ആലപ്പുഴ: ഭാര്യ വീട്ടില്‍ എത്തിയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിഷ്ണവുന്റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഭാര്യ വീട്ടില്‍ വിഷ്ണു എത്തിയപ്പോഴാണ് മര്‍ദനമേറ്റതെന്നും തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.