Crime

  • കേസെടുത്തയുടൻ ഷിംജിത ഒളിവിൽ?… തെരച്ചിലിനിറങ്ങി പോലീസ്!! ദീപക്കിന്റെ മരണത്തിൽ യുവതിയുടെ ഫോൺ, ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേ‌ടി പോലീസ്, എനിക്ക് വലിയ വിഷമമുണ്ടായി, എനിക്കെതിരെയുള്ള ആരോപണം വ്യാജമാണ് അമ്മാ…- മരിക്കും മുൻപ് മകൻ പറഞ്ഞതായി അമ്മയുടെ മൊഴി

    കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിത ഒളിവിൽ പോയെന്ന് സൂചന. ഇവർക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. പിന്നാലെ യുവതി മുങ്ങുകയായിരുന്നെന്നാണ് സൂചന. അതേസമയം ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തെരച്ചിൽ തുടങ്ങി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ ഷിംജിതയ്ക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് വിവരം. ഇതോടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പോലീസിന്റെ സഹായം തേടി. ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന്…

    Read More »
  • ‘പെണ്‍കുട്ടികളെ നിങ്ങള്‍ കാമറയെടുക്കൂ, ബ്രാഹ്‌മണ- പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണിത്, നടിയുടെ വീഡിയോയ്ക്ക് കോടതിയില്‍ സംഭവിച്ചത് എന്താണെന്നു ചര്‍ച്ചയായ കേരളത്തില്‍ നിന്നാണ് ഇതു പറയുന്നത്’; ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിയെ ന്യായീകരിച്ച പോസ്റ്റിന് വ്യാപക വിമര്‍ശനം

    കൊച്ചി: ബസില്‍ ലൈംഗിക കൈയേറ്റം നടത്തിയെന്ന തരത്തില്‍ യുവതി വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ന്യായീകരിച്ച് സാമൂഹിക നിരീക്ഷക മാളവിക ബിന്നി. പീഡകനെ അനുകൂലിക്കുന്ന ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണെന്നും ബ്രാഹ്‌മണ പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണ് കാമറകളെന്നും അവര്‍ പറഞ്ഞു. വീഡിയോ എടുത്ത് പോലീസിനു കൈമാറണമായിരുന്നെന്ന വാദത്തെയും മാളവിക വിമര്‍ശിക്കുന്നു. നടിയുടെ വീഡിയോയ്ക്കു കോടതിയില്‍ എന്തു സംഭവിച്ചെന്ന ഗുരുതരമായ വിമര്‍ശനമാണ് മുന്നോട്ടു വയ്ക്കുന്നത്. സൈബര്‍ ഭീഷണി നേരിട്ട എന്റെ സ്വന്തം കേസില്‍, എനിക്ക് അയച്ച നൂറുകണക്കിന് അശ്ലീലവും അക്രമാസക്തവുമായ സന്ദേശങ്ങള്‍ പരിശോധിക്കുക മാത്രമല്ല, അവ എങ്ങനെ അശ്ലീലമാണെന്ന് തെളിയിക്കുകയും അവയില്‍ റേപ്പ് എന്ന വാക്ക് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം     ഓ, ഈ വിഡ്ഢിത്തം നിര്‍ത്തൂ പീഡകനെ അനുകൂലിക്കുന്ന ചില ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണ്. ചില സാമ്പിളുകള്‍? 1) മകന്റെ മൃതദേഹത്തില്‍ അമ്മയുടെ കണ്ണുനീര്‍ നിങ്ങള്‍ക്ക്…

    Read More »
  • ‘അതുവരെ പിന്നില്‍നിന്ന യുവതി എന്തിനാണ് അയാള്‍ ഇറങ്ങാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ കാമറ ഓണ്‍ ചെയ്തു ചരിഞ്ഞു നിന്നത്?’; ദീപകത്തിന്റെ മരണത്തില്‍ മുന്‍ പഞ്ചായത്തംഗത്തെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ; ആദ്യ വീഡിയോ എവിടെയെന്നും ചോദ്യം

    ബസില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്നു കാട്ടി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവതിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും രംഗത്ത്. ലഭ്യമായ വീഡിയോളകില്‍നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സംശയം ഉന്നയിക്കുന്നത്. ബസ് നിര്‍ത്തി ഇറങ്ങാന്‍ സമയത്താണ് വീഡിയോയുടെ ഒടുവിലത്തെ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. ഈ സമയത്ത് അയാള്‍ ബാഗ് എടുക്കുമ്പോഴാണു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത്. അതുവരെ യുവാവിന്റെ പിന്നില്‍ നിന്ന് സ്ത്രീ എന്തിനാണ് യുവാവ് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു. ഇയാളുടെ പെരുമാറ്റം മൂലം മറ്റൊരു യുവതി അസ്വസ്ഥയാകുന്നതു കണ്ടാണ് വീഡിയോ എടുത്തതെന്നു പറയുന്നു. എങ്കില്‍ ആ വീഡിയോ എവിടെ എന്നും ഇവര്‍ ചോദിക്കുന്നു. യുവതിയുടേതായി പുറത്തുവന്ന ഓഡിയോയില്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ പോകുന്ന സമയം വരെയും ഇയാള്‍ മുട്ടിയിരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു പറഞ്ഞത്. മുട്ടിയുരുമ്മി നിന്നു എന്നല്ല, ശ്രമിച്ചു എന്നാണു പറയുന്നത്. അത്രേം നേരം വീഡിയോ പിടിച്ചു നിന്ന സ്ത്രീക്ക് ഈ പറച്ചിലിനപ്പുറം ഒന്നും…

    Read More »
  • ദമ്പതികളെ വെട്ടിക്കൊന്നത് വളര്‍ത്തു മകളുടെ ഭര്‍ത്താവ്; പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൈ ഞരമ്പ് മുറിച്ച നിലയില്‍; നാലുവയസുള്ള കുട്ടിയും ഗുരുതരാവസ്ഥയില്‍

    പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്ന പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി അറസ്റ്റില്‍. നാലുവയസുകാരനായ കുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെട്ടേറ്റ കുട്ടിയുമായി രക്ഷപ്പെട്ടോടിയ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് ആണ് സംഭവം നാട്ടുകാരെ അറിയിച്ചത്. കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.    

    Read More »
  • കാമുകിയെ കൊന്നു കത്തിച്ചു; തെളിവു നശിപ്പിക്കാന്‍ സിനിമാ സ്‌റ്റൈല്‍ പരീക്ഷണം; പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വൈരാഗ്യം; ലോഡിംഗ് തൊഴിലാളിയുടെ സംശയം ചുരുളഴിച്ചത് ഞെട്ടിക്കുന്ന പ്ലാനിംഗ്

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകിയായ പ്രീതി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ച്, ചാരം പുഴയില്‍ ഉപേക്ഷിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുളള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി നാളുകളായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങില്‍ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മൃതദേഹം…

    Read More »
  • സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റു? വി.എസ്.എസ്.സി. റിപ്പോര്‍ട്ടില്‍ ഗുരുതര സൂചനകള്‍; സ്വര്‍ണക്കൊള്ളയുടെ ആഴം കൂടുന്നു; കട്ടിളപ്പാളി, ദ്വാരപാലക ഘടനയില്‍ വ്യത്യാസം

    പത്തനംതിട്ട: വി.എസ്.എസ്.സി. നല്‍കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിനു പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റെന്നു സംശയം. സ്വര്‍ണക്കൊള്ളയുടെ ആഴം പലമടങ്ങ് വര്‍ധിപ്പിച്ചേക്കാവുന്ന ഗുരുതരമായ സൂചനകള്‍ റിപ്പോര്‍ട്ടില്‍. 1999 ല്‍ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവില്‍ സന്നിധാനത്തുള്ള ദ്വാരപാലക , കട്ടിളപ്പാളികളുടെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലത്തില്‍ പറയുന്നത്. എന്നാല്‍ പാളികളുടെ കാലപ്പഴക്കം കൃത്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ച ശേഷം വി എസ് എസ് സി യുമായി വീണ്ടും ആശയവിനിമയം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വിഎസ്എസ് സിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ പാളികള്‍ വിറ്റെന്നും നിലവില്‍ ശബരിമലയിലുള്ളത് ഡ്യൂപ്ലിക്കേറ്റെന്നും ഉറപ്പിക്കാനാവൂവെന്നാണ് എസ് ഐ ടി പറയുന്നത് ശബരിമലയില്‍ നടന്നതു സ്വര്‍ണക്കൊള്ളയാണെന്നു സ്ഥിരീകരിച്ച് വിഎസ്എസ്സി ലാബിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പപാളികളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണം…

    Read More »
  • ഒറ്റപ്പാലത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു : വളർത്തുമകളുടെ നാലുവയസ്സുകാരന് ഗുരുതര പരിക്ക് : ഒരാൾ കസ്റ്റഡിയിൽ

      പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം.   വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.   നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയിരിക്കുന്നത്.   ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.  

    Read More »
  • ‘അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ വ്യാജ രോഗികള്‍, രേഖകളില്‍ മാത്രം ഡോക്ടര്‍മാര്‍’; 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി; ചെങ്കോട്ട സ്‌ഫോടനത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുമായി ബന്ധമുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി തയാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ നിയമനങ്ങള്‍ മുതല്‍ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തില്‍ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി. നാഷനല്‍ മെഡിക്കല്‍ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ ക്രമക്കേടുകള്‍ കോളജിന്റെ നടത്തിപ്പുകാര്‍ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവില്‍ വെളുപ്പിച്ചതായും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും. മെഡിക്കല്‍ കോളജിന്റെ രേഖകളിലുള്ള ഡോക്ടര്‍മാരില്‍ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരെ നിയമിച്ചതായി വ്യാജരേഖകള്‍ തയാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരില്‍ നല്ലൊരു പങ്കും ഫയലുകളില്‍ മാത്രമാണുള്ളത്. അവര്‍ ജോലി ചെയ്യാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍…

    Read More »
  • ‘മൂന്നാം കേസില്‍ രണ്ടാം കേസിലെ വാദവുമായി എത്തിയ അഭിഭാഷകനോട് കോടതി ഒരു ദയയും കാട്ടിയില്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടുകേസുകളിലെ വിധി ന്യായത്തിലെ ആധുനിക നീതി ബോധം ചര്‍ച്ചയാകുന്നു; ‘കൊച്ചിന്റെ അച്ഛനാകുമെന്നു തെറ്റിദ്ധരിപ്പിച്ചാലും അത് ബലാത്സംഗം’

    തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ച വിധിയും മൂന്നാമത്തെ കേസില്‍ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ വിധിയും വീണ്ടും ചര്‍ച്ചയിലേക്ക്. രണ്ടാമത്തെ കേസിനെ അപേക്ഷിച്ച ആധുനിക മാനവികതാ ബോധം കൈക്കൊള്ളുന്ന ജഡ്ജിയുടെ വിധിയിലെ നിരീക്ഷണങ്ങളാണ് വിശകലന വിധേയമാക്കുന്നത്. തെറ്റിദ്ധരിപ്പിച്ചു നേടുന്ന ‘കണ്‍സന്റും’ വ്യാജമായ ഉറപ്പിന്‍മേല്‍ നേടുന്ന കണ്‍സെന്റും യഥാര്‍ഥ കണ്‍സന്റായി കണക്കാക്കാന്‍ കഴിയില്ലെന്ന ആധുനിക നീതിബോധമാണ് മൂന്നാമത്തെ കേസില്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിനെ നയിച്ചത്. സമാന സാഹചര്യത്തിലുള്ള രണ്ട് കുറ്റകൃത്യങ്ങള്‍. രണ്ടാം കേസില്‍ സാഹചര്യത്തെളിവുകള്‍ അല്പം കൂടെ ശക്തമായിരുന്നു. എന്നിട്ടും ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമാകാമെന്ന് സംശയിച്ച മുതിര്‍ന്ന ന്യായാധിപ ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം കേസില്‍ രണ്ടിലെ അതെ വാദങ്ങളുമായി എത്തിയ പ്രതിഭാഗത്തിനോട്, പക്ഷേ, ഒരു ദയയും മജിസ്‌ട്രേറ്റ് കാട്ടിയില്ലെന്നും ഇതു സംബന്ധിച്ച സമൂഹമാധ്യ കുറിപ്പില്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   മൂന്നാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഇന്ന് തിരുവല്ല…

    Read More »
  • ബസിൽ തന്നോട് അപമര്യാ​ദയായി പെരുമാറിയെന്ന് കാണിച്ച് കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പോലീസിൽ പരാതിയും നൽകി, വീഡിയോ വൈറലായതോടെ യുവാവ് ജീവനൊടുക്കി

    കോഴിക്കോട്: തന്നോട് അപമര്യാദയായി പെരുമാറിയെന്ന കണ്ടന്റ് ക്രിയേറ്ററായ യുവതിയുടെ 18 സെക്കൻഡ് വൈറൽ വീഡിയോയുടെ പേരിൽ യുവാവ് ജീവനൊടുക്കിയതായി പരാതി. യുവതി സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസിൽവെച്ച് ദീപക് ലൈം​ഗിക അതിക്രമം കാട്ടിയെന്നു പറഞ്ഞാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഒരു പ്രശ്നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്ന് ബന്ധു പറയുന്നു. ആ അച്ഛനും അമ്മയ്ക്കും മറ്റാരുമില്ല. കണ്ടൻറ് ക്രിയേറ്റ് ചെയ്യാൻ യുവതി ശ്രമം നടത്തുന്നതായിട്ടാണ് കാണാൻ സാധിച്ചതെന്ന് സുഹൃത്ത് ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക്…

    Read More »
Back to top button
error: