കൊച്ചി: ട്രെയിനില്‍ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതില്‍ സിഐക്കെതിരെ കേസ്. അഗളി എസ്എച്ച്ഒ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച പാലരുവി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം.
ട്രെയിനില്‍ പോകവെ ഹക്കീം പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടു. ഇതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കി.
സംഭവം നടക്കവെ മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.