തിരുവനന്തപുരം: കണിയാപുരത്തു യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പ്രാഥമിക നിഗമനം. കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ഷാനു എന്ന വിജിയെ (33) കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം.
അയ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചാണു കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. യുവതിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണും കാണാനില്ലായിരുന്നു. ഷാനുവിന് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രങ്കന്‍ എന്നയാളിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ കാണാതായ രങ്കന്‍ തമിഴ്നാട്ടിലേക്കു കടന്നുവെന്നാണു പൊലീസ് നിഗമനം.
തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ വിജിയുടെ മക്കളാണു വീടിന്റെ ഹാളിലെ തറയില്‍ മൃതദേഹം കണ്ടത്. ആദ്യ ഭര്‍ത്താവ് മരിച്ചശേഷം വിജി 3 മാസമായി തമിഴ്നാട് സ്വദേശിയായ രങ്കന്‍ എന്നയാളുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രങ്കന്‍ രാത്രി വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല. രാവിലെ 8.30ന് വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു.