CrimeNEWS

ഉപവാസത്തില്‍ പങ്കെടുത്തവരോാട് മോശമായി പെരുമാറി; കുറ്റ്യാടിയില്‍ യുവാവിന് ബി.ജെ.പിക്കാരുടെ മര്‍ദ്ദനം

കോഴിക്കോട്: കുറ്റ്യാടിയില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പതിനാലിന് വൈകിട്ട് മരുതോങ്കര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ നടന്ന ബി.ജെ.പി ഉപവാസത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. മുഹമ്മദിന്റെ കാറും ആക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.

Signature-ad

മുഹമ്മദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് പ്രേരിപ്പിക്കല്‍, നിയമ വിരുദ്ധമായ സംഘം ചേരല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

 

Back to top button
error: