Crime

  • ഭക്ഷണം വാങ്ങി നല്‍കി പരിചയം സ്ഥാപിച്ചു; പിന്നാലെ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം, യുവാക്കള്‍ അറസ്റ്റില്‍

    ഫരീദാബാദ് (ഹരിയാന): 16 വയസുള്ള പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്ഥിരീകരിച്ചു. കേസില്‍ 3 പേരെയും അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികില്‍ ഭിക്ഷയെടുത്തു വരികയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയ്ക്ക് റോഡരികില്‍ വച്ച് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. തന്റെ ഇളയ സഹോദരനെ കാണാനില്ലെന്ന് പെണ്‍കുട്ടി ഓട്ടോ ഡ്രൈവറോട് പരാതി പറയുകയും അന്വേഷിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. ഇതിനുശേഷം പല തവണ ഇയാളും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ഭക്ഷണവും ചായയും വാങ്ങിത്തരാമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പല തവണകളായി ബലാത്സംഗം…

    Read More »
  • കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ കാറിന്റെ ഡ്രൈവര്‍ ഡോക്ടര്‍!

    കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സംഭവത്തില്‍ കാര്‍ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുല്‍ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയില്‍നിന്ന് എംവിഡി പിഴ ഈടാക്കി. ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു. ആംബുലന്‍സിന്റെ വഴിതടഞ്ഞ് കാര്‍; ഹൃദയാഘാതമുണ്ടായ രോഗി മരിച്ചു കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാര്‍ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് രോഗിയുമായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സിനാണ് കാര്‍ വഴി നല്‍കാതിരുന്നത്. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്‍പസമയത്തിനകം തന്നെ മരിച്ചു.  

    Read More »
  • വൈക്കത്ത് വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു

    കോട്ടയം: വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.  

    Read More »
  • ‘പുഷ്പ’യെ അനുകരിച്ച് സഹപാഠികള്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി; ദൃശ്യം പങ്കിട്ടു, 7 പേര്‍ക്കെതിരേ പരാതി

    കോട്ടയം: പാലായില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്നനാക്കുകയും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്ത സംഭവത്തില്‍ രക്ഷിതാവ് പാലാ പോലീസില്‍ പരാതിനല്‍കി. പാലായിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ‘പുഷ്പ’ എന്ന തെലുങ്ക് സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുകയും ഇതിനായി വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ജനുവരി 10-നാണ് ആദ്യമായി കുട്ടിയെ നഗ്നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തപ്പോഴാണ് കുട്ടി അധ്യാപികയോട് പരാതിപ്പെട്ടത്. സഹപാഠികളായി ഏഴുപേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ക്ലാസ്മുറിയില്‍ അധ്യാപകരില്ലാത്ത സമയങ്ങളിലായിരുന്നു സംഭവമെന്ന് രക്ഷിതാവ് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടികളെല്ലാം സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടി ക്ലാസ് അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് ഉച്ചകഴിഞ്ഞ് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴുകുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ…

    Read More »
  • 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ വീണ്ടും വന്‍കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും കൊള്ളയടിച്ചു, അഞ്ചുവര്‍ഷം മുന്‍പും കൊള്ള നടന്ന ബാങ്ക്

    ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ബാങ്ക് കവര്‍ച്ച. മംഗലാപുരത്തെ കൊട്ടേക്കര്‍ സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്. കാറിലെത്തിയ ആറംഗസംഘമാണ് കവച്ചയ്ക്കുപിന്നില്‍. ഇതില്‍ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച ചെയ്തത്. സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മംഗളൂരു ഉള്ളാള്‍ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കര്‍ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വെള്ളിയാഴ്ച വന്‍ കവര്‍ച്ച നടന്നത്. ഒരു കറുത്ത ഫിയറ്റ് കാറിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. തോക്കുചൂണ്ടി അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി ഇവര്‍ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവര്‍ച്ചാസംഘം കൃത്യം നിര്‍വഹിച്ച് മടങ്ങിയത്. ബാങ്കിലെ സിസിടിവി ക്യാമറകള്‍ കേടായതിനാല്‍ നന്നാക്കാന്‍ ടെക്‌നീഷ്യന്‍ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവര്‍ച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവര്‍ച്ചയ്‌ക്കെത്തിയതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാമറ അറ്റകുറ്റപ്പണികള്‍ക്ക് ചുമതലപ്പെടുത്തിയ ഏജന്‍സിയെ…

    Read More »
  • ഇടുക്കിയില്‍ കുറുവാ സംഘാംഗങ്ങള്‍ പിടിയില്‍; വലയിലായത് തമിഴ്നാട്ടിലെ ‘പിടികിട്ടാ പുള്ളികള്‍’

    ഇടുക്കി: രാജകുമാരിയില്‍ കുറുവാ സംഘാംഗങ്ങള്‍ പിടിയിലായി. സഹോദരങ്ങളായ കറുപ്പയ്യ, നാഗരാജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 2021ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കറുപ്പയ്യ, നാഗയ്യന്‍ എന്നിവര്‍ തമിഴ്നാട് പൊലീസ് പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നവരാണ്. അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവരെ ഉച്ചയ്ക്ക് ശേഷം നാഗര്‍കോവില്‍ പൊലീസിന് കൈമാറും. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കി രാജകുമാരിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാക്കളെ പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍.  

    Read More »
  • ബസ് യാത്രയില്‍ തുടങ്ങിയ പ്രണയം, സൈനികന്റെ വിവാഹാലോചന വന്നതോടെ മനംമാറ്റം; ജ്യൂസ് ചലഞ്ച്, വിഷ കഷായം, കാമുകനെ ഒഴിവാക്കാന്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗ്രീഷ്മ…

    തിരുവനന്തപുരം: സൈനികനുമായി ഉറപ്പിച്ച വിവാഹത്തിന് തടസ്സമാകുമെന്നായതോടെയാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ആ ശ്രമം ഒടുവില്‍ ക്രൂരമായ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞുവെന്ന് ധരിപ്പിച്ചാണ് ഷാരോണിനെ ഒഴിവാക്കാന്‍ ആദ്യ ശ്രമം നടത്തിയത്. ഇതൊന്നും വകവെക്കാതെ ഷാരോണ്‍ ബന്ധം തുടരാന്‍ തീരുമാനിച്ചതോടെ ഗ്രീഷ്മയുടെ തന്ത്രം പാളുകയായിരുന്നു. തുടര്‍ന്നാണ് ഷാരോണിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം ആരംഭിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളയുകയായിരുന്നു. ഒടുവില്‍ 2022 ഒക്ടോബര്‍ 14 നാണ് കഷായത്തില്‍ വിഷം നല്‍കികൊണ്ട് ഷാരോണിനെ മരണത്തിലേക്ക് തള്ളിവിടുന്നത്. അമ്മയില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ന്ന കഷായവും ജ്യൂസും ഷാരോണിന് നല്‍കി. ആയുര്‍വേദ മരുന്ന് കുടിച്ചാല്‍ ഒരു തരത്തിലും ജീവന്‍ അപകത്തിലാവില്ലെന്ന് വിശ്വസിപ്പിച്ചാണ് കുടിപ്പിച്ചത്. വൈകിട്ടോടെ ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെ…

    Read More »
  • ചീരക്കറിയില്‍ കീടനാശിനി കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തി; പേരമകനും ഭാര്യയും കുറ്റക്കാര്‍, ശിക്ഷ നാളെ

    പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസില്‍ പേരമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മണ്ണാര്‍ക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി. 22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകള്‍ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക്…

    Read More »
  • ഷാരോണ്‍ വധക്കേസ്: ‘കഷായം’ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍; അമ്മയെ വെറുതേവിട്ടു

    തിരുവനന്തപുരം: ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

    Read More »
  • ബലംപ്രയോഗിച്ച് വസ്ത്രം ഊരിമാറ്റി, പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

    കോട്ടയം: പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റിയ ശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാട്സ്ആപ്പ് വഴി ഇത് മറ്റു കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.…

    Read More »
Back to top button
error: