Crime

  • 12,500 രൂപയുമായി പൂന്തുറ സ്വദേശി ബാങ്കിലെത്തി; പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്

    തിരുവനന്തപുരം: തലസ്ഥാനത്ത് പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്. പൂന്തുറ സ്വദേശി ബര്‍ക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറന്‍സികളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശി ബര്‍ക്കത്ത് 12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നാസിക്കില്‍ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന്ന് സമാനമായ നോട്ടുകളാണെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതേസമയം, സൗദിയില്‍ പോയപ്പോള്‍ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറും.  

    Read More »
  • പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

    കൊല്ലം: പ്ലസ്വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം കടയക്കലില്‍ പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുമ്മില്‍ മുക്കം സ്വദേശി അഫ്സല്‍ ജലാലാണ് പിടിയിലായത്. ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി. സ്‌കൂളിന് സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനിയെ അഫ്സല്‍ ജലാല്‍ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയോട് അഫ്സല്‍ ജലാല്‍ നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കി. കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.…

    Read More »
  • ബലാത്സംഗം ചെയ്തത് 200ലേറെ സ്ത്രീകളെ; യുവാവിനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാന്‍

    ടെഹ്റാന്‍: രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ പരസ്യമായി വധിച്ച് ഇറാന്‍. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തിയിരുന്ന മുഹമ്മദ് അലി സലാമത്തി(43)നെയാണ് തൂക്കിലേറ്റിയത്. ഇരുന്നൂറോളം സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ബലാത്സംഗം ചെയ്ത ഒട്ടേറെ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. പലരെയും വിവാഹഭ്യര്‍ഥന നടത്തിയാണ് ഉപദ്രവിച്ചത്. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് ഇറാനില്‍ കടുത്ത നിരോധനമുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ മാസത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം…

    Read More »
  • സൗദിയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

    റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്(40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32) എന്നിവരാണ് മരിച്ചത്. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്ളാറ്റിലെത്തി. പൂട്ടിയ നിലയിലുള്ള വാതിലുകള്‍ പൊലീസ് സഹായത്തോടെ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്.    

    Read More »
  • വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം തട്ടി; വ്യാജ സ്വാമി അറസ്റ്റില്‍

    തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി നല്‍കാനെന്ന പേരിലാണ് കടയ്ക്കാവൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. സ്വാമി ചമഞ്ഞായിരുന്നു യുവാക്കളെ വലയിലാക്കിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു. പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ: രാജ്കുമാര്‍ പറഞ്ഞു. മധുര, എറണാകുളം എന്നിവിടങ്ങളിലും സമാന കേസുകളുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.  

    Read More »
  • ബെംഗളുരുവില്‍ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

    കണ്ണൂര്‍: ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്‌നേഹാലയത്തില്‍ എ.സ്‌നേഹ രാജന്‍(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ചത്. സ്‌നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭര്‍ത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്‌നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്‌നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സര്‍ജാപുര്‍ പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി ബെംഗളൂരൂവിലാണ് സ്‌നേഹ താമസിക്കുന്നത്. ഭര്‍ത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകന്‍ ശിവാങ്ങും ഇവര്‍ക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അമിതമായ ഛര്‍ദീയെ തുടര്‍ന്ന് സ്‌നേഹയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി, സ്‌നേഹയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍, മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സര്‍ജാപുര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌നേഹയും ഹരിയും തമ്മില്‍ ഇടയ്ക്കിടെ വാക്തര്‍ക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായുണ്ടായ വഴക്ക്…

    Read More »
  • കാൻസർ രോഗിയായ അമ്മയ്ക്ക് ചികിത്സ ലഭിച്ചില്ല, മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം

        കാൻസർ രോഗിയായ അമ്മയ്ക്ക് ശരിയായ ചികിത്സ ലഭിക്കാത്തതിൽ  ക്ഷുഭിതനായ മകൻ ഡോക്ടറെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെന്നൈ കലൈഞ്ജർ സെന്റിനറി എന്ന  സർക്കാർ ആശുപത്രിയിലെ ഡോക്ടറെയാണ് രോഗിയുടെ മകൻ കത്തികൊണ്ട് 7 തവണ കുത്തിയത്. കഴുത്ത്, ചെവി, വയർ എന്നീ ശരീരഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്‌നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ വാർഡിൽ ഡ്യൂട്ടിയ്ക്കിടെയാണ് സംഭവം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഘ്നേഷിനെ ആശുപത്രി ജീവനക്കാരും  രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ അരക്ഷിതാവസ്ഥയാണ് ഈ സംഭവത്തിനു പിന്നിലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

    Read More »
  • സൈബര്‍ തട്ടിപ്പിന് പൊലീസ് യൂണിഫോമില്‍ വിളിച്ച യുവാവ് വീണത് ഉഗ്രന്‍ കെണിയില്‍

    തൃശൂര്‍: മുംബയ് പൊലീസിലെ ഓഫീസറെന്ന പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമിച്ച യുവാവിനെ പൊളിച്ചടുക്കി. പൊലീസ് യൂണിഫോമില്‍ ക്യാമറ നേരെ വയ്ക്കാന്‍ ആവശ്യപ്പെട്ട് മുംബയില്‍ നിന്നുള്ള യുവാവ് വിളിച്ചത് തൃശൂര്‍ പൊലീസ് സൈബര്‍ സെല്‍ എസ്.ഐ ഫിസ്റ്റോ ടി.ഡിയെയാണ്. എവിടെയാണെന്നും ക്യാമറ നേരെയാക്കി വയ്ക്കണം എന്നും ആവശ്യപ്പെടുന്ന യുവാവിനോട് എസ്.ഐ തന്റെ ഫോണിലെ ക്യാമറ ശരിയല്ല എന്ന് പറഞ്ഞ ശേഷം അതിവേഗം തന്റെ മുഖം കാണിച്ചു. ശരിക്കുള്ള പൊലീസിന്റെ മുന്നിലാണ് പെട്ടത് എന്നറിഞ്ഞ കള്ള പൊലീസ് ഞെട്ടി. നമസ്‌കാരം പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവാവിനോട് തൃശൂര്‍ സൈബര്‍ സെല്ലിലാണ് ഇതെന്നും തട്ടിപ്പുകാരന്റെ ലൊക്കേഷനും അഡ്രസുമെല്ലാം തന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ തൃശൂര്‍ സിറ്റി പൊലീസിന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തപ്പോള്‍ നിരവധി നല്ല കമന്റുകളാണ് ലഭിച്ചത്. കടുവയെ പിടിച്ച കിടുവ,? യേ കാം ഛോട്ദോ ഭായ്.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ,? തീപ്പെട്ടിയില്ല പകരം…

    Read More »
  • ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍; യുവാവ് മരിച്ചു

    വയനാട്: മാനന്തവാടി ദ്വാരകയില്‍ കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകന്‍ രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടില്‍ അകപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരില്‍ ഇന്‍ഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

    Read More »
  • ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

    മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ തലയില്‍ മുറിവ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്നാണ് വാസുവിന്റെ മൊഴി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടര്‍ന്ന് ബല്‍റാം മുറിയുടെ ഭിത്തിയില്‍ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വാസു പൊലീസിനോട് പറഞ്ഞത്. ബല്‍റാമും വാസുവും കഴിഞ്ഞ 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണി ചെയ്തുവരികയാണ്.  

    Read More »
Back to top button
error: