Crime
-
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.
Read More » -
ട്രെയിനിൽ രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു, രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ, സംസ്ഥാന വ്യാപക തെരച്ചിൽ!! കുട്ടി മലയാളിയാണോയെന്ന് വ്യക്തതയില്ലെന്ന് പോലീസ്
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ച് പോലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പോലീസ് കേസെടുത്തു. അതേസമയം കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read More » -
നീറ്റ് പരീക്ഷയിൽ രണ്ടുതവണ പരാജയം, ഒടുവിൽ ഭിന്നശേഷി വിഭാഗത്തിൽ കയറിപ്പറ്റാൻ യുവാവിന്റെ അറ്റകൈ പ്രയോഗം, കട്ടറുപയോഗിച്ച് സ്വയം കാലിനെ നാല് വിരലുകൾ മുറിച്ചുമാറ്റി!! വധശ്രമത്തിനു പോലീസ് കേസെടുത്തത് നിരപരാധിക്കൾക്കെതിരെ!! വഴിത്തിരിവായത് യുവാവിന്റെ ഡയറി… “2026-ൽ ഞാൻ എംബിബിഎസ് ഡോക്ടറാകും”
വാരാണസി: നീറ്റ് മെഡിക്കൽ പ്രവേശനത്തിന് ഭിന്നശേഷി സംവരണാനുകൂല്യം ലഭിക്കാൻ സ്വന്തം കാൽ മുറിച്ചുമാറ്റി ഇരുപത്തിനാലുകാരന്റെ അറ്റകൈ പ്രയോഗം. ഉത്തർപ്രദേശിലെ ജൗൻപൂരിൽ ഖാലിപുർ സ്വദേശിയായ സൂരജ് ഭാസ്‌കർ ആണ് ഈ കൈവിട്ട കളി നടപ്പിലാക്കിയത്. ഫാർമസിയിൽ ഡിപ്ലോമ പഠനത്തിനുശേഷം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സൂരജ് ഭാസ്‌കർ. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ഉറപ്പിക്കാൻ സുരജ് തന്റെ ഇടത് കാലിലെ നാല് വിരലുകൾ സ്വയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്, അജ്ഞാതർ ആക്രമിച്ചതായി പോലീസിൽ പരാതി നൽകി. പിന്നീട് യുവാവിന്റെ ഡയറിയിലെ കുറിപ്പും പെൺസുഹൃത്തിന്റെ മൊഴിയുമാണ് പോലീസിനെ യാഥാർഥ്യം കണ്ടെത്താൻ സഹായിച്ചത്. തന്നെ ആരോ ആക്രമിച്ചതായുള്ള പരാതിയുമായി ജനുവരി 18-നാണ് സൂരജ് പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ രണ്ടുപേർക്കെതിരെ വധശ്രമം ചുമത്തിയായിരുന്നു പോലീസ് കേസെടുത്തതെന്ന് ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലീസിന് സംശയമായി. ഇയാളുടെ ഡയറി പരിശോധിച്ചതോടെ…
Read More » -
മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചു; ഒരുവയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍; കുറ്റസമ്മതം മൂന്നാംവട്ട ചോദ്യം ചെയ്യലില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍. കുട്ടിയെ മടിയിൽ ഇരുത്തി കൈ മുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചതായി കുട്ടിയുടെ പിതാവ് ഷിജില്‍ സമ്മതിച്ചു. ഷിജിലിന്‍റെ കുറ്റസമ്മത മൊഴി പൊലീസ് രേഖപ്പെടുത്തി. കുഞ്ഞിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇന്ന് ഷിജിലിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ഷിജിലിനെ ചോദ്യം ചെയ്തത്. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍– കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഷിജില്‍ നല്‍കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. ഈ സാഹചര്യത്തിൽ കൃഷ്ണപ്രിയയും ഷിജിലിനെയും നെയ്യാറ്റിൻകര പൊലീസ്, സ്റ്റേഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഒരുതവണ കൂടി ഷിജിലിനെ ചോദ്യം ചെയ്യുകയുണ്ടായി. കുഞ്ഞിന്‍റെ മരണത്തില്‍ വ്യക്തത വരാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്. പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വയറ്റിൽ ചതവ് കണ്ടിരുന്നു. ഇതേ…
Read More » -
വധു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊന്ന് ശരീരം വെട്ടി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച് വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച പ്രിയ സേഠ്, വരൻ കാമുകിയുടെ നിർദേശപ്രകാരം അഞ്ച് പേരെ തട്ടി ജയിലിൽ കഴിയുന്ന ഹനുമാൻ പ്രസാദ്!! ആറുമാസത്തെ പ്രണയം പൂവിടാൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി… പ്രണയം തളിർത്തത് ജയിലറയിൽ നിന്ന്
അൽവാർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയും അഞ്ച് കൊലപാതകങ്ങൾ ചെയ്ത യുവാവും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. രാജസ്ഥാനിലെ അൽവാറിലാണ് ഈ സംഭവം നടക്കുന്നത്. ജയിലിൽ വച്ച് പ്രണയത്തിലായ പ്രിയ സേഠ് എന്നറിയപ്പെടുന്ന നേഹ സേഠും ഹനുമാൻ പ്രസാദുമാണ് വിവാഹിതരാകുന്നത്. ഇരുവർക്കും വിവാഹിതരാകാനായി 15 ദിവസത്തെ അടിയന്തര പരോൾ രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. പ്രിയ സേഠ് നിലവിൽ ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിലാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. ഹനുമാൻ പ്രസാദും ഇതേ ജയിലിലായിരുന്നു. 2018-ൽ രാജസ്ഥാനെ നടുക്കിയ ദുഷ്യന്ത് ശർമ്മ എന്ന യുവാവിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് പ്രിയ സേഠ്. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്തിനെ പ്രിയ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ തടങ്കലിലാക്കി പിതാവിനോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതിൽ മൂന്ന് ലക്ഷം രൂപ ലഭിച്ചു. അതിനിടെ ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡുമായി പുറത്തുപോയ പ്രിയ എടിഎമ്മിൽ നിന്ന്…
Read More » -
ആ വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി…അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ട്, ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ല, റിമാൻഡ് റിപ്പോർട്ട്… പിന്നാലെ പരാതിയെത്തി, പരാതി നൽകിയത് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ്
കണ്ണൂർ: ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി സഹോദരൻ. ഇമെയിൽ വഴിയാണ് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ശല്യം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ സിയാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പരാതി നൽകിയത്. ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടെ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പരാതിയുമായി സഹോദരൻ രംഗത്തെത്തിയത്. അതേസമയം ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തത്. ആ വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി. അതുപോലെ അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച്…
Read More » -
ദീപക്കിന്റെ ആത്മഹത്യ, ഷിംജിത മുസ്തഫ അറസ്റ്റില്‍, പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്നും
കോഴിക്കോട്: ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷിംജിത അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. ഷിംജിതയെ ഉടന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. രാജ്യം വിട്ട് പോകാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാല്‍ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് വടകരയിലെ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.
Read More » -
‘ഇറങ്ങാന്‍ നേരം അറിയാതെ കൈ എന്റെ നേരെയും വന്നു’; വീഡിയോയ്ക്കു താഴെയുള്ള യുവതിയുടെ കുറിപ്പ് തിരിച്ചടിയാകും; വിവാദത്തിനു പിന്നാലെ ഷിജിംത സംസ്ഥാനം വിട്ടു; മംഗലാപുരത്തേക്ക് കടന്നെന്ന് സൂചന; ബസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കും
കൊച്ചി: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. മെംഗളൂരുവിലേക്ക് കടന്നതായി സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ടി.പി. ഗോപാലന്‍ റോഡിലെ ഉള്ളാട്ട്‌തൊടി ‘ദീപക്കി’ല്‍ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂര്‍ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ ബസില്‍ വച്ച് ദീപക് തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ ആദ്യ റീല്‍ പിന്‍വലിച്ച യുവതി വിഡിയോയ്‌ക്കൊപ്പം…
Read More » -
രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി; ‘ഗര്‍ഭിണിയായിരിക്കേ മൃഗീയമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ പുറത്താകുമെന്നും ഭയം’
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ ബലാല്‍സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് ആരോപണം. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് . നഗ്‌ന വിഡിയോ ചിത്രീകരിച്ചുവെന്നും, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എതിര്‍പ്പുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. ഒന്നാം പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളിയാണെന്നും സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മൂന്നാം പീഡന പരാതിയില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ…
Read More » -
ക്ഷേത്രത്തില്‍ വളര്‍ത്തു നായയുമായി എത്തി യുവാവിന്റെ അക്രമം; പോലീസുകാരന് പരിക്ക്
കൊല്ലം പത്തനാപുരത്തു ക്ഷേത്രത്തിൽ വളർത്തു നായയുമായി എത്തി അതിക്രമം കാട്ടിയ ശേഷം പൊലീസ് ജീപ്പ് മറ്റൊരു വാഹനം ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുവാവ് രക്ഷപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവൻ എന്ന സജീവാണ് ക്ഷേത്രവളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഗുണ്ടാ വിളയാട്ടം. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അനീഷിന് പരുക്കേറ്റു. പൊലീസ് വാഹനത്തിന്‍റെ ഒരുഭാഗം തകർന്നു. പിടവൂർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിനിടയ്ക്കാണ് അതിക്രമം. അന്നദാന പാചകപ്പുരയിലേക്ക് നായയുമായി എത്തിയാണ് സജീവ് ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ പോലീസിന് നേരെ തിരിയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read More »