Crime
-
ദിസ് ഈസ് റാങ്! മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍; പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്
കൊച്ചി: നടന്‍ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലര്‍ച്ചെ വീട്ടില്‍നിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗായികയായ മുന്‍ ഭാര്യയും മകളും നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് കടവന്ത്ര എസ്എച്ച്ഒ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിനു ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
Read More » -
യുവ നര്‍ത്തകിയെ ലഹരിമരുന്ന് ചേര്‍ത്ത ചായ നല്‍കി മുറിയില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു, വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു: ഇവന്റ് മാനേജരും ഭാര്യയും അറസ്റ്റില്‍
യുവതിയായ നര്‍ത്തകിയെ ലഹരിമരുന്ന് ചേര്‍ത്ത ചായ നല്‍കി മയക്കി മുറിയില്‍ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു എന്നുമുള്ള പരാതിയില്‍ ഇവന്റ് മാനേജരും ഭാര്യയും അറസ്റ്റില്‍. 26കാരിയായ നര്‍ത്തകിയുടെ പരാതിയിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് പീഡനത്തിനിരയായ യുവതി. സംഭവത്തില്‍ ഇവന്റ് മാനേജരായ വിനയ് ഗുപ്ത, ഭാര്യ മീര എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ ഒരു നൃത്തപരിപാടിക്ക് വേണ്ടിയാണ് വിനയ് ബന്ധപ്പെട്ടത്. തുടര്‍ന്ന് ഈ മാസം 8ന് യുവതിയെ തന്റെ ഫ് ളാറ്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഇയാളുടെ ഭാര്യ മീര, യുവതിക്ക് ലഹരിമരുന്ന് ചേര്‍ത്ത ചായ നല്‍കി. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒരു മുറിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വിനയ് തന്നെ ബന്ദിയാക്കി 3 ദിവസത്തോളം ബലാത്സംഗം ചെയ്‌തെന്നും യുവതി ആരോപിച്ചു. കൂടുതല്‍ പണം സമ്പാദിക്കാന്‍ വേശ്യാവൃത്തിക്ക് വിനയ് പ്രേരിപ്പിച്ചെന്നും മറ്റു സ്ത്രീകളെയും ഇയാള്‍ ഇതുപോലെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍…
Read More » -
കലവൂരില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു; അയല്‍വാസിയെന്ന് സംശയം
ആലപ്പുഴ: കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മുടി മുറിച്ചത് ഒരു മധ്യവയസ്‌കനെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. അയല്‍വാസിയാണ് നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതെന്ന് സംശയിക്കുന്നു. അയല്‍വാസിയുടെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം ഉണ്ട്. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. മുടി മുറിച്ചെന്ന് സംശയിക്കുന്നയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് മണ്ണഞ്ചേരി പൊലീസ് അറിയിച്ചത്.
Read More » -
ഡിവൈഎഫ്ഐയുടെ കൊലവിളി; പരാതിയില്‍ കേസെടുക്കാതെ പോലീസ്; കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം
കോഴിക്കോട്: കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പോലീസ്. കോഴിക്കോട് എടച്ചേരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയില്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടിയെടുക്കാത്തത്. കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് പോലീസ് പറഞ്ഞതെന്ന് നിജേഷ് പ്രതികരിച്ചു. പുഷ്പന്റെ മരണവുമായി ബന്ധപ്പെ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതാണ് പ്രകോപനത്തിന് കാരണം. 29 ന് രാത്രിയാണ് പൊതുയോഗത്തിലെ പ്രസംഗത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്. വീട്ടില്‍ കയറി കയ്യലും കാലും അടിച്ച് മുറിക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെ ഭീഷണി. എന്നാല്‍ വീട്ടില്‍ കയറാതിരുന്നത് നിജേഷ് വീട്ടില്‍ ഇല്ലെന്ന് പോലീസ് പറഞ്ഞിതിനാല്‍ ആണെന്നും ഡിവൈഎഫ് പ്രസംഗം നടത്തി. നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്‌ഐ തീരുമാനിക്കും’ എന്നായിരുന്നു കൊലവിളി പ്രസംഗം. അതേസമയം പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. അതിനിടെയാണ് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് നിജേഷിനെതിരെ…
Read More » -
എംപിയുടെ വാഹനം കാറില്‍ തട്ടിയതിന് നടുറോഡില്‍ യാത്രക്കാരന്റെ ‘ഷോ’; പോലീസ് ഇടപെട്ടിട്ടും നിര്‍ത്തിയില്ല; കസ്റ്റഡിയില്‍ എടുത്ത് കാര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നാല് ഗ്രാം കഞ്ചാവ്
പത്തനംതിട്ട: എംപിയുടെ വാഹനം കാറില്‍ തട്ടിയതിന്റെ പേരില്‍ യാത്രക്കാരന്റെ ബഹളം. പോലീസ് ഇടപെട്ടിട്ടും യുവാവ് ബഹളം തുടര്‍ന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു പോയി കാര്‍ പരിശോധിച്ചപ്പോള്‍ നാലു ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പന്തളം നവരാത്രി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മണ്ഡപത്തില്‍ പരിപാടിക്ക് വന്ന ആന്റോ ആന്റണി എം.പിയുടെ വാഹനം സിഗ്നല്‍ കാത്തു കിടന്നിരുന്ന കാറില്‍ തട്ടുകയായിരുന്നു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. എംപിയുടെ വാഹനം തട്ടിയതിന്റെ പേരില്‍ ഇവര്‍ ബഹളം കൂട്ടി. പോലീസ് സംഭവ സ്ഥലത്ത് എത്തിയതിന് പിന്നാലെ രണ്ടു പേര്‍ സ്ഥലം വിട്ടു. പന്നിവിഴ ശ്രീഹരി വീട്ടില്‍ ശ്രീജിത്ത് (37) പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ഇയാള്‍ ബഹളം തുടര്‍ന്നപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് നാലു ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതി കിട്ടിയത്.
Read More » -
ജയിലില്‍ പുരാണ നാടകം; സീതയെ തേടിപ്പോയ രണ്ട് ‘വാനരന്‍മാര്‍’ ജയില്‍ ചാടി!
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ജയിലില്‍ പുരാണ നാടകം അഭിനയിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഹരിദ്വാറിലെ റോഷ്നാബാദ് ജയിലില്‍ രാംലീല നാടകം അവതരിപ്പിക്കുന്നതിനിടെ സീതയെ തേടി പോകുന്ന വാനരന്‍മാരുടെ വേഷം അഭിനയിച്ചിരുന്ന രണ്ട് തടവുകാരാണ് ജയില്‍ ചാടിയത്. കൊലപാതക കേസിലെ പ്രതികളാണ് ജയില്‍ ചാടിയത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരായിരുന്നു ഇരുവരും. സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ടവരായിരുന്നു ഇവര്‍. പരിപാടിക്കിടയില്‍ ഇവരെ കാണാതായി. റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്. നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിലിന്റെ മതില്‍ ചാടിയതെന്ന് പൊലീസ് പറയുന്നു. നാടകം കഴിഞ്ഞ് രാത്രി തടവുകാരുടെ എണ്ണമെടുത്തപ്പോഴും ഇരുവരും മുങ്ങിയ കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞുന്നില്ല. അടുത്ത ദിവസം രാവിലെ ആറരയോടെയാണ് സംഭവം അധികൃതര്‍ മനസ്സിലാക്കിയത്. ജയിലിലെ ഉദ്യോഗസ്ഥരുടെ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.
Read More » -
ബാബാ സിദ്ദിഖിക്ക് സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം; അന്വേഷണം ലോറന്‍സ് ബിഷ്ണോയിലേക്കും
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമായും സംശയിക്കുന്നത് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തെ. അറസ്റ്റിലായ രണ്ടുപേര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് അവകാശപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലോറന്‍സ് ബിഷ്‌ണോയും സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഹരിയാന സ്വദേശി ഗുര്‍മല്‍ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബോളിവുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ബാബ സിദ്ദിഖി. ഇദ്ദേഹം സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുക്കാറുണ്ട്. സല്‍മാനും ഷാറൂഖും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചത് സിദ്ദിഖിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്‍ഖാന്റെ വീടിനുനേരെ മാസങ്ങള്‍ക്ക് മുന്‍പ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം വെടിവച്ചിരുന്നു. സല്‍മാനെ വധിക്കുമെന്നാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി. സല്‍മാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാന്‍ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നു. ബാന്ദ്ര…
Read More » -
റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട യുവാവ് മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് അപകടം നടന്ന് അരമണിക്കൂറിന്‌ശേഷം
കോഴിക്കോട്: എസി കോച്ചിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതിന് ഓടുന്ന ട്രെയിനില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ തള്ളിയിട്ട യുവാവ് മരിച്ചു. അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. മംഗളൂരു – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനിലെത്തി അവിടെ നിന്ന് പുറപ്പെടാനായി ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ ഓടിക്കയറിയതായിരുന്നു യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ ആരോപിച്ചു. ട്രെയിനില്‍ യുവാവ് ഓടിക്കയറിയപ്പോള്‍ ഇറങ്ങെടാ വെളിയില്‍ എന്ന് ആക്രോശിച്ച് ജീവനക്കാരന്‍ ഇയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്. യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ്…
Read More » -
ആഡംബര ഫ്‌ലാറ്റുകളില്‍ ലഹരിപാര്‍ട്ടി; മുംബൈയില്‍നിന്ന് ബാര്‍ ഡാന്‍സര്‍മാരെ കൊച്ചിയിലെത്തിക്കും
കൊച്ചി: ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും ഉള്‍പ്പെട്ട ലഹരിമരുന്നു കേസില്‍ ശ്രീനാഥ് ഭാസിയുടെ മൊഴികള്‍ പലതും പരസ്പര വിരുദ്ധം. കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴികള്‍ നിര്‍ണായകമാകും. ചോദ്യം ചെയ്യലില്‍ പ്രയാഗ അന്വേഷണ സംഘത്തോടു സഹകരിച്ചു. നടന്‍ ശ്രീനാഥ് ഭാസിക്കും ലഹരിറാക്കറ്റിന്റെ കൊച്ചിയിലെ പ്രധാന ഇടനിലക്കാരന്‍ ബിനു ജോസിനും ഒപ്പമാണു ലഹരി പാര്‍ട്ടി നടന്ന ദിവസം പ്രയാഗ കുണ്ടന്നൂരിലെ ഹോട്ടല്‍ മുറിയില്‍ എത്തിയത്. ഓംപ്രകാശിനെക്കുറിച്ചും ലഹരി പാര്‍ട്ടിയെക്കുറിച്ചും അറിയാതെയാണു ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഹോട്ടലില്‍ എത്തിയതെന്നാണു പ്രയാഗയുടെ മൊഴി. ഇതേദിവസം ഹോട്ടലില്‍ ഓംപ്രകാശിനെയും ഷിഹാസിനെയും സന്ദര്‍ശിച്ച 20 പേരില്‍ 12 പേരുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇക്കൂട്ടത്തില്‍ സിനിമാ ബന്ധമുള്ള കൂടുതല്‍ പേരുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം. മൊഴി നല്‍കിയ പ്രയാഗ അടക്കം പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പൊലീസിനു നല്‍കിയത്. ഇരുവരും രക്ത പരിശോധനയ്ക്കു തയാറായിരുന്നെങ്കിലും പൊലീസ് ഒഴിവാക്കി. കൊച്ചിയില്‍ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന…
Read More » -
മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകന്; മകള്‍ക്ക് പകരം അമ്മയെ കൊലപ്പെടുത്തി കാമുകന്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിര്‍ദേശ പ്രകാരം കാമുകന്‍ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട അമ്മ അല്‍ക്കയുടെ മകളായ 17 വയസുകാരിയെയും കാമുകന്‍ സുഭാഷ് സിങിനെയും (38) ജസ്രത്പൂര്‍ പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 17 വയസുകാരിയായ മകളുടെ പെരുമാറ്റത്തില്‍ അല്ലാപുര്‍ സ്വദേശിനിയായ അല്‍ക്കയ്ക്ക് (35) സംശയം തോന്നിയിരുന്നു. മകള്‍ പ്രദേശത്തെ ഒരാളോടൊപ്പം ഒളിച്ചോടി പോയത് വൈരാഗ്യം വര്‍ധിക്കുന്നതിന് കാരണമായി. മകളെ പിന്നീട് തിരികെയെത്തിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മകളെ അല്‍ക്ക നിര്‍ബന്ധിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെങ്കിലും മകള്‍ ബന്ധം തുടര്‍ന്നു. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്താന്‍ അല്‍ക്ക തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 27ന് വാടകക്കൊലയാളിയായ സുഭാഷ് സിങിനെ, അല്‍ക്ക സമീപിച്ചു. 50,000 രൂപയും അല്‍ക്ക ഇയാള്‍ക്ക് നല്‍കി.…
Read More »