CrimeNEWS

മോഡല്‍ ചമഞ്ഞ് 23കാരന്‍ പറ്റിച്ചത് 700 സ്ത്രീകളെ, ഡേറ്റിങ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ സ്വകാര്യദൃശ്യം കൈക്കലാക്കി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയില്‍. യുഎസ് മോഡലായി ചമഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് പിടിയിലായത്. 700-ലധികം സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്.

സ്നാപ്ചാറ്റും ഡേറ്റിങ് ആപ്പായ ബംബിളും വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ ആ നമ്പറുപയോഗിച്ചാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ്. മോഡല്‍ എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ബ്രസീലിയന്‍ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ വ്യാജപ്രൊഫൈലില്‍ ഉപയോഗിച്ചു വന്നത്.

Signature-ad

ഈ വ്യാജപ്രൊഫൈലിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു.18 മുതല്‍ 30 വയസ്സുവരെയുള്ള യുവതികളെകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഈ യുവതികളുടെ ഫോണ്‍ നമ്പറും സ്വകാര്യ ഫോട്ടോസും വീഡിയോസുമുള്‍പ്പടെ ഇയാള്‍ സംഘടിപ്പിച്ചു. സ്നാപ്ചാറ്റ് വഴിയും മറ്റുമയക്കുന്ന ദൃശ്യങ്ങള്‍ ഇവരറിയാതെ ഇയാള്‍ തന്റെ ഫോണില്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങളുപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്താനാരംഭിച്ചു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുമെന്നും ഡാര്‍ക്ക് വെബ്ബിന് വില്‍ക്കുമെന്നുമായിരുന്നു ഭീഷണി.

ബംബിള്‍ വഴി 500 സ്ത്രീകളെയും സ്നാപ്ചാറ്റും വാട്സാപ്പും വഴി 200 സ്ത്രീകളെയും ഇയാള്‍ തട്ടിപ്പിനിരയാക്കി എന്ന് പോലീസ് പറയുന്നു. ഈ യുവതികളിലൊരാള്‍ പോലീസില്‍ പരാതിപ്പെടുന്നതോടെയാണ് ഇയാള്‍ കുടുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: