CrimeNEWS

ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെ; 17കാരി ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ച അമ്മയ്ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് നടപടി. ജസ്റ്റിസ് എ ബദറുദ്ദീനാണ് കേസ് റദ്ദാക്കിയത്.

17കാരിയായ മകള്‍ ഗര്‍ഭിണിയായ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് 2021ലാണ് കേസെടുത്തത്. തൃശൂര്‍ അഡിഷണല്‍ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്.

Signature-ad

തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഹാജരാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂണ്‍ മൂന്നിന് ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്‌സോ നിയമപ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

Back to top button
error: