CrimeNEWS

ബാങ്ക് കൊള്ളയടിച്ച കേസിലടക്കം പ്രതി, സ്‌കൂളിനടുത്ത് വാടകവീട്ടില്‍നിന്ന് പിടിയിലായത് 50 ചാക്ക് ഹാന്‍സുമായി

ആലപ്പുഴ: മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം ജില്ല ലഹരി വിരുദ്ധ സ്‌കോഡും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി പിടിച്ചെടുത്തു. പത്തനംതിട്ട മെഴുവേലി പുത്തന്‍ പറമ്പില്‍ ബിനുവിനെ (52) അറസ്റ്റു ചെയ്തു. 50പരം ചാക്ക് ഹാന്‍സാണ് പിടിച്ചെടുത്തത്. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡിവൈ എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ സി.ഐ വിപിനും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ബാങ്ക് കൊള്ളയടിച്ചത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസില്‍ ബിനു പ്രതിയാണെന്നും സ്‌കൂളിനോട് ചേര്‍ന്ന് വലിയ വീട് വാടകയ്ക്ക് എടുത്ത് മാസങ്ങളായി ലഹരി വസ്തുക്കള്‍ സ്റ്റോക്ക് ചെയ്ത് വിതരണം നടത്തിവരികയാണെന്നും സമാന കേസുകളില്‍ നേരത്തെയും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

Signature-ad

 

 

Back to top button
error: