Crime

  • കൊച്ചിയില്‍ ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സിഐക്കെതിരെ കേസ്

    കൊച്ചി: ട്രെയിനില്‍ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതില്‍ സിഐക്കെതിരെ കേസ്. അഗളി എസ്എച്ച്ഒ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച പാലരുവി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ പോകവെ ഹക്കീം പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടു. ഇതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവം നടക്കവെ മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

    Read More »
  • യാത്ര ആഡംബര കാറില്‍, ലക്ഷങ്ങളുടെ വായ്പ തീര്‍ക്കാന്‍ ഒറ്റദിവസം; ഗഫൂറില്‍നിന്ന് ‘ജിന്നുമ്മേം’ കമ്പനീം തട്ടിയത് 596 പവന്‍

    കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടില്‍നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന ആരോപണത്തിലും നിര്‍ണായക വഴിത്തിരിവ്. ഏറെ കോളിളക്കം സൃഷ്ടിച്ച, എം.സി.അബ്ദുല്‍ ഗഫൂറിന്റെ (ഗഫൂര്‍ ഹാജി55) മരണവുമായി ബന്ധപ്പെട്ടു മന്ത്രവാദിനിയും ഭര്‍ത്താവും 2 സ്ത്രീകളും അടക്കം 4 പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണം കൈക്കലാക്കിയ ഈ സംഘം ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മരണത്തിനു പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. ജില്ലയിലെ സ്വര്‍ണ വ്യാപാരികളില്‍നിന്ന് ആഴ്ചകള്‍ക്കുമുന്‍പ് ഇതുസംബന്ധിച്ച് മൊഴിയെടുത്തിരുന്നു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദേശ പ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍,…

    Read More »
  • വിവാഹവാര്‍ഷികദിനത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊന്നുതള്ളി; 20 കാരനെ കൊലക്കത്തി എടുപ്പിച്ചത് പിതാവിന്റെ അവഗണനയും അവഹേളനവും

    ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവരെയും കൊലപ്പെടുത്തിയത് ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ നെബ്സരായിയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റെയും 27-ാം വിവാഹവാര്‍ഷികദിനമായ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. അതേസമയം, സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍ പോലീസിനോട് പറഞ്ഞിരുന്നത്. താന്‍ പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തുകയും അര്‍ജുനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു. ഉറങ്ങുന്നതിനിടെയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിതാവില്‍നിന്ന് അവഹേളനം നേരിട്ടതും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.…

    Read More »
  • മലയാളി സൈനികനെ മുംബൈയില്‍ കാണാതായെന്നു പരാതി

    മുംബൈ: തിരുവനന്തപുരം നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയില്‍ കാണാതായെന്നു പരാതി. നാസിക് മിലിറ്ററി യൂണിറ്റിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനെയാണ് (43) കാണാതായത്. നവംബര്‍ 29ന് നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ എത്തിയ ശേഷം ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നെന്നും പിന്നീട് കോള്‍ കിട്ടിയിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയിലുള്ളത്. നാസിക് യൂണിറ്റിലും സജീവ് എത്തിയിട്ടില്ല. കുര്‍ള എല്‍ബിഎസ് മാര്‍ഗിലെ പാലസ് ഹോട്ടലില്‍ സജീവ് മുറിയെടുത്തിരുന്നതായും 2ന് രാവിലെ 11ന് മുറി ഒഴിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. വിവരം ലഭിക്കുന്നവര്‍ നേമം പൊലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ (94476100083) അറിയിക്കണം.  

    Read More »
  • വിരുന്ന് ചെന്നപ്പോള്‍ യുവതിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; ബന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, ദമ്പതിമാര്‍ അറസ്റ്റില്‍

    ഇടുക്കി: വീട്ടില്‍ കയറി ബന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ദമ്പതിമാരെ പോലിസ് അറസ്റ്റ്‌ചെയ്തു. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഭര്‍ത്താവാണ് ബന്ധുവായ ആലക്കോട് സ്വദേശിയെ വെട്ടിയത്. സംഭവത്തില്‍ മുണ്ടക്കയം സ്വദേശികളായ ദമ്പതിമാരെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലക്കോട് സ്വദേശിയായ അന്‍പതുകാരനെതിരേ കേസുണ്ട്. ബന്ധുവിന്റെ വലതുകൈയിലും കൈമുട്ടിലുമാണ് പരിക്ക്. ദമ്പതിമാര്‍ക്കെതിരേ കഠിന ദേഹോപദ്രവത്തിനാണ് കേസ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; മുണ്ടക്കയം സ്വദേശികളായ യുവദമ്പതിമാര്‍ ആലക്കോട് ചവര്‍ണ ഭാഗത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ ഡിസംബര്‍ ഒന്നിന് രാവിലെ വിരുന്നിന് പോയിരുന്നു. ഇതിനിടെ ബന്ധു തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. അന്നു വൈകിട്ട് തന്നെ ദമ്പതിമാര്‍ തിരികെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോയി. വീട്ടില്‍ എത്തിയശേഷമാണ് സംഭവം ഭര്‍ത്താവിനോട് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഇരുവരും ആലക്കോട്ടെ ബന്ധുവീട്ടിലെത്തി. ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെ ആലക്കോട് സ്വദേശിയെ യുവതിയുടെ ഭര്‍ത്താവ് വെട്ടുകയായിരുന്നു. വലതുകൈയിലും കൈമുട്ടിലുമായിട്ടാണ്…

    Read More »
  • ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ചംഗത്തിന് മര്‍ദനം; എസ്ഡിപിഐക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

    പത്തനംതിട്ട: ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച ഡ്രൈവിങ് സ്‌കൂള്‍ ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ച രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗവും എംബിവി ഡ്രൈവിങ് സ്‌കൂള്‍ ഉടമയുമായ സലി(55)മിനാണ് മര്‍ദനമേറ്റത്. തടസം പിടിക്കാന്‍ ശ്രമിച്ച ഭാര്യ സലീന (55)യ്ക്കും മര്‍ദനത്തില്‍ പരുക്കുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരും സഹോദരന്മാരുമായ പേട്ട പുതുപ്പറമ്പില്‍ അഫ്‌സല്‍ റഹിം (21), ആഷിഖ് റഹിം (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴിന് പേട്ട കെഎസ്ഇബി ഓഫീസിന് സമീപത്തുളള വീട്ടില്‍ നിന്ന് സലിമിനെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് സലിമിന്റെ തലയുടെ ഇടതുവശത്ത പൊട്ടലുണ്ട്. പുറത്തും മുഖത്തിന്റെ ഇരുവശത്തും കാലുകളിലും പരുക്കേറ്റു. പ്രതികളുടെ മാതാവ് സുധീന സലിമിന്റെ ഡ്രൈവിങ് സ്‌കൂളില്‍ പഠനത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍, ഫീസ് നല്‍കിയില്ല. ഫീസ് ചോദിക്കാന്‍ പല തവണ സലിം വിളിച്ചെങ്കിലും സുധീന ഫോണ്‍ എടുത്തിരുന്നില്ല. പിന്നീട് സലിം ഇവരെ വാട്‌സാപ്പില്‍ വിളിച്ച് അശ്ലീലം…

    Read More »
  • മദ്യപിക്കാന്‍ പണം നല്‍കിയില്ല; വയോധികനെ മര്‍ദിച്ചവശനാക്കി ബാഗിലുണ്ടായിരുന്ന പണം കവര്‍ന്നു; പ്രതി പിടിയില്‍

    കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ വയോധികനെതിരെ യുവാവിന്റെ ക്രൂരത. കൊല്ലം ചടയമംഗലത്താണ് ഞെട്ടിക്കുന്ന സംഭവം. പണം നല്‍കാത്തത്തിന്റെ വൈരാഗ്യത്തില്‍ പ്രതി വയോധികനെ മര്‍ദിച്ചവശനാക്കി ബാഗിലുണ്ടായിരുന്ന പണവും മറ്റു രേഖകളും കവരുകയായിരുന്നു. ചടയമംഗലം മേടയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ശരത്താ(39)ണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ചെരിപ്പ് നന്നാക്കുന്ന ശിവദാസനെയാണ് പ്രതി മര്‍ദിച്ച് പണം കവര്‍ന്നത്. ചൊവ്വാഴ്ച 12 മണിയോടെയാണ് സംഭവം. ശിവദാസന്റെ കടയുടെ മുന്നിലെത്തിയ പ്രതി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്ത വൈരാഗ്യത്തില്‍ ശിവദാസനെ മര്‍ദിച്ചശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെ കവരുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ശിവദാസനെ നാട്ടുകാര്‍ ചേര്‍ന്ന് ചടയമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചടയമംഗലം എസ്.എച്ച്.ഒ. എന്‍.സുനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബുധനാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് ശരത്തിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ സമാനമായ…

    Read More »
  • ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെ; 17കാരി ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ച അമ്മയ്ക്കെതിരായ കേസ് റദ്ദാക്കി

    കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് നടപടി. ജസ്റ്റിസ് എ ബദറുദ്ദീനാണ് കേസ് റദ്ദാക്കിയത്. 17കാരിയായ മകള്‍ ഗര്‍ഭിണിയായ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് 2021ലാണ് കേസെടുത്തത്. തൃശൂര്‍ അഡിഷണല്‍ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഹാജരാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂണ്‍ മൂന്നിന് ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്‌സോ നിയമപ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

    Read More »
  • ഹനീഷ് ലാലുമായി ചേര്‍ന്നു ഒഴിവാക്കുകയാണെന്നു മനസ്സിലായി; ഒത്തുതീര്‍പ്പിനു പിന്നാലെ ക്രൂര കൊലപാതകം

    കൊല്ലം: അനില ആരംഭിച്ച ബേക്കറിയില്‍ പട്ടത്താനം സ്വദേശി ഹനീഷ് ലാല്‍ മുടക്കിയ പണം സംബന്ധിച്ച തര്‍ക്കം ഒത്തു തീര്‍പ്പാക്കി വീട്ടില്‍ മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളിലാണു കൊലപാതകം. സംഭവത്തിനു തലേന്നു ബേക്കറിയില്‍ വച്ച് അനിലയുടെ സാന്നിധ്യത്തില്‍ പത്മരാജനെ ഹനീഷ് ലാല്‍ മര്‍ദിച്ചതും പ്രതികാരത്തിനു കാരണമായി. ഹനീഷ് ലാലുമായുള്ള ഇടപാട് തീര്‍ത്താലും ഒറ്റയ്ക്കു കട നടത്തുമെന്നും താന്‍ കടയില്‍ ചെല്ലാന്‍ പാടില്ലെന്നും അനില പറഞ്ഞതു ചൊടിപ്പിച്ചെന്നും പത്മരാജന്‍ മൊഴി നല്‍കി. ഹനീഷ് ലാലുമായി ചേര്‍ന്നു തന്നെ ഒഴിവാക്കുകയാണെന്നു മനസ്സിലായതോടെയാണു രണ്ടു പേരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ബേക്കറി തുടങ്ങുന്നത് ആദ്യം പത്മരാജന്‍ എതിര്‍ത്തിരുന്നു. കട വാടകയ്ക്ക് എടുത്തതിന് 2 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അംഗം കൊട്ടിയം സാജനോടു പത്മകുമാറും അനിലയും പറഞ്ഞിരുന്നത്. ഹനീഷ് ലാല്‍ പണം മുടക്കിയതു വൈകിയാണു പത്മരാജന്‍ അറിഞ്ഞത്. ഹനീഷ് ലാല്‍ പതിവായി കടയില്‍ വരുന്നതു സംബന്ധിച്ചു പത്മകുമാറും അനിലയും തമ്മില്‍ തര്‍ക്കം പതിവായി. ഒരു…

    Read More »
  • നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ ലഹരിക്കേസില്‍ അറസ്റ്റില്‍

    ചെന്നൈ: മണിക്കൂറുകളുടെ ചോദ്യം ചെയ്യലിനൊടുവില്‍ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ ലഹരിക്കേസില്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേരെ നേരത്തെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തില്‍ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരാണ് തുഗ്ലഖിനെ കൂടാതെ അറസ്റ്റിലായത്.

    Read More »
Back to top button
error: