CrimeNEWS

ന്യൂയര്‍ ആേഘാഷിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമം; 41 കാരനെയും അമ്മയെയും കൊലപ്പെടുത്തി യുവാക്കള്‍

മുംബൈ: അമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കാമോഠെ സെക്ടര്‍ 6ലെ ഫ്ലാറ്റില്‍ ഗീത ഭൂഷണ്‍ (70), മകന്‍ ജിതേന്ദ്ര (45) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതേന്ദ്രയുടെ പരിചയക്കാരായ സന്‍ജ്യോത് മന്‍ഗേഷ് (19), ശുഭം നാരായണി (19) എന്നിവരാണ് പിടിയിലായത്. ഇവരെ ഉള്‍വെയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബുധനാഴ്ചയാണ് അമ്മയെയും മകനെയും ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മന്‍ഗേഷിനേയും ശുഭത്തേയും ജിതേന്ദ്ര ന്യൂയര്‍ ആഘോഷിക്കാനായി തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ രാത്രി മദ്യലഹരിയില്‍ ജിതേന്ദ്ര ഇവരോട് ലൈംഗികാതിക്രമണം നടത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ജിതേന്ദ്ര മോശമായി പെരുമാറിയതോടെ പ്രകോപിതരായ യുവാക്കള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡിന്റെ കേബിള്‍ ഉപയോഗിച്ച് ഇയാളുതെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Signature-ad

ജിതേന്ദ്ര കൊല്ലപ്പെട്ടതോടെ തെളിവ് നശിപ്പിക്കാനാണ് സന്‍ജ്യോതും ശുഭവും അമ്മയേയും കൊലപ്പെടുത്തിയത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്പും, ആഭരണങ്ങളും, മൊബൈല്‍ ഫോണുകളും, ജിതേന്ദ്രയുടെ പഴ്സും കവര്‍ന്ന ശേഷം ഫ്ലാറ്റില്‍ നിന്നും മുങ്ങി. പിറ്റേന്ന് രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പലതവണ വിളിച്ചിട്ടും ജിതേന്ദ്രയും അമ്മയും വാതില്‍ തുറന്നില്ല, ഫോണിലും കിട്ടിയില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയപ്പോഴാണ് കിടപ്പുമുറികളില്‍ ജിതേന്ദ്രയേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടത്. വാതില്‍ തുറന്നപ്പോള്‍ പാചകവാതകം പടര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്‍ജ്യോതും ശുഭവും രാത്രി ഫ്ലാറ്റില്‍ വന്ന് പോയതായി പൊലീസ് കണ്ടെത്തി. പിന്നാലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: