CrimeNEWS

പ്രണയത്തില്‍നിന്നു പിന്മാറി; യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ച് കാമുകി

ലക്‌നൗ: പ്രണയത്തില്‍നിന്നു പിന്മാറിയതിന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരകൃത്യം. എട്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. 24 വയസ്സുകാരനാണ് കാമുകന്‍.

അക്രമശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് വിവാഹത്തിന് തയാറെടുക്കുന്നു എന്ന വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്നു കാണണമെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു.

Signature-ad

കാറില്‍ വച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഹോട്ടലില്‍വച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.

Back to top button
error: