Crime

  • 30 പവന്‍ സ്വര്‍ണം, 30 ഫോണ്‍, 9 ലാപ്‌ടോപ്പ്; യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

    ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥിരമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയിലായി. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്. ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്ടോപ്പ് എന്നിവയും കണ്ടെടുത്തു. ആറ് വര്‍ഷക്കാലമായി ഇയാള്‍ മോഷണം നടത്തിവരികയായിരുന്നു. മധുരയിലും തൊട്ടടുത്തുള്ള സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തി വന്നത്. കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു സ്ത്രീയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. യുവതിയുടെ മൊഴിപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സെന്തില്‍ കുമാര്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്ടോപ്പ് എന്നിവയും കണ്ടെടുത്തത്.

    Read More »
  • യു.എസില്‍ പുതുവത്സരാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; കൂട്ടക്കൊല നടത്തിയത് യുഎസ് സേനയിലെ മുന്‍ ഐടി വിദഗ്ധന്‍

    വാഷിങ്ടന്‍: യു.എസില്‍ പുതുവത്സരാേഘാഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി വെടിയുതിര്‍ത്ത സംഭവത്തില്‍ മരണം 15 ആയി. 35 പേര്‍ക്കു പരിക്കേറ്റു. ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് 42 കാരനായ ഷംസുദ്ദീന്‍ ജബാര്‍ എന്നു പൊലീസ്. സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്. യുഎസ് പൗരനായ ഇയാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. 2022ല്‍ രണ്ടാം ഭാര്യയില്‍നിന്നു ജബാര്‍ വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണു…

    Read More »
  • കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം

    കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സ് ആണ് മരിച്ചത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  

    Read More »
  • പുതുവത്സരാഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു, വിരല്‍ കടിച്ചുമുറിച്ചു, നിലത്തിട്ട് ചവിട്ടി; പ്രതി പിടിയില്‍

    തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് എസ്.ഐയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാളയത്താണ് സംഭവം. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. പ്രസൂണ്‍ നമ്പിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പുളിയറക്കോണം വെള്ളൈക്കടവ് തോപ്പുമുക്ക് റിയ നിവാസില്‍ റിതു മാത്യു(29)വിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പുലര്‍ച്ചെ പാളയത്തെത്തിയ റിതു പലതവണ ഇവിടെവെച്ച് ബഹളമുണ്ടാക്കിയിരുന്നു. പോലീസ് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിന്റെ ബൈക്ക്പട്രോളിങ് സംഘത്തിനുനേരേ റിതു തിരിഞ്ഞപ്പോഴാണ് പ്രസൂണ്‍ തടയാന്‍ ശ്രമിച്ചത്. അപ്പോള്‍ വലതുകൈയിലെ ചൂണ്ടുവിരല്‍ കടിച്ചുമുറിക്കുകയും കാലില്‍ ചവിട്ടി താഴെയിടുകയുമായിരുന്നു. എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച പ്രസൂണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നഗരത്തില്‍ ആഘോഷത്തിന്റെ തിരക്കുകളുണ്ടായിരുന്നെങ്കിലും പൊതുവേ ശാന്തമായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ വാക്കേറ്റങ്ങളും കൈയേറ്റങ്ങളുമുണ്ടായി. പുലര്‍ച്ചെ മൂന്നുവരെ പല ഭാഗങ്ങളിലും ആഘോഷസംഘങ്ങളുണ്ടായിരുന്നു. പോലീസ് ശക്തമായ പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖം, കോവളം, മാനവീയം, ലുലുമാള്‍ എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതലുണ്ടായിരുന്നത്.

    Read More »
  • സ്‌കൂട്ടറിലെത്തി, പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

    കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്‍: മണി. അമ്മ: സതി.

    Read More »
  • ഹാപ്പി ന്യൂയര്‍ പറഞ്ഞില്ല; യുവാവിനെ കുത്തിയത് 24 തവണ

    തൃശ്ശൂര്‍: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തൃശ്ശൂരില്‍ വീണ്ടും കത്തിക്കുത്ത്. തൃശ്ശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാഫിയാണ് കുത്തിയത്. പുതുവര്‍ഷാശംസ നേരാത്തതായിരുന്നു പ്രകോപനമെന്നാണ് വിവരം. സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞു മടങ്ങുന്നതിനിടെ മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പില്‍ കയറിയിരുന്നു. ഷാഫിയും സുഹൃത്തുക്കളും അവിടേക്കെത്തുകയും ഇവരോട് ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. സുഹൈബും കൂട്ടരും തിരിച്ചു പറഞ്ഞില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സുഹൈബിന് കുത്തേല്‍ക്കുന്നതെന്നാണ് നിഗമനം. സുഹൈബ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.      

    Read More »
  • വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ചോടി; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

    പത്തനംതിട്ട: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ച് ഓടിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ആശുപത്രിയുടെ എതിര്‍വശം ഡിഡിആര്‍സി ലാബിലേക്ക് പോകുന്ന വഴിയില്‍ തമാസിക്കുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നു കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊന്നുകല്‍ മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ സോമന്‍ (52) ആണ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാലപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏലിയാമ്മ വെള്ളം ചൂടാക്കാന്‍ അടുപ്പത്ത് വച്ചപ്പോള്‍ ഇയാള്‍ അടുക്കളയിലെത്തി പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിലിരുന്നു. ബഹളം വച്ചപ്പോള്‍ ഇവരെ തള്ളി താഴെയിട്ട് കൈയില്‍ കിട്ടിയ മാലയുടെ ബാക്കിയുമായി ഇയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ ഇടതു കഴുത്തില്‍ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോള്‍ അതുവഴി പോയ യാത്രക്കാര്‍ ഇയാളെ പിടിച്ച് വച്ചു. പോലീസും ഉടനടി സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും…

    Read More »
  • നടിയും മോഡലുമായ ഷഹാനയുടെ മരണം; ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

    കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് സ്വദേശി ഷഹാന കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ ഒളിവിലായ പ്രതി ഭര്‍ത്താവ് ചെറുവത്തൂര്‍ വലിയപൊയില്‍ സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരാവാത്തതിനാല്‍ വിചാരണ നടപടി തുടങ്ങാന്‍ കഴിഞ്ഞില്ല. പ്രതി വാടകയ്ക്ക് താമസിച്ച ചെറുകുളം ബസാറിനടുത്ത വീട്ടില്‍ ഇപ്പോള്‍ മറ്റൊരാളാണു താമസിക്കുന്നതെന്നും പ്രതി നിലവില്‍ താമസിക്കുന്നതെവിടെയെന്നു കണ്ടെത്താനായില്ലെന്നുമാണ് ചേവായൂര്‍ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണു ഉത്തരവ്. 2022 മേയ് 13 ന് കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ ഷഹാന (20) പറമ്പില്‍ ബസാറിനടുത്ത് ഗള്‍ഫ് ബസാറിലെ വാടക വീട്ടില്‍ ഭര്‍ത്താവ് ചെറുകുളം സജാദിനൊപ്പം താമസിക്കവെ പുലര്‍ച്ചെ ഭര്‍തൃപീഡനം കാരണം മരിച്ചതായാണു കേസ്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാസര്‍കോട്ടെ വീട്ടില്‍ നിന്നു ലഭിച്ച ഡയറിയില്‍ ഭര്‍ത്താവ്…

    Read More »
  • തട്ടിപ്പിലൂടെ കടുത്ത സാമ്പത്തിക ബാധ്യത; ഭാര്യാസഹോദരിയുടെ ആഭരണം കവരാന്‍ ക്രൂരമായകൊലപാതകം

    തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവ് കണ്ണന്‍ എത്തിയത് ആയുധവുമായെന്ന് പോലീസ്. പ്രതിക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ബാധ്യയുണ്ടായിരുന്നുവെന്നും ഇതിന് പരിഹാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മുതുവറയിലെ വീട്ടില്‍ നിന്ന് പ്രതി കണ്ണന്‍ വൈകിട്ട് ആറ് മണിയോടെ ഇറങ്ങി ആര്‍ത്താറ്റ് സിന്ധുവിന്റെ വീട്ടിലേക്ക് രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു. ഭര്‍ത്താവ് മണികണ്ഠന്‍ പുറത്ത് പോയ തക്കം നോക്കി ഇയാള്‍ വീട്ടിലെത്തി സ്വര്‍ണ്ണം കവരുകയായിരുന്നു. ഇതിനിടിയിലാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. അടുക്കളയില്‍ പണിയെടുത്തിരുന്ന സിന്ധുവിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. കൊലപാതകം നടന്ന് ഒരുമണിക്കൂറിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ കണ്ണനെ ആനായ്ക്കല്‍ ചീരംകുളം ക്ഷേത്രത്തിനു സമീപത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന സ്ഥാപനവും വീടിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പണികള്‍ കഴിഞ്ഞ് മണികണ്ഠന്‍ വീട്ടില്‍നിന്ന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. മണികണ്ഠന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍…

    Read More »
  • യുവാവിനെ കുത്തിമലര്‍ത്തിയ 14കാരനും 16കാരനും സ്വഭാവ ദൂഷ്യത്തിന് സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, ഇരുട്ടത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം പോയത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല

    തൃശൂര്‍: നഗരമദ്ധ്യത്തില്‍ പുതുവര്‍ഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ തൃശൂര്‍ പൂത്തോള്‍ സ്വദേശി ലിവിന്‍ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ തര്‍ക്കമായി. ഇതിനിടെയാണ് വിദ്യാര്‍ത്ഥികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്കുത്തില്‍ തന്നെ ലിവിന്‍ മരണപ്പെട്ടതായി പൊലീസ് പറയുന്നു. നെഞ്ചത്താണ് കുത്തേറ്റത്. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 14 ഉം 15 ഉം വയസുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശം തേക്കിന്‍കാട് മൈതാനിയിലാണ് സംഭവം. പാലിയം റോഡില്‍ എടക്കളത്തൂര്‍ വീട്ടില്‍ ടോപ് റസിഡന്‍സിയില്‍ ജോണ്‍ ഡേവിഡിന്റെ മകനാണ് കൊല്ലപ്പെട്ട ലിവിന്‍ (29). പിടിയിലായവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ലിവിനാണ് ആദ്യം കത്തി വീശിയതെന്നാണ്…

    Read More »
Back to top button
error: