Crime
-
ആഷിഖ് മുന്‍പും അമ്മയെ കൊല്ലാന്‍ ശ്രമിച്ചു, സ്വത്തും പണവും നല്‍കാത്തതില്‍ വൈരാഗ്യം
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും താമരശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവൃത്തികള്‍. ആഷിഖിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്. താമരശ്ശേരിയില്‍ മസ്തിഷ്‌കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന്‍ വെട്ടിക്കൊന്നു
Read More » -
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കടുത്തുരുത്തിയില്‍ വൈദികന് 1.41 കോടി നഷ്ടം, പരാതി
കോട്ടയം: ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാ?ഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികന്‍ വീണ്ടും നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് പരാതി നല്‍കിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികന്‍ പരാതി നല്‍കിയത്. പ്രശസ്ത കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read More » -
ഫുട്ബോളിനെ ചൊല്ലി തര്‍ക്കം; കിളിമാനൂരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പത്താക്ലാസുകാരന്റെ കാല്‍തല്ലിയൊടിച്ചു
തിരുവനന്തപുരം: കിളിമാനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. ഫുട്ബോളിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍മാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇവര്‍ക്കെതിരെ പള്ളിക്കല്‍ പോലീസ് കേസെടുത്തു. സഹപാഠികള്‍ ചേര്‍ന്നാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമില്‍ എത്തിച്ചത്. തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി എടുക്കുകയും തറയിലിട്ട് കാലിലും വയറിലും ചവിട്ടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വയറിനും നടുവിനും കഴുത്തിനും തലയ്ക്കും ക്ഷതം സംഭവിച്ചു. ഇടതു കാലിന് പൊട്ടലുണ്ട്. മകന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് മാതാപിതാക്കള്‍ പറയുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഫുട്ബോളിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍…
Read More » -
മഹാരാഷ്ട്ര സ്വദേശികള്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കരുതെന്നു കുറിപ്പ്
തിരുവനന്തപുരം: മഹാരാഷ്ട്ര സ്വദേശികളായ യുവതിയേയും യുവാവിനെയും തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും സഹോദരങ്ങളാണെന്ന് പോലീസ് പറയുന്നു. ദക്തായി കോന്തിബ ബമന്‍ (48), മുക്ത കോന്തിബ ബമന്‍ (45) എന്നിവരാണ് മരണപ്പെട്ടത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ചികിത്സ ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. തമ്പാനൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശമുള്ള സ്വകാര്യ ഹോട്ടലില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷനെ തൂങ്ങിമരിച്ച നിലയിലും സ്ത്രീയെ കിടക്കയില്‍ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ അനാഥരാണെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. രാവിലെ എട്ട് മണിയോടെ ഹോട്ടല്‍ ജീവനക്കാര്‍ റൂമില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ട് മണിക്ക് ചായയുമായി എത്തണമെന്ന് ഇവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.
Read More » -
താമരശ്ശേരിയില്‍ മസ്തിഷ്‌കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന്‍ വെട്ടിക്കൊന്നു
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് ഏകമകനായ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അടുത്ത വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ തത്ക്ഷണം മരിച്ചു. ഇയാളെ നാട്ടുകാര്‍ കെട്ടിയിട്ട് താമരശ്ശേരി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
Read More » -
ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്‌നക്കാരന്‍
കോഴിക്കോട്: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ്. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ രക്ഷിതാക്കളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാള്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.
Read More » -
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷംനല്‍കി കൊലപ്പെടുത്തിയത് മകളുടെ മകനും ഭാര്യയും ചേര്‍ന്ന്. എട്ടുവര്‍ഷം നീണ്ട വിചാരണയ്ക്കുശേഷം നബീസയുടെ കൊച്ചുമകനായ ബഷീറിനേയും ഭാര്യ ഫസീലയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് കോടതി. ദൃക്സാക്ഷികളോ നേരിട്ടുള്ള തെളിവുകളോ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. നോമ്പുതുറക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊച്ചുമകനും ഭാര്യയും നബീസയെ അരുംകൊല ചെയ്തത്. ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും പിന്നീട് ബലപ്രയോഗത്തിലൂടെ വിഷംകുടിപ്പിച്ചുമാണ് ബഷീറും ഫസീലയും നബീസയെ കൊന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ നബീസയുടെ പേരില്‍ വ്യാജ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതും പ്രതികള്‍ക്ക് വിനയായി. നബീസയ്ക്ക് എഴുത്തറിയില്ലായിരുന്നു. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 22-ാം തീയതി രാത്രി ചിതലിനുള്ള മരുന്നു…
Read More » -
കഷായത്തില്‍ വിഷം കലര്‍ത്തി കൊല: ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്നില്ല, വാദം നടക്കും
തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. ശിക്ഷ പിന്നീടേ വിധിക്കൂ എ്ന്നാണ് വിവരം. കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം…
Read More » -
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരനെ വെട്ടിക്കൊന്നു; ബന്ധുവായ 19-കാരന് ജീവപര്യന്തം
തൃശ്ശൂര്‍: അഞ്ചുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാല്‍ ഹുസൈനെ(19)യാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളായി 12 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയുമുണ്ട്. മുപ്ലിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്ന ബഹാരുളിന്റെയും നജ്മ ഖാത്തൂണിന്റെയും മകന്‍ നജ്റുള്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് ജമാല്‍ ഹുസൈന്‍. 2023 മാര്‍ച്ച് 30-നായിരുന്നു സംഭവം. ഇഷ്ടികക്കമ്പനിയില്‍ തന്നെയായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന്റെ തലേദിവസമാണ് പ്രതി അവിടേക്കു വന്നത്. നാട്ടിലെ സ്വത്തുതര്‍ക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരമുണ്ടായിരുന്ന പ്രതി, അത് കാണിക്കാതെ കുടുംബത്തോടൊപ്പം രാത്രി കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ഭര്‍ത്താവും മറ്റു പണിക്കാരും ജോലിക്ക് പോയപ്പോള്‍ അടുക്കളയില്‍ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും…
Read More » -
ബി.ജെ.പി.ക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; സിപിഎമ്മുകാരന് 33 വര്‍ഷം കഠിനതടവ്
തൃശൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴുമാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കിവീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പാവറട്ടി പെരിങ്ങാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതി ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്. 2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടി. മരിച്ചെന്നു കരുതി കാറില്‍ത്തന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ്, അക്രമികള്‍ പോയശേഷം വീടിനു പുറത്തേക്ക് ഇഴഞ്ഞുവരുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.…
Read More »