Crime
-
പട്ടിണിപ്പാവങ്ങളെ കൊള്ളയടിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
ഇടുക്കി: പട്ടിണിപ്പാവങ്ങളായ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കുമളി ആനവിലാസം പുവേഴ്സ് ഭവനില്‍ ജയകുമാര്‍ എന്ന കുമാര്‍ (38) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുമളി, വണ്ടന്മേട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഇയാള്‍ മോഷണ പരമ്പരകള്‍ നടത്തി വന്നത്. മോഷണത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറുള്ളത്. വണ്ടന്മേട് കറുവാക്കുളം, മാലി എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് ഇയാള്‍ അടുത്തിടെ പണം മോഷ്ടിച്ചിരുന്നു. വണ്ടന്മേട് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് പണം അപഹരിച്ചതിനെ തുടര്‍ന്ന് വണ്ടന്മേട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ, ജയകുമാര്‍ മാലിയില്‍ നടത്തിയ മോഷണത്തിന്െ്റ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.…
Read More » -
തുരുമ്പ് പോലും ബാക്കിയില്ല; തമിഴ്നാട്ടില്‍ കള്ളന്മാര് അടിച്ചുമാറ്റിയത് 600 ലേറെ മൊബൈല്‍ ടവറുകള്‍!
ചെന്നൈ: മോഷണത്തിന്െ്റ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ ഏറ്റവും ഞെട്ടിക്കുന്ന ഒരു മോഷണത്തിന്െ്റ വിവരമാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ മൊബൈല്‍ കമ്പനി തമിഴ്നാട്ടില്‍ സ്ഥാപിച്ച 600-ഓളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര് അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പരാതി. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍…
Read More » -
ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് സി.ബി.ഐ കോടതി വിധിച്ച ശിക്ഷ. ആ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 28 വര്‍ഷം നീണ്ട അഭയ കേസിലെ നിയമപോരാട്ടത്തിൻ്റെ നാള്‍വഴികള്‍
28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് അഭയ കൊലക്കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണ് എന്നായിരുന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ വിധി വന്ന് രണ്ടുവര്‍ഷത്തിനിപ്പുറം ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു. സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍ എന്നിവരുടെ ശിക്ഷ മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ ഭാഗമായി 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി. 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ തന്നെ എന്നായിരുന്നു കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി…
Read More » -
പാര്‍ക്ക് ചെയ്ത ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത ജീവനക്കാരെ മര്‍ദിച്ചു: 4 യുവാക്കള്‍ അറസ്റ്റില്‍
റാന്നി: ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി. ജീവനക്കാരെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിന് ജി.വര്‍ഗീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടന്(24), ശരത്ത്്(23), വിഷ്ണു(26), ജിബിന്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിലാണ് സംഭവം. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ടയറില്‍ ഇവരിലൊരാള്‍ മൂത്രമൊഴിച്ചതിനെ ഡ്രൈവര്‍ ആനന്ദ് ചോദ്യം ചെയ്തു. അവിടെനിന്ന് മടങ്ങിയ ഇയാള്‍ സുഹൃത്തുക്കളുമായി തിരികെ വന്ന് ആനന്ദുമായി തര്‍ക്കമുണ്ടായി. ആനന്ദിനെ മര്‍ദിക്കുന്നത് കണ്ട് ഓടി എത്തിയ റോബിനെയും യുവാക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കെത്തിയവരാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു.
Read More » -
തൊണ്ടി മുതലായ മൊബൈലില്‍നിന്ന് നമ്പര്‍ ‘ചൂണ്ടി’ സ്ത്രീകളെ ശല്യംചെയ്തു; പോലീസുകാരനെതിരേ പരാതി
പത്തനംതിട്ട: നിയമ സംരംക്ഷകര്തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ പണികിട്ടുന്നത് സാധാരണക്കാര്‍ക്ക്. തൊണ്ടി മുതലായി കിട്ടിയ ഫോണില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പത്തനംതിട്ടയില്‍ പോലീസുകാരന് നടത്തിയ ഫോണ്‍ ചെയ്യലില്‍ ഉറക്കം നഷ്ടപ്പെട്ടത് നിരവധി സ്ത്രീകള്‍ക്ക്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെതിരെയാണ് സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്ന പരാതി ഉയര്‍ന്നത്. ഇയാളുടെ ശല്യത്തില്‍ പൊറുതിമുട്ടി എസ്പിക്കാണ് പരാതി നല്‍കിയത്. വഞ്ചനാ കേസില്‍ പ്രതി ചേര്‍ത്ത ആളുടെ ഫോണില്‍ നിന്നാണ് പോലീസുകാരന് സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കുകയും ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയുമാണ് അഭിലാഷിന്റെ രീതി. പരാതിയെ തുടര്‍ന്ന് അഭിലാഷിന്റെ ഫോണ്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. അഭിലാഷിനെതിരെ നടപടി എടുത്തേക്കും.
Read More » -
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുഎഇയില്‍ യുവതി അറസ്റ്റില്‍
ഷാര്‍ജ: രണ്ടു മാസം പ്രായമായ ആണ്‍കുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തില്‍ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാര്‍ജ പൊലീസില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണല്‍ ബോവല്‍സോദ് പറഞ്ഞു. സിഐഡി സംഘം എത്തി കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്ത സമയത്ത് ഇവിടേക്ക് ഒരു സ്ത്രീ കടന്നുവന്നതായും ഒരു ഓഫീസിന്റെ പ്രവേശന കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും നിരീക്ഷണ ക്യാമറ പരിശോധിച്ചതിലൂടെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ വളരെ വേഗം കണ്ടെത്താനായി. ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.
Read More » -
വയോധികയുടെ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായി; ചോദ്യം ചെയ്യലില്‍ തുമ്പുണ്ടായത് തെളിയാതെ കിടന്ന നിരവധി കേസുകളില്‍!
അരൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയിൽ. അരൂർ അമ്പലത്തിന് കിഴക്കുവശം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല സ്ക്കൂട്ടറിൽ വന്ന് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ ആലപ്പുഴ പുന്നമട വാർഡിൽ സുകൃതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരൂൺ രാജ് (24) ആണ് പിടിയിലായത്. ഇയാളെ ചേദ്യം ചെയ്തപ്പോൾ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മൂന്ന് മാലപൊട്ടിക്കൽ, പട്ടണക്കാട് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മാലപൊട്ടിക്കൽ എന്നിവ നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചു. ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിൽ യാത്ര ചെയ്ത് വന്ന് നടന്നു പോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. ആരും തിരിച്ചരിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് മോഷണം നടത്തുന്നത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തഴുപ്പ്, തുറവൂർ, ചമ്മനാട് ഭാഗത്തും മാല മോഷണം നടത്തിയിട്ടുള്ളതായും പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറുവശം മാല പൊട്ടിക്കാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചു. അരൂർ പൊലീസിന്റെയും ചേർത്തല ഡിവൈഎസ്പി…
Read More » -
അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; 61കാരൻ പിടിയിൽ
കൊല്ലം: അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതിയെ പൊലീസ അറസ്റ്റ് ചെയ്തു. കൊല്ലം ബീച്ചിന് സമീപം ജോനകപ്പുറം മുസ്ലിം കോളനി-551ല്‍ ജോണ്സൺ(61) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് പ്രതി പള്ളിത്തോട്ടത്തിന് സമീപത്തുള്ള വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടമ്മ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആര്.ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി.എ.എസ്.ഐ. കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ്.സി.പി.ഒ. ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14…
Read More » -
ലഹരിമരുന്ന് നൽകി വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ
തിരൂർ: ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി. ലഹരിയുല്പന്നങ്ങളായ ഹാൻസ്, കഞ്ചാവ്ബീഡി എന്നിവ കുട്ടികൾക്ക് നൽകി സൗഹൃദമുണ്ടാക്കുകയാണ് പ്രതി മുസ്തഫയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് കുട്ടികളെ പീഡനത്തിനിരയാക്കുന്നത്. വീട്ടുകാർ കുട്ടികളിൽ നിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സിവിൽ പോലീസ് ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » -
ലഹരിമരുന്നുമായി കുവൈത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More »