CrimeNEWS

ടോസില്‍ ‘ഹെഡ്’ വന്നതുകൊണ്ട് കൊന്നു! 18 കാരിയുടെ മൃതദേഹവുമായി ലൈംഗികബന്ധം; അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ 20കാരന്‍ പറഞ്ഞത്

വാര്‍സോ: 18 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ക്രൂരത കോടതിയില്‍ വെളിപ്പെടുത്തി യുവാവ്. മാറ്റിയൂസ് ഹെപ്പ (20) എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേല്‍സ്‌ക (18) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. നാണയം ടോസ് ചെയ്താണ് താന്‍ കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.

2023 ഓഗസ്റ്റിലായിരുന്നു സംഭവം. പോളണ്ടിലെ കറ്റോവിസില്‍ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാര്‍ റിപ്പയര്‍ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിക്കുകയും തുടര്‍ന്ന് ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫ്‌ലാറ്റിലെത്തി ഉറങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപതകത്തിന് ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Signature-ad

‘കൊലപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ ഒരു നാണയം എറിഞ്ഞു. ഹെഡ്‌സ് വന്നാല്‍ കൊല്ലണം, ടെയില്‍സ് വന്നാല്‍ വേണ്ട എന്ന് തീരുമാനിച്ചു. നാണയം ഹെഡ്‌സ് വീണു, ഞാന്‍ അവളെ കൊന്നു’ എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തില്‍ ചുറ്റിനടന്ന് സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി ഗ്ലിവൈസിലെ കോടതിയില്‍ പറഞ്ഞു. എന്തിനാണ് കൊലപാതകം ചെയ്തതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

കേസിലെ ആദ്യ ഹിയറിംഗ് ജനുവരി 8ന് നടന്നിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും.

 

Back to top button
error: