CrimeNEWS

ആഷിഖ് മുന്‍പും അമ്മയെ കൊല്ലാന്‍ ശ്രമിച്ചു, സ്വത്തും പണവും നല്‍കാത്തതില്‍ വൈരാഗ്യം

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും താമരശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവൃത്തികള്‍. ആഷിഖിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

Signature-ad

ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്.

താമരശ്ശേരിയില്‍ മസ്തിഷ്‌കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന്‍ വെട്ടിക്കൊന്നു

Back to top button
error: