മുംബൈ: വെള്ളത്തെച്ചൊല്ലി അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്‌നരാക്കി മര്‍ദിച്ചെന്നു പരാതി. വ്യാഴാഴ്ച പന്‍വേലിലാണ് സംഭവമുണ്ടായത്. അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നെന്ന പരാതിയെ തുടര്‍ന്ന്, പ്രതികളായ 8 കുടുംബാംഗങ്ങളുടെ പേരില്‍ കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആ പരാതി നല്‍കിയത് അമ്മയും മകളുമാണെന്ന സംശയമാണ് മര്‍ദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.