Crime
-
നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തി; ബന്ധു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
തൃശ്ശൂര്‍: എടമുട്ടത്ത് യുവാവിന് കത്തിക്കുത്തേറ്റ് ഗുരുതര പരിക്ക്. തവളക്കുളം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. നാട്ടുകാര്‍ നോക്കിനില്‍ക്കേ ബന്ധുവായ ആശാ നിധി എന്നയാളാണ് കുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുടുംബവഴക്കിനെതുടര്‍ന്നാണ് ബന്ധുവായ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സംഭവം. എന്നാല്‍ ആയുധമായി നില്‍ക്കുന്ന പ്രതിക്കരികിലേക്ക് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. പ്രതി സ്ഥലത്തുനിന്ന് കുറച്ചുമാറിയ സമയത്താണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശാനിധി നേരത്തേയും കത്തിക്കുത്ത് കേസുകളില്‍ പ്രതിയാണ്. കാസര്‍കോട് ജോലി ചെയ്തുവരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ എടമുട്ടത്തേക്ക് എത്തിയത്. സംഭവശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് വലപ്പാട് പോലീസ് രേഖപ്പെടുത്തി.
Read More » -
വിവാഹച്ചടങ്ങിനിടെ വധു ശൗചാലയത്തിലേക്ക് പോയി, സ്വര്‍ണവും പണവുമായി മുങ്ങി; ഒപ്പം മാതാജിയും
ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ശൗചാലയത്തില്‍ പോയിവരാമെന്ന് പറഞ്ഞ് പോയ വധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു സംഭവം. വധുവിനൊപ്പം അമ്മയും മുങ്ങിയിട്ടുണ്ട്. കര്‍ഷകനായ കമലേഷ് കുമാറിന്റെ രണ്ടാം വിവാഹച്ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനും അമ്മയ്ക്കും വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യഭാര്യയെ നഷ്ടമായതിനെത്തുടര്‍ന്നാണ് കമലേഷ് കുമാര്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ഭരോഹിയിലെ ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ബ്രോക്കര്‍ക്ക് 30,000 രൂപ കമ്മിഷന്‍ നല്‍കിയാണ് വധുവിനെ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചതോടെ യുവതിക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും കമലേഷ് കുമാര്‍ വാങ്ങി നല്‍കി. ഇതെല്ലാം സന്തോഷപൂര്‍വം അവര്‍ സ്വീകരിക്കുകയും ചെയ്തു. വിവാഹച്ചടങ്ങുകളുടെ ചെലവും കമലേഷ് കുമാറായിരുന്നത്രേ വഹിച്ചിരുന്നത്. അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങുകള്‍ ആരംഭിക്കെ തനിക്ക് അത്യാവശ്യമായി ശൗചാലയത്തില്‍ പോകണമെന്നും ഇപ്പോള്‍ തിരിച്ചെത്താമെന്നും പറഞ്ഞ് വധു പോയി. ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വധു പണവും ആഭരണങ്ങളുമായി മുങ്ങിയതാണെന്ന് മനസിലായത്. അമ്മയെ കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ…
Read More » -
16കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന് 87 വര്‍ഷം കഠിനതടവ്
മലപ്പുറം : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 87 വര്‍ഷം കഠിനതടവ്. 4.60 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസിനെ (29) യാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2020 മേയ് മാസം മുതലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാല്‍ നഗ്നഫോട്ടോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.
Read More » -
ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം; എല്ലാം നിരീക്ഷിച്ച് പ്രതികള്‍, കുടുക്കിയത് CBIയുടെ പ്രത്യേകവിഭാഗം
കൊച്ചി: യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്ന് കേരളത്തില്‍നിന്ന് രക്ഷപ്പെട്ട ദിവില്‍ കുമാറും രാജേഷും പേരുകള്‍മാറ്റി വിഷ്ണുവും പ്രവീണ്‍കുമാറുമായി പുതുച്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ഭൂമിയും വീടും വാങ്ങി താമസമുറപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ സി.ബി.ഐ. ചെന്നൈ യൂണിറ്റ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. കൊല നടന്ന കൊല്ലം അഞ്ചലില്‍ നിന്ന് തന്നെയാണ് സി.ബി.ഐ.ക്ക് ഇവര്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചതും അറസ്റ്റിലേക്ക് നയിച്ചതും. 2006 ഫെബ്രുവരി 10-ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15-ന് സി.ബി.ഐ.ക്ക് കേസ് കൈമാറി. സി.ബി.ഐ. ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദിവില്‍ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരില്‍ സി.ബി.ഐ. സംഘം…
Read More » -
പൂവച്ചല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; പ്ലസ് ടു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്‌ലം ഗുരുതരാവസ്ഥയിലാണു. കത്തി ശ്വാസകോശം തുളച്ചുകയറി. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംക്ഷനില്‍ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുന്‍പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ അതിദാരുണമായ സംഭവം.
Read More » -
അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
കൊല്ലം: അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍. അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍ (42), കണ്ണൂര്‍ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടില്‍ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിലായിരുന്നു. 2006 ഫെബ്രുവരിയിലായിരുന്നു അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൃത്യം നടത്തിയത് പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍ താമസിച്ച് വരവെയാണു പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ സ്‌കൂള്‍ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു. രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. കമ്മിഷന്‍ ദിവില്‍ കുമാറിനോട് ഡിഎന്‍എ ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോയി. പത്താന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം…
Read More » -
റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോള്‍ കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ചൊവ്വാഴ്ച ശിക്ഷ വിധിക്കും. ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി. 2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ…
Read More » -
മോഡല്‍ ചമഞ്ഞ് 23കാരന്‍ പറ്റിച്ചത് 700 സ്ത്രീകളെ, ഡേറ്റിങ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ സ്വകാര്യദൃശ്യം കൈക്കലാക്കി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയില്‍. യുഎസ് മോഡലായി ചമഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് പിടിയിലായത്. 700-ലധികം സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്. സ്നാപ്ചാറ്റും ഡേറ്റിങ് ആപ്പായ ബംബിളും വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ ആ നമ്പറുപയോഗിച്ചാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ്. മോഡല്‍ എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ബ്രസീലിയന്‍ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ വ്യാജപ്രൊഫൈലില്‍ ഉപയോഗിച്ചു വന്നത്. ഈ വ്യാജപ്രൊഫൈലിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു.18 മുതല്‍ 30 വയസ്സുവരെയുള്ള യുവതികളെകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഈ യുവതികളുടെ ഫോണ്‍ നമ്പറും സ്വകാര്യ ഫോട്ടോസും വീഡിയോസുമുള്‍പ്പടെ ഇയാള്‍ സംഘടിപ്പിച്ചു. സ്നാപ്ചാറ്റ് വഴിയും മറ്റുമയക്കുന്ന ദൃശ്യങ്ങള്‍ ഇവരറിയാതെ ഇയാള്‍ തന്റെ ഫോണില്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങളുപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്താനാരംഭിച്ചു. ആവശ്യപ്പെടുന്ന…
Read More » -
വിഷം കൊടുത്ത് കൊല്ലുന്നതിന് മുമ്പ് കിടക്കപങ്കിട്ടു; ഗ്രീഷ്മ ‘അക്കാര്യം’ ഗൂഗിളില്‍ തിരഞ്ഞതെന്തിന്?
തിരുവനന്തപുരം: കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൊലപാതകം നടത്താനായി ആദ്യം ജ്യൂസില്‍ വിഷം കലര്‍ത്തിയ ശേഷം ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ കുടിക്കാന്‍ തയ്യാറായില്ല. ജ്യൂസിന് കയ്പ്പായതിനാലാണ് ഷാരോണ്‍ ഉപയോഗിക്കാതിരുന്നത്. പിന്നീട് ഗ്രീഷ്മ ചില ഗുളികകളുടെ വിവരം ഗൂഗിളില്‍ തിരഞ്ഞെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച് തിരഞ്ഞതെന്നാണ് പ്രതിഭാഗം വാദിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്…
Read More » -
കോടതി വരാന്തയില്‍ കാത്തുനിന്നു; ‘പെരിയ’ പീതാംബരനെ കണ്ട് കൈകൊടുത്ത് കൊടി സുനി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാന്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി കോടതി വരാന്തയില്‍ കാത്തുനിന്നു. ഇന്നലെ ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി. അപ്പോഴാണു പെരിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വാദം നടക്കുന്നത്. വാദം പൂര്‍ത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരന്‍ അടക്കമുള്ള പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്‌ലാല്‍ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 10 പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റു 4 പ്രതികള്‍ക്ക്…
Read More »