Crime
-
കഠിനംകുളത്ത് വീട്ടമ്മയായ യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; സ്‌കൂട്ടറും കാണാനില്ല, ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍
തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തില്‍ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഗോവിന്ദനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒന്‍പതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്‌കൂള്‍ ബസ് വരുന്നത്. അതിനിടെ, വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കാണാതായിട്ടുണ്ട്. ഇതു കൊലപാതകം നടത്തിയയാള്‍ കൊണ്ടുപോയെന്നാണ് സൂചന. യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള എറണാകുളം സ്വദേശിയായ യുവാവ് രണ്ടുദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതായാണ് സൂചന. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Read More » -
4 വയസ്സുകാരിയെ പീഡിപ്പിച്ചു; ബ്രാഞ്ചംഗത്തിനെതിരേ കേസ്, ചോദിക്കാനെത്തിയ പിതാവിനെ മര്‍ദിച്ചു
കൊച്ചി: സി.പി.എം. പ്രവര്‍ത്തകന്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്‌മണ്യനെതിരേ ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പീഡനവിവരം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചില്‍ പാട് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നാലു വയസ്സുകാരി പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാള്‍ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേല്‍ക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അം?ഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് കുട്ടിയെ അം?ഗനവാടിയില്‍ കൊണ്ടുപോയിരുന്നത് സുബ്രഹ്‌മണ്യനാണ്. ജനുവരി 14-നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി സമര്‍പ്പിക്കുന്നത്. അന്നുമുതല്‍ ഇയാള്‍ ഒളിവിലാണ്. കുട്ടിയുടെ പിതാവിനെ മര്‍ദിച്ച വിവരം പോലീസില്‍ പറഞ്ഞെങ്കിലും അധികൃതര്‍ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ…
Read More » -
ദുര്‍മരണം പുത്തരിയല്ലാത്ത ഗ്രീഷ്മയുടെ കുടുംബം; 13 കൊല്ലം മുമ്പത്തെ ആ മരണം ഇന്നും ദൂരൂഹം; വധശിക്ഷാ വിധിക്കിടെ പഴയ കേസും ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രീഷ്മയുടെ കുടുംബത്തില്‍ ദുര്‍മരണങ്ങള്‍ പുത്തരിയല്ല. പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഈ കുടുംബത്തിലെ മറ്റൊരു മരണവും ചര്‍ച്ചയാകുകയാണ്. 13 കൊല്ലം മുമ്പായിരുന്നു ആ സംഭവം. ഗ്രീഷ്മയുടെ അമ്മയുടെ ചേച്ചിയുടെ മകനായിരുന്നു മരിച്ചത്. അതായത് ഗ്രീഷ്മയുടെ ചേട്ടന്‍. ഈ യുവാവ് അടുത്തുള്ള താഴ്ന്ന ജാതിയില്‍ പെട്ട യുവതിയെ വിവാഹം ചെയ്തു. ഇതോടെ കുടുംബം കൈയൊഴിഞ്ഞ ഇയാള്‍ ഒറ്റപ്പെട്ടു. മൂന്നു കുട്ടികളുടെ പിതാവായ ഈ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു. ഒരിക്കലും ആ യുവാവ് ആത്മഹത്യ ചെയ്യില്ലെന്ന് കരുതുന്നവരുണ്ട്. ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന് തെളിയുമ്പോള്‍ ആ ആത്മഹത്യയും ചോദ്യ ചിഹ്നമായി തുടരുന്നു. തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്താണ് ഗ്രീഷ്മയുടെ വീട്. ഗ്രീഷ്മയുടെ വീട്ടിലെ കാരണവര്‍ അമ്മയുടെ മൂത്ത സഹോദരനാണ്. എല്ലാം തീരുമാനിക്കുന്നത് ഇദ്ദേഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സഹോദരന് പുറമേയാണ് രണ്ടാമനായി നിര്‍മലകുമാരന്‍ നായരുള്ളത്. കൂട്ടത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്ക് ചേച്ചിയുമുണ്ട്. ഈ ചേച്ചിയുടേയും ഗ്രീഷ്മയുടെ അമ്മയുടേയും…
Read More » -
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ വീഴ്ത്തിയത് അന്വേഷണ സംഘത്തിന്റെ നാല് ചോദ്യങ്ങള്‍
തിരുവനന്തപുരം: സാഹചര്യ, ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യയോ, അസ്വാഭാവിക മരണമായോ മാറേണ്ട കേസാണ് ഷാരോണ്‍ കൊലപാതക കേസെന്നായിരുന്നു കോടതി നിരീക്ഷണം. ശൂന്യതയില്‍ നിന്ന് തുടങ്ങിയ അന്വേഷണം പ്രതി ഗ്രീഷ്മയിലേക്ക് എത്തിച്ച് വധശിക്ഷ വാങ്ങിക്കൊടുക്കാനായതില്‍ അന്വേഷണ സംഘത്തിനും അഭിമാനിക്കാം. ഈ മികവിനെ വിധി പറഞ്ഞ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി അഭിനന്ദിക്കുകയും ചെയ്തു. ഗ്രീഷ്മയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ദിവസം പോലും അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.പി സുല്‍ഫിക്കര്‍ പറഞ്ഞു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ മികച്ച അന്വേഷണമാണ് ഗ്രീഷ്മയെ കുടുക്കിയത്. തുടക്കത്തില്‍ പൊലീസിനെ കബിളിപ്പിച്ച ഗ്രീഷ്മയെ കുടുക്കിയത് നാല് ചോദ്യങ്ങളാണ്. ഇത് ചോദിച്ചത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സണും. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. അതില്‍ നിന്നാണ് പ്രധാനമായും നാല് ചോദ്യങ്ങളുടെ ഉത്തരം ഗ്രീഷ്മയില്‍ നിന്ന് തേടിയത്. ആ ഉത്തരങ്ങളില്‍ പിടിച്ചുകയറിയതോടെ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. ആ നാല് ചോദ്യങ്ങള്‍: 1.മറ്റൊരു വിവാഹം…
Read More » -
കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന്‍ പിടിയില്‍
തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു വച്ച് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് മുഹമ്മദ് ഷഹീന്‍ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്.
Read More » -
കണ്ണൂരില്‍നിന്നു മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയത്തുനിന്നു പിടികൂടി; ക്രെയിന്‍ മോഷണം സാമ്പത്തിക ഇടപാടിലെ പരാതിയില്‍; രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയം പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ രാമപുരം പൊലിസ് അറസ്റ്റുചെയ്തു. എരുമേലി സ്വദേശി മാര്‍ട്ടിനും സഹായിയുമാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിന്‍ മുന്‍പ് ഇതേ കണ്‍സ്ട്രക്ഷന്‍ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു. ദേശീയപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ബാക്കിയുണ്ട്. ഇതാണ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി ക്രെയിന്‍ കടത്തിക്കൊണ്ടുപോകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഞായറാഴ്ച്ചപുലര്‍ച്ചെ ഒരുമണിക്ക് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം മോഷ്ടിച്ചു കൊണ്ടുപോയത്. സൈറ്റ് എഞ്ചിനീയര്‍ ചെങ്ങന്നൂര്‍സ്വദേശി സൂരജ് സുരേഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലിന്ന് സി.സി.ടി.വി പരിശോധിച്ച്…
Read More » -
ഏജന്റിന്റെ സഹായത്തോടെ വ്യാജരേഖകള്‍, അനധികൃതമായി തങ്ങിയ ബംഗ്ലാദേശികള്‍ പിടിയില്‍
എറണാകുളം: അനധികൃതമായി തങ്ങിയ നാല് ബംഗ്ലാദേശികള്‍ പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ മാത്തൂരില്‍ ഒരു വനിതയടക്കം മൂന്നുപേരും അങ്കമാലിയില്‍ ഒരാളുമാണ് പിടിയിലായത്. എരൂരില്‍ ഒരു വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ തിങ്കളാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്. ആക്രി പെറുക്കി നടക്കുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ് എരൂരില്‍ വീട് വാടകയ്‌ക്കെടുത്തതെന്ന് ഹില്‍പാലസ് പോലീസ് പറഞ്ഞു. ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ട് എത്ര നാളായെന്ന് അറിവായിട്ടില്ല. ഇതില്‍ സ്ത്രീയും ഒരു പുരുഷനും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറയുന്നു. മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്. അങ്കമാലിയില്‍ അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് ജെസോര്‍ സ്വദേശി ഹൊസൈന്‍ ബെലോര്‍ (29) ആണ് പിടിയിലായത്. ഏജന്റിന്റെ സഹായത്തോടെ രണ്ട് ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യക്കാരനെന്ന പേരില്‍ കഴിയുകയായിരുന്നു. മൂന്നുമാസം മുന്‍പാണ് യുവാവ് അങ്കമാലിയിലെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസസ്ഥലത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോര്‍ട്ട് കണ്ടെടുത്തു. ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയിലൂടെ ഇയാള്‍ ഷാലിമാറിലെത്തി.…
Read More » -
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കേസെടുത്തത്. കേസില്‍ നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല. കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്.
Read More » -
മൈസൂരുവില്‍ മുഖംമൂടി ആക്രമണം; മലയാളി വ്യവസായികളില്‍നിന്ന് 1.5 ലക്ഷം കവര്‍ന്നു
ബംഗളൂരു: മൈസൂരുവിന് സമീപം മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വ്യവസായികളെ മര്‍ദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നുകളഞ്ഞു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാര്‍ 4 കിലോമീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൈസൂരുമാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയില്‍ തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മറ്റു 3 കാറുകളിലായി പിന്തുടര്‍ന്ന സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. തുടര്‍ന്ന് കാറില്‍നിന്ന് 2 പേരെയും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. എച്ച്ഡി കോട്ടയില്‍ കമുകിന്‍ തോട്ടം വാങ്ങുന്നതിന് മുന്‍കൂറായി നല്‍കാനുള്ള പണമാണു കവര്‍ന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പൊലീസിന് അഷ്‌റഫ് മൊഴി നല്‍കി. വസ്തു ബ്രോക്കറായ സൂഫിക്കും അഷ്‌റഫിനും ഹംപാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. മൈസൂരു റൂറല്‍ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.…
Read More » -
വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ബലാല്‍ത്സംഗം ചെയ്തതായി പരാതി
മാനന്തവാടി: വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്‍കി. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി മാധ്യമങ്ങേളാട് പറഞ്ഞു. സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യില്‍ കെട്ടി ഭീഷണിപ്പെടുത്തിയെന്നും ചരട് കെട്ടിയാല്‍ മരുന്ന് കഴിക്കാതെ രോഗം മാറുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. നേരത്തെ പൊലീസില്‍ വിവരറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Read More »