Crime

  • കൊടകരയില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

    തൃശൂര്‍: കൊടകരയില്‍ വീട് കയറിയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തു കൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു. കൊടകര വട്ടേക്കാട് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. വിവേകിനെ 4 വര്‍ഷം മുന്‍പ് ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.

    Read More »
  • ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; 4 പേര്‍ കസ്റ്റഡിയില്‍

    തൃശ്ശൂര്‍: ചെറുതുരുത്തിക്ക് സമീപം ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദാണ്(39) കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മര്‍ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ നാലുപേരെ കോയമ്പത്തൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

    Read More »
  • വീട്ടില്‍ കഞ്ചാവ് കൃഷി: കുവൈത്തില്‍ രാജകുടുംബാംഗത്തിനും വിദേശിയായ സഹായിക്കും ജീവപര്യന്തം

    കുവൈത്ത് സിറ്റി: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ രാജകുടുംബാംഗത്തിനും സഹായി ഏഷ്യന്‍ വംശജനും ക്രിമിനല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൗണ്‍സിലര്‍ നായിഫ് അല്‍ – ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യന്‍ കൂട്ടാളിയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ലഹരി എത്തിയത് ഒമാനില്‍ നിന്ന്, നടിമാര്‍ക്ക് നല്‍കാനെന്ന് പ്രതി; ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍ സന്ദര്‍ശക വീസ നിരസിക്കുന്നു, വലഞ്ഞ് പ്രവാസി കുടുംബങ്ങള്‍; അറിയണം മൂന്ന് കാര്യങ്ങള്‍, യുഎഇയിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ 3 ഏഷ്യക്കാരുടെ സഹായത്തോടെയാണ് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ വില്‍പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്, 25 കിലോഗ്രാം കിലോഗ്രാം ഭാരമുള്ള 270 തൈകള്‍, 54,150 ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രധാന പ്രതിയായ ഭരണകുടുംബാംഗത്തെ സുരക്ഷാ അധികൃതര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ്…

    Read More »
  • അണ്ണാ സര്‍വകലാശാല ക്യാംപസ് ബലാത്സംഗം; ബിരിയാണി കച്ചവടക്കാരന്‍ പിടിയില്‍

    ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. ഗണേശന്‍ (37) ആണ് പിടിയിലായത്. സര്‍വകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശന്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മറ്റു കേസുകളില്‍ ഇയാള്‍ പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഗണേശന്‍ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സര്‍വകലാശാല അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെയെത്തുമ്പോഴായിരുന്നു സംഭവം. രണ്ടു പേര്‍ ചേര്‍ന്നു ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം അക്രമികള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി കോട്ടൂര്‍പുരം പൊലീസ് പറഞ്ഞു.…

    Read More »
  • വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

    വയനാട്: ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. മറ്റരൊളുടെ പരിചരം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ബത്തേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ തുടരുന്നു ഇരുവരുടെയും നില അതീവഗുരുതരമാണ്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എന്‍എം വിജയന്‍. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് ആയ കാലത്ത് ദീര്‍ഘകാലം പ്രസിഡന്റായിരുന്നു. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും ബന്ധപ്പെട്ട ചില തര്‍ക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

    Read More »
  • കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; കൊലപാതക ശ്രമത്തിന് പിന്നാലെ പ്രതി ജീവനൊടുക്കി

    തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതി ജീവനൊടുക്കി. കാട്ടാക്കട അരുവിക്കുഴിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവിനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത്. അരുവിക്കുഴി നെടുമണ്‍ തറട്ട വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവീണിനെയാണ് അയല്‍വാസിയും ബന്ധവുമായ അരുവിക്കുഴി നെടുമണ്‍തറട്ട അനില്‍കുമാര്‍ ആക്രമിച്ചത്. തലയില്‍ ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവീണിനെ ആക്രമിച്ച അനില്‍കുമാറിനെ ഇന്ന് രാവിലെ സ്വന്തം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

    Read More »
  • സുഹൃത്തിനൊപ്പം പുലര്‍ച്ചെ പള്ളിയില്‍ പോയി വരവേ ആക്രമണം; സുഹൃത്തിനെ മര്‍ദ്ദിച്ചുവീഴ്ത്തിയ ശേഷം വിദ്യാര്‍ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം ചെന്നൈ അണ്ണാ സര്‍വ്വകലാശാല ക്യാമ്പസില്‍

    ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സീനിയര്‍ സുഹൃത്തിനെ മര്‍ദിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടൂര്‍പുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ക്യാമ്പസിനുള്ളില്‍ വച്ച് അജ്ഞാതരായ രണ്ട് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്.  

    Read More »
  • റിസോര്‍ട്ടില്‍ ജീവനക്കാരന്റെ പരാക്രമം; നായകളെ തീയിട്ടു കൊന്ന് സ്വയം പൊള്ളലേല്‍പ്പിച്ച് തൂങ്ങിമരിച്ചു

    കണ്ണൂര്‍: പള്ളിയാമൂലയില്‍ റിസോര്‍ട്ടില്‍ പരാക്രമം കാണിച്ചതിനുശേഷം കെയര്‍ടേക്കര്‍ ജീവനൊടുക്കി. റിസോര്‍ട്ടിലെ നായകളെ മുറിയില്‍ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും ചെയ്ത ശേഷം ഗുരുതരമായി പൊള്ളലേറ്റ് പുറത്തുവന്ന ഇയാളെ അടുത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇയാളോട് ജോലി രാജിവെച്ചുപോകണമെന്ന് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പരാക്രമം. റിസോര്‍ട്ടിലെ വളര്‍ത്തുനായകളെ മുറിയിലടച്ച ശേഷം അടുക്കളയില്‍നിന്നു സിലിണ്ടറുമായി മുറിയില്‍ കയറി വാതിലടച്ച ഇയാള്‍ തീകൊളുത്തി. സംഭവമറിഞ്ഞ ഫയര്‍ ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവസമയത്ത്…

    Read More »
  • ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയല്‍ കില്ലര്‍

    ചണ്ഡീഗഡ്: പഞ്ചാബില്‍ 18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സീരിയല്‍ കില്ലര്‍ പിടിയില്‍. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗറ സ്വദേശിയായ രാംസ്വരൂപ് സോധിയാണ് പിടിയിലായത്. തിങ്കളാഴ്ച മറ്റൊരു കേസില്‍ പൊലീസ് സോധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നടന്ന 11 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിര്‍ക്കുന്നവരെ കൊന്ന് തള്ളുന്നതാണ് ഇയാളുടെ രീതി. ജില്ലയില്‍ കുറച്ചുകാലമായി നടക്കുന്ന കൊലപാതകങ്ങളില്‍ അന്വേഷണം നടത്താന്‍ സീനിയര്‍ പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ മോദ്ര ടോള്‍ പ്ലാസക്ക് സമീപം നടന്ന 37 കാരന്റെ കൊലപാതകത്തില്‍ നടന്ന അന്വേഷണമാണ് സോധിയിലേക്കെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇതിനുപുറമെ നടത്തിയ 10 കൊലപാതകങ്ങളും പ്രതി സമ്മതിച്ചത്. പലരെയും കഴുത്ത് ഞെരിച്ചാണ് കൊന്നത്. ചിലരെ ഇഷ്ടിക കൊണ്ടടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

    Read More »
  • ലഹരി ഉപയോഗത്തില്‍ പരാതി നല്‍കിയത് വൈരാഗ്യമായി; ഗൃഹനാഥനെ വെട്ടിക്കൊന്നത് ക്രിസ്മസ് രാത്രിയില്‍

    തിരുവനന്തപുരം: ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ ഷാജഹാനാണ് (67) വെട്ടേറ്റ് മരിച്ചത്. അഞ്ചംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി. താഴെവെട്ടുര്‍ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത് എന്ന് പൊലീസ് പറയുന്നു. ഷാജഹാന്‍ ഈ സംഘവുമായി വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

    Read More »
Back to top button
error: