CrimeNEWS

മലയാളി സൈനികനെ മുംബൈയില്‍ കാണാതായെന്നു പരാതി

മുംബൈ: തിരുവനന്തപുരം നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയില്‍ കാണാതായെന്നു പരാതി. നാസിക് മിലിറ്ററി യൂണിറ്റിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനെയാണ് (43) കാണാതായത്. നവംബര്‍ 29ന് നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ എത്തിയ ശേഷം ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നെന്നും പിന്നീട് കോള്‍ കിട്ടിയിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയിലുള്ളത്.

നാസിക് യൂണിറ്റിലും സജീവ് എത്തിയിട്ടില്ല. കുര്‍ള എല്‍ബിഎസ് മാര്‍ഗിലെ പാലസ് ഹോട്ടലില്‍ സജീവ് മുറിയെടുത്തിരുന്നതായും 2ന് രാവിലെ 11ന് മുറി ഒഴിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. വിവരം ലഭിക്കുന്നവര്‍ നേമം പൊലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ (94476100083) അറിയിക്കണം.

Signature-ad

 

Back to top button
error: