Crime
-
കോടതി വരാന്തയില്‍ കാത്തുനിന്നു; ‘പെരിയ’ പീതാംബരനെ കണ്ട് കൈകൊടുത്ത് കൊടി സുനി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാന്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി കോടതി വരാന്തയില്‍ കാത്തുനിന്നു. ഇന്നലെ ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി. അപ്പോഴാണു പെരിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വാദം നടക്കുന്നത്. വാദം പൂര്‍ത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരന്‍ അടക്കമുള്ള പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്‌ലാല്‍ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 10 പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റു 4 പ്രതികള്‍ക്ക്…
Read More » -
ആദിത്യക്കെതിരെ സൃഷ്ടി പരാതിപ്പെട്ടിട്ടില്ല; വനിതാ പൈലറ്റിന്റെ ആത്മഹത്യയില്‍ കാമുകന് ജാമ്യം
മുംബൈ: എയര്‍ഇന്ത്യാ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന്‍ ആദിത്യ പണ്ഡിറ്റിന് ജാമ്യം. ആദിത്യക്കെതിരെ സൃഷ്ടി കുടുംബത്തോടോ അധികൃതരോടോ പരാതി ഉന്നയിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ടി.ടി അഗലവെയാണ് ആദിത്യയ്ക്ക് ജാമ്യം അനുവദിച്ചത്. നവംബര്‍ 25-നാണ് എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശേഷം ആദിത്യ പണ്ഡിറ്റിനെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിത്യ പണ്ഡിറ്റിനെതിരെ സൃഷ്ടിയുടെ അമ്മാവനാണ് പരാതി നല്‍കിയത്. അതേസമയം ഇരുവരും തമ്മില്‍ ചിലപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ആദിത്യ ക്രിമിനല്‍ മനോഭാവത്തോടെ യാതൊന്നും ചെയ്തിട്ടില്ലെന്നും ആദിത്യയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. ആദിത്യ സൃഷ്ടിയോട് നിരന്തരം മോശമായി പെരുമാറാറുണ്ടായിന്നുവെന്നാണ് പ്രഥമവിവരറിപ്പോര്‍ട്ട്. സൃഷ്ടിയെ ആദിത്യ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ആദിത്യയുടെ സഹോദരിയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് പത്തുദിവസത്തോളം പിണങ്ങിയെന്നും എഫ്.ഐ.ആറിലുണ്ട്. സൃഷ്ടിയുടെ അമ്മാവനെ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നത്. സൃഷ്ടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയതെന്നും അമ്മാവന്‍ വിവേക്…
Read More » -
പെരിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം കഠിനതടവ്
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇതു കൂടാതെ കേസില്‍ പ്രതികളായ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് സി.പി.എം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍…
Read More » -
ന്യൂയര്‍ ആേഘാഷിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമം; 41 കാരനെയും അമ്മയെയും കൊലപ്പെടുത്തി യുവാക്കള്‍
മുംബൈ: അമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കാമോഠെ സെക്ടര്‍ 6ലെ ഫ്ലാറ്റില്‍ ഗീത ഭൂഷണ്‍ (70), മകന്‍ ജിതേന്ദ്ര (45) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതേന്ദ്രയുടെ പരിചയക്കാരായ സന്‍ജ്യോത് മന്‍ഗേഷ് (19), ശുഭം നാരായണി (19) എന്നിവരാണ് പിടിയിലായത്. ഇവരെ ഉള്‍വെയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബുധനാഴ്ചയാണ് അമ്മയെയും മകനെയും ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്‍ഗേഷിനേയും ശുഭത്തേയും ജിതേന്ദ്ര ന്യൂയര്‍ ആഘോഷിക്കാനായി തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ രാത്രി മദ്യലഹരിയില്‍ ജിതേന്ദ്ര ഇവരോട് ലൈംഗികാതിക്രമണം നടത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ജിതേന്ദ്ര മോശമായി പെരുമാറിയതോടെ പ്രകോപിതരായ യുവാക്കള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡിന്റെ കേബിള്‍ ഉപയോഗിച്ച് ഇയാളുതെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിതേന്ദ്ര കൊല്ലപ്പെട്ടതോടെ തെളിവ് നശിപ്പിക്കാനാണ് സന്‍ജ്യോതും ശുഭവും അമ്മയേയും കൊലപ്പെടുത്തിയത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്പും, ആഭരണങ്ങളും, മൊബൈല്‍ ഫോണുകളും, ജിതേന്ദ്രയുടെ പഴ്സും കവര്‍ന്ന…
Read More » -
മകള്‍ക്ക് നേരെ ബലാത്സംഗ ശ്രമം; ഭര്‍ത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്നു, വെട്ടിനുറുക്കി കുഴിച്ചിട്ടു
ബെംഗളുരൂ: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു. കര്‍ണാടകയിലെ ചിക്കൊടിക്ക് സമീപം ഉമാറാണിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തുന്നത്. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സമീപത്തുള്ള പറമ്പില്‍ കുഴിച്ചിട്ടു. ശരീരഭാഗങ്ങള്‍ ഒരു വീപ്പയിലാക്കി ഉരുട്ടിയാണ് പറമ്പിലെത്തിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കത്തിയും ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും കവറിലാക്കി കല്ല് ചേര്‍ത്തുകെട്ടി കിണറ്റിലിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ചോരപ്പാടുകളും കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു. ശേഷം ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാക്കി സൂക്ഷിച്ചു. സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങള്‍ നാട്ടുകാരിലാരോ കണ്ടെത്തിയതോടെയാണ് യുവതി കുടുങ്ങുന്നത്. പോലീസിന്റെ ചോദ്യം…
Read More » -
ചേച്ചിയെ കൂടുതല്‍ സ്‌നേഹിച്ചു; അമ്മയെ മകള്‍ കുത്തിക്കൊലപ്പെടുത്തി
മുംബൈ: കുര്‍ലയില്‍ അമ്മയെ കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖ്(62) ആണ് ക്രൂരകൊലപാതകത്തിന് ഇരയായത്. സംഭവത്തില്‍, മകള്‍ രേഷ്മ മുസാഫര്‍ ഖാസി(41) സ്വയം പോലീസില്‍ കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ മൂത്ത സഹോദരിയെ അമ്മ കൂടുതല്‍ സ്‌നേഹിക്കുന്നു എന്ന കാരണത്താലാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹമെന്നും തന്നോട് പകയാണെന്നും രേഷ്മ വിശ്വസിച്ചിരുന്നു. ഈ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകനോടൊപ്പം മുമ്പ്രയില്‍ താമസിക്കുകയായിരുന്നു സാബിറ മകളെ കാണാന്‍ കുര്‍ലയിലെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. പക്ഷപാതപരമായി അമ്മ പെരുമാറുന്നു എന്ന് ആരോപിച്ച് രേഷ്മ അവരെ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം രേഷ്മ സ്വയം കീഴടങ്ങുകയായിരുന്നു. ചുനബട്ടി പോലീസ് സ്റ്റേഷനിലെത്തിയ പ്രതി തന്റെ കുറ്റം സമ്മതിച്ചു. സംഭവത്തില്‍, പോലീസ് അന്വേഷണം ആരോപിച്ചിട്ടുണ്ട്. രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായി കുടുംബാംഗങ്ങളുടേയും അയല്‍ക്കാരുടേയും മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
Read More » -
ഭാര്യയെ വെട്ടിക്കൊന്ന് സ്വര്‍ണവുമായി കടന്നു; 14 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പിടിയിലായത്. 2001ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വര്‍ഷം ഒളിവില്‍ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ല്‍ പിടികൂടി. എന്നാല്‍ രണ്ട് വര്‍ഷം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവില്‍ പോയി. അപകടത്തില്‍ കൈ വിരല്‍ മുറിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. മധുര, കോട്ടയം എന്നിവിടങ്ങളില്‍ പല പേരുകളില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി…
Read More » -
വീട്ടില്‍നിന്ന് ഇറങ്ങിയത് സിനിമ കാണാന്‍; കൊല്ലത്ത് കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
കൊല്ലം: ആയൂര്‍ വയ്ക്കല്‍ഒഴുകുപാറയ്ക്കല്‍ റോഡില്‍ കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൂര്‍ണമായും കത്തി നശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞു നാളെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം. ലെനീഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. എംസി റോഡില്‍ വയയ്ക്കലില്‍ നിന്നുള്ള റോഡില്‍ പഴയ ബവ്‌റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം. റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമായതിനാല്‍ വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്. പൂര്‍ണമായും കത്തിയ കാറില്‍…
Read More » -
ട്യൂഷന്‍ ടീച്ചറുടെ സഹോദരി, ഒന്‍പതാം ക്‌ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍; ഒളിച്ചോട്ടം രണ്ടാംവട്ടം
ചെന്നൈ: ഒന്‍പതാം ക്‌ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്. ഒളിച്ചോടാന്‍ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. അശോക് നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് 14കാരന്‍. ട്യൂഷന്‍ അദ്ധ്യാപികയുടെ സഹോദരിക്കൊപ്പമാണ് കുട്ടി ഒളിച്ചോടിയത്. ട്യൂഷന്‍ ക്‌ളാസില്‍വച്ച് പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ട്യൂഷന്‍ ക്‌ളാസിലേയ്ക്ക് പോയ കുട്ടി തിരികെ വരാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഡിസംബര്‍ 16ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്യൂഷന്‍ അദ്ധ്യാപികയുടെ വീട്ടുകാരുടെ അഭ്യര്‍ത്ഥനയില്‍ കുട്ടിയുടെ അമ്മ പരാതി പിന്‍വലിച്ചു. ഇന്നലെ വീണ്ടും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിയെയും 22കാരിയെയും യുവതിയുടെ സുഹൃത്തിനെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
വിവാഹാഭരണങ്ങള്‍ മുഴുവന്‍ സഹകരണ ബാങ്ക് ലോക്കറില്‍; 25 പവന്റെ വളകള്‍ കാണാനില്ല, കയ്യൊഴിഞ്ഞ് അധികൃതര്‍
തിരുവനന്തപുരം: സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സര്‍വീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും സഹകരണ രജിസ്ട്രാര്‍ക്കും ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹത്തിന് അണിഞ്ഞിരുന്ന 45 പവന്‍ സ്വര്‍ണമാണ് സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നല്‍കി വരുന്നുണ്ട്. 2015ല്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അഞ്ച് മാലയും 17 വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തീയതി ബാങ്ക് ലോക്കര്‍ വീണ്ടും തുറന്നപ്പോള്‍ 17 വളകള്‍ കാണാനില്ലായിരുന്നു. ബാങ്ക് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നും പൊലീസിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയെന്നും രമ്യ പറഞ്ഞു. ഒപ്പം സൂക്ഷിച്ചിരുന്ന മാലകള്‍ ലോക്കറില്‍ ഉണ്ടെങ്കിലും അത് സ്വര്‍ണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ഇതിന്…
Read More »