബാങ്കിന്…
Read More » -
യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് മുന്നൂറിലേറെ പേര്‍, ദമ്പതികളും അമ്മായിയമ്മയും അറസ്റ്റില്‍
കൊല്ലം:യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. 2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പണം തട്ടിച്ചെന്ന്കാട്ടി നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ കല്ലമ്പലത്തുനിന്ന് അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എട്ടര ലക്ഷം തട്ടിച്ചെന്നാണ് പരാതി. കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേര്‍ന്ന് നടത്തിയിരുന്ന ഫോര്‍സൈറ്റ് ഓവര്‍സീസ്…
Read More » -
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: കാരേറ്റ് മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. പേടികുളം ഇലങ്കത്തറയില്‍ ബാബുരാജ്(64) ആണ് കൊല്ലപ്പെട്ടത്. പ്രതി സുനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ബാബുരാജിന്റെ വീടിന് സമീപമെത്തിയ സുനില്‍കുമാര്‍ പ്രശ്‌നമുണ്ടാക്കുകയും വാക്കുതര്‍ക്കത്തിനിടയില്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോ?ഗിച്ച് ബാബുരാജിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന സുനില്‍കുമാര്‍ തിരികെ നാട്ടിലെത്തിയതിന് ശേഷം മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
Read More » -
ഉന്നത പദവി വാഗ്ദാനം ചെയ്ത നടി ദിഷ പടാനിയുടെ പിതാവില്‍നിന്ന് 25 ലക്ഷം തട്ടി
മുംബൈ: സര്‍ക്കാര്‍ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ജഗദീഷ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. വഞ്ചന, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, അജ്ഞാതനായ ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്നാണ് ജ?ഗദീഷ് പരാതിയില്‍ പറയുന്നത്. ഇയാളാണ് ദിവാകര്‍ ഗാര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്. ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികള്‍ സര്‍ക്കാര്‍ കമ്മിഷനില്‍ ചെയര്‍മാന്‍ സ്ഥാനമോ വൈസ് ചെയര്‍മാന്‍ സ്ഥാനമോ വാ?ഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം കൊടുത്തത്. കാര്യം നടക്കുന്നില്ലെന്ന് കണ്ടതോടെ ജഗദീഷ് പടാനി…
Read More » -
നങ്ങ്യാര്‍കുളങ്ങരയിലേത് കുറുവസംഘമോ, വേഷംമാറിയ പ്രാദേശിക മോഷ്ടാക്കളോ?
ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ വീടു കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണമാലയും അലമാരയില്‍നിന്ന് 2,000 രൂപയും കവര്‍ന്നത് കുറുവസംഘമാണോയെന്ന് പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടുപേരാണുണ്ടായിരുന്നത്. മുട്ടൊപ്പം എത്തുന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. ഷര്‍ട്ടില്ലായിരുന്നു. മോഷ്ടാക്കളില്‍ ഒരാളെ വീട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ ശരീരത്ത് എണ്ണപുരട്ടിയിരുന്നതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വീടിന്റെ അടുക്കളവാതിലിലെ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. ഇതെല്ലാം കുറുവസംഘത്തിന്റെ മോഷണരീതിയാണ്. അമ്പലപ്പുഴയില്‍നിന്ന് കഴിഞ്ഞദിവസം കുറുവസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. നങ്ങ്യാര്‍കുളങ്ങരയിലെ ദൃശ്യങ്ങള്‍ ഇതുമായി ഒത്തുനോക്കിയുള്ള അന്വേഷണമാണ് കരീലക്കുളങ്ങര പോലീസ് നടത്തുന്നത്. നങ്ങ്യാര്‍കുളങ്ങരയ്ക്കു കിഴക്ക് വാച്ചുകട ജങ്ഷനു സമീപത്തെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്. മറ്റൊരു വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കള്‍ മേശപ്പുറത്തു വെച്ചിരുന്ന മാല മോഷ്ടിച്ചു. ഈ മാല മുക്കുപണ്ടമായിരുന്നെങ്കിലും രണ്ടുഗ്രാം തൂക്കമുള്ള സ്വര്‍ണത്താലിയുണ്ടായിരുന്നു. കുറുവസംഘം സംസ്ഥാനത്ത് മുന്‍പു നടത്തിയ മോഷണങ്ങളുടെ വിവരങ്ങളും ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കുറുവസംഘത്തിന്റെ രീതിയില്‍ വസ്ത്രംധരിച്ച്…
Read More »