CrimeNEWS

മകള്‍ക്ക് നേരെ ബലാത്സംഗ ശ്രമം; ഭര്‍ത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്നു, വെട്ടിനുറുക്കി കുഴിച്ചിട്ടു

ബെംഗളുരൂ: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു. കര്‍ണാടകയിലെ ചിക്കൊടിക്ക് സമീപം ഉമാറാണിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തുന്നത്. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സമീപത്തുള്ള പറമ്പില്‍ കുഴിച്ചിട്ടു. ശരീരഭാഗങ്ങള്‍ ഒരു വീപ്പയിലാക്കി ഉരുട്ടിയാണ് പറമ്പിലെത്തിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കത്തിയും ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും കവറിലാക്കി കല്ല് ചേര്‍ത്തുകെട്ടി കിണറ്റിലിട്ടു.

Signature-ad

വീടിനുള്ളിലുണ്ടായിരുന്ന ചോരപ്പാടുകളും കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു. ശേഷം ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാക്കി സൂക്ഷിച്ചു. സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങള്‍ നാട്ടുകാരിലാരോ കണ്ടെത്തിയതോടെയാണ് യുവതി കുടുങ്ങുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

കടുത്ത മദ്യപാനിയായ ഇയാള്‍ യുവതിയേയും കുട്ടികളേയും മര്‍ദിക്കുന്നത് പതിവായിരുന്നു. പണത്തിനു വേണ്ടി മറ്റുള്ളവരോടൊപ്പം കിടക്ക പങ്കിടാനും ഇയാള്‍ യുവതിയെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഒടുവില്‍ സ്വന്തം മകളെ തന്നെ ഉപദ്രവിക്കാനൊരുങ്ങിയതോടെ തനിക്കു മുന്നില്‍ അയാളെ കൊല്ലുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു.

Back to top button
error: