ചെന്നൈ: മണിക്കൂറുകളുടെ ചോദ്യം ചെയ്യലിനൊടുവില്‍ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ ലഹരിക്കേസില്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേരെ നേരത്തെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തില്‍ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരാണ് തുഗ്ലഖിനെ കൂടാതെ അറസ്റ്റിലായത്.