CrimeNEWS

പ്ലസ്ടു വിദ്യാര്‍ഥിനിയെ അഭിഭാഷകന്‍ ബലാത്സംഗംചെയ്തു; ഒത്താശചെയ്ത സ്ത്രീ അറസ്റ്റില്‍

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയെ അഭിഭാഷകന്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഒത്താശചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് പിടികൂടി. അഭിഭാഷകനെ അറസ്റ്റുചെയ്യാനായിട്ടില്ല. ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശി നൗഷാദ് (46) ആണ് ഒളിവില്‍ പോയത്.

2023 ജൂണ്‍ 10-ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് കുട്ടിയെ അഭിഭാഷകന്‍ ആദ്യമായി പീഡിപ്പിച്ചത്. കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യംനല്‍കി. മയങ്ങിയപ്പോള്‍ പലതവണ ബലാത്സംഗംചെയ്തു. പീഡനദൃശ്യങ്ങളുണ്ടെന്നും പുറത്തുപറഞ്ഞാല്‍ അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. 2024 ജൂണ്‍ വരെ പീഡനം തുടര്‍ന്നു.

Signature-ad

പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലില്‍വെച്ചും എറണാകുളത്തുവെച്ചും പലതവണ പീഡിപ്പിച്ചു. പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള സ്ത്രീയാണ്. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആറന്മുള പോലീസാണ് കേസെടുത്തത്. എസ്.ഐ. കെ.ആര്‍. ഷെമിമോളുടെ നേതൃത്വത്തിലാണ് സ്ത്രീയെ കായംകുളം മൂന്നാംകുറ്റിയില്‍നിന്ന് പിടികൂടിയത്. പീഡനം നടന്ന ഹോട്ടലുകളിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ പ്രതികള്‍ അവിടങ്ങളില്‍ എത്തിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: