CrimeNEWS

ഭാര്യയെ വെട്ടിക്കൊന്ന് സ്വര്‍ണവുമായി കടന്നു; 14 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പിടിയിലായത്.

2001ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വര്‍ഷം ഒളിവില്‍ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ല്‍ പിടികൂടി. എന്നാല്‍ രണ്ട് വര്‍ഷം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവില്‍ പോയി.

Signature-ad

അപകടത്തില്‍ കൈ വിരല്‍ മുറിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. മധുര, കോട്ടയം എന്നിവിടങ്ങളില്‍ പല പേരുകളില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊരട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: