Crime

  • ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ഗേ ദമ്പതികള്‍ക്ക് 100 വര്‍ഷം തടവ്

    ന്യൂയോര്‍ക്ക്: യ.എസില്‍ ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗേ ദമ്പതികള്‍ക്ക് നൂറ് വര്‍ഷം തടവ്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. വില്യം, സക്കറി സുലോക്ക് എന്ന സ്വവര്‍ഗ ദമ്പതികളെ 100 വര്‍ഷം തടവിന് ശിക്ഷിച്ചതായി വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനാണ് 34 വയസുള്ള സക്കറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് 36 കാരനായ വില്യം. പത്തും പന്ത്രണ്ടും വയസുള്ള സഹോദരന്മാരെയാണ് ഈ ഗേ ദമ്പതികള്‍ ദത്തെടുത്തിരുന്നത്. സന്തോഷകരമായ കുടുംബം എന്ന അടിക്കുറിപ്പുകളോടെ ദമ്പതികള്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ വളരെ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കുട്ടികള്‍ കടന്നുപോയിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദമ്പതികള്‍ പതിവായി കുട്ടികളെ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും, ഇതിന്റെ വീഡിയോ പകര്‍ത്തി പോണ്‍ സൈറ്റുകളില്‍ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സ്‌നാപ്പ് ചാറ്റിലും ഇവര്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുണ്ട്. ‘പ്രതികള്‍ യഥാര്‍ത്ഥത്തില്‍ ഭയാനകമായ…

    Read More »
  • കടവന്ത്രയിലെ അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാര്‍ പോലീസുകാരുടെ ബിനാമികള്‍, ഒഴുകിയത് കോടികള്‍

    കൊച്ചി: സ്പായുടെ മറവില്‍ നടത്തിയ അനാശാസ്യ കേന്ദ്രത്തിലൂടെ നടന്നത് കോടികളുടെ ഇടപാട്. നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണിന്റെ അക്കൗണ്ടില്‍ എത്തിയത് ഏതാണ്ട് 1.68 കോടിയോളം രൂപയാണ്. സംസ്ഥാനത്തെ പെണ്‍വാണിഭ റാക്കറ്റിലെ പ്രധാനിയാണ് പിടിയിലായ പ്രവീണ്‍. മുംബൈയിലുള്ള മറ്റൊരു പ്രവീണ്‍ ആണ് ഇയാളെ നിയന്ത്രിക്കുന്നത്. മുംബൈ പ്രവീണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പിടിയിലായത്. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്. ഇതിനു പുറമെ കൊച്ചിയിലെ മോക്ഷ സ്പായിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. സ്പായുടെ മറവില്‍ പെന്‍വാണിഭം നടത്തിയതിന് പന്ത്രണ്ടോളം പേരെയാണ് ഇന്നലെ കൊച്ചി സിറ്റി…

    Read More »
  • വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊന്നു, ആക്രമിച്ചത് അഞ്ചംഗസംഘം; ഒരാള്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ചംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍ ഈ സംഘവുമായി വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  

    Read More »
  • തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

    പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പത്തിലധികം വരുന്ന അക്രമി സംഘം അകാരണമായാണ് ആക്രമിച്ചതെന്നാണ് കരോള്‍ സംഘം പറയുന്നത്. ആക്രമണത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും കരോള്‍ സംഘം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 1.30നായരുന്നു സംഭവം. അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകള്‍ ഗുരുതരമല്ല. അതേസമയം, വാഹനത്തിന് കടന്നുപോകാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും രാഷ്ട്രീയമല്ല കാരണമെന്നും കൊയ്പ്പുറം പൊലീസ് വ്യക്തമാക്കി.

    Read More »
  • വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ‘മണവാളന്‍ വ്‌ളോഗ്‌സ്’ ഉടമ ഷഹീന്‍ഷായ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

    തൃശൂര്‍: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃശൂര്‍ വെസ്റ്റ് പോലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 19 ന് കേരള വര്‍മ കോളേജ് റോഡില്‍ വെച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതികളെ പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഷഹീന്‍ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് കേസ്. കാര്‍ വരുന്നത് കണ്ട് സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.

    Read More »
  • കൊല്ലത്ത് ഭക്ഷണം മോശമാണെന്ന് പറഞ്ഞതിനെ ചൊല്ലി തര്‍ക്കം; കഴിക്കാനെത്തിയവരെ ഹോട്ടല്‍ ഉടമയും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി

    കൊല്ലം: റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞവര്‍ക്കെതിരെ കട ഉടമയുടെ നേതൃത്വത്തില്‍ ക്രൂരത. കൊല്ലം ബീച്ച് റോഡിലെ ഡോണള്‍ഡക്ക് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമ ടൈറ്റസ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയും വീട്ടുകാരും ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് അറിയിച്ചു. ശേഷം ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വാക്ക് തര്‍ക്കത്തിനിടെ പരാതിക്കാരിയെയും സഹോദരനെയും അമ്മയെയും അനുജനെയും ഉപദ്രവിച്ചുവെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് ഉടമയും പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ അടിച്ചുകൊന്നു

    റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡില്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ അടിച്ചുകൊന്നു. ദുമാര്‍പള്ളി ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമം ഉണ്ടായത്. 50 വയസുകാരനായ പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും, ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) പ്രകാരം ഇത് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍നിന്ന് ബുട്ടു ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അര്‍ധരാത്രി ശബ്ദം കേട്ട് എഴുന്നേറ്റ സിദാര്‍, അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ബുട്ടുവിനെ കാണുകയായിരുന്നു. പ്രകോപിതനായ സിദാര്‍ അയല്‍വാസികളായ അജയ്, അശോക് എന്നിവരെ വിളിച്ചു.…

    Read More »
  • കാസര്‍കോട് യുവാവിന്റെ തലയറുത്ത് ഫുഡ്‌ബോളാക്കി തട്ടിക്കളിച്ച സംഭവം; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

    കാസര്‍കോട്: പൊലീസിന് മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് യുവാവിന്റെ തലയറുത്ത് ഫുഡ്‌ബോളാക്കി തട്ടിക്കളിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അബ്ദുല്‍ സലാം എന്ന 26കാരന്റെ തലയറുത്ത കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. പ്രിയയാണ് വിധി പറഞ്ഞത്. സലാമിന്റെ തലയറുത്ത് പ്രതികള്‍ ഫുഡ്‌ബോള്‍ പോലെ തട്ടിക്കളിച്ചെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോയിപ്പാടി ബദരിയ നഗര്‍ സൂഫിയന്‍ മന്‍സിലിലെ അബൂബക്കര്‍ സിദ്ദീഖ് (മാങ്ങമുടി സിദ്ദീഖ്-39), പേരാല്‍ സിറാജ് ക്വാര്‍ട്ടേഴ്സിലെ കെ.എസ്.ഉമ്മര്‍ ഫാറൂഖ്(29), പെര്‍വാട് പെട്രോള്‍ പമ്പിനടുത്തു വാടകവീട്ടില്‍ താമസിക്കുന്ന എ.ഷഹീര്‍(32), ആരിക്കാടി നിയാസ് മന്‍സിലില്‍ നിയാസ്(31), ആരിക്കാടി മളി ഹൗ സില്‍ ഹരീഷ്(29), കോയിപ്പാടി ബദ്രിയ നഗര്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് (36) എന്നിവരാണ് കേസിലെ പ്രതികള്‍. അബ്ദുല്‍ സലാമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 വര്‍ഷം 3 മാസം തടവും ശിക്ഷ…

    Read More »
  • പ്ലസ്ടു വിദ്യാര്‍ഥിനിയെ അഭിഭാഷകന്‍ ബലാത്സംഗംചെയ്തു; ഒത്താശചെയ്ത സ്ത്രീ അറസ്റ്റില്‍

    പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയെ അഭിഭാഷകന്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഒത്താശചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് പിടികൂടി. അഭിഭാഷകനെ അറസ്റ്റുചെയ്യാനായിട്ടില്ല. ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശി നൗഷാദ് (46) ആണ് ഒളിവില്‍ പോയത്. 2023 ജൂണ്‍ 10-ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് കുട്ടിയെ അഭിഭാഷകന്‍ ആദ്യമായി പീഡിപ്പിച്ചത്. കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യംനല്‍കി. മയങ്ങിയപ്പോള്‍ പലതവണ ബലാത്സംഗംചെയ്തു. പീഡനദൃശ്യങ്ങളുണ്ടെന്നും പുറത്തുപറഞ്ഞാല്‍ അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. 2024 ജൂണ്‍ വരെ പീഡനം തുടര്‍ന്നു. പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലില്‍വെച്ചും എറണാകുളത്തുവെച്ചും പലതവണ പീഡിപ്പിച്ചു. പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള സ്ത്രീയാണ്. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആറന്മുള പോലീസാണ് കേസെടുത്തത്. എസ്.ഐ. കെ.ആര്‍. ഷെമിമോളുടെ നേതൃത്വത്തിലാണ് സ്ത്രീയെ കായംകുളം മൂന്നാംകുറ്റിയില്‍നിന്ന് പിടികൂടിയത്. പീഡനം നടന്ന ഹോട്ടലുകളിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ പ്രതികള്‍ അവിടങ്ങളില്‍ എത്തിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • പ്രണയത്തില്‍നിന്നു പിന്മാറി; യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ച് കാമുകി

    ലക്‌നൗ: പ്രണയത്തില്‍നിന്നു പിന്മാറിയതിന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരകൃത്യം. എട്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. 24 വയസ്സുകാരനാണ് കാമുകന്‍. അക്രമശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് വിവാഹത്തിന് തയാറെടുക്കുന്നു എന്ന വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്നു കാണണമെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു. കാറില്‍ വച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഹോട്ടലില്‍വച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.

    Read More »
Back to top button
error: