Crime
-
കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം; കട ഉടമയായ സ്ത്രീക്ക് മര്‍ദ്ദനം
തിരുവനന്തപുരം: കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. പൂച്ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിക്ക് നേരെയായിരുന്നു അതിക്രമം. ബിജെപി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ബിനുവാണ് വനിത നടത്തുന്ന കടയ്ക്ക് മുന്നിലെത്തി അതിക്രമം നടത്തിയത്. ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിനു നടത്തിയ അക്രമത്തില്‍ കട ഉടമയായ സ്ത്രീയ്ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദന്‍ നഴ്‌സറിക്ക് നേരെയാണ് വേറ്റിനാട് വാര്‍ഡ് മെമ്പര്‍ ബിനുവിന്റെ ആക്രമണം നടന്നത്. കടയ്ക്ക് മുന്നിലെ ചെടികള്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ചെടിച്ചട്ടികള്‍ കൊണ്ട് ആര്‍ക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല. തുടര്‍ന്ന് ചെടി ചട്ടികള്‍ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു .ഇത് തടയാന്‍ ചെന്ന കനകരസിയെ പിടിച്ചു മര്‍ദിച്ചു. ബിജെപി നേതാവ് ബിനുവിന്റെ മര്‍ദ്ദനത്തില്‍ കൈയ്ക്കും മുഖത്തും, വയറിനും പരിക്കേറ്റ അവര്‍ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഒടുവില്‍ സ്ത്രീയുടെ പരാതിയില്‍ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ…
Read More » -
കലോത്സവ കലാപം: കെഎസ്യുക്കാരെ ആംബുലന്‍സില്‍ കയറ്റിയതിന് എസ്ഐക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: ഡിസോണ്‍ കലോത്സവത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്യുക്കാരെ ആംബുലന്‍സില്‍ കയറ്റിയതിന് എസ്ഐക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപിനെതിരെയാണ് നടപടി. SFIക്കാര്‍ വളഞ്ഞപ്പോള്‍ KSUക്കാരെ സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് ഇന്‍സ്‌പെക്ടര്‍ക്ക് വിനയായത്. ആംബുലന്‍സ് SFIക്കാര്‍ പിന്നീട് ആക്രമിച്ചിരുന്നു. മാളയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെ എസ് യു – എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്യുവും ആരോപിച്ചു. പൊലീസെത്തിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.
Read More » -
നടിയുടെ പരാതി; മണിയന്‍പിള്ള രാജുവിനെതിരേയും കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. കേസില്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടനും എം.എല്‍.എ യുമായ മുകേഷിനെതിരേ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. നേരത്തേ നടിയുടെ പരാതിയില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവരുടെപേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നത്. മരടിലെ വില്ലയില്‍ വെച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരായി നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ…
Read More » -
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘ബാലരാമപുരം’ ശ്രീതുവിനെതിരെ 3 പേര്‍ പരാതി നല്‍കി
തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴില്‍ തട്ടിപ്പ് ആരോപണങ്ങളും. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താന്‍ ഉയര്‍ന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുമെന്നും വാഗ്ദാനം നല്‍കി ശ്രീതു പണം തട്ടിയതായി മൂന്നുപേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു. പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ കെണിയില്‍പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നല്‍കാനായി ജ്യോത്സ്യന്‍ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നല്‍കി. ആറേഴു മാസം മുന്‍പ് അവസാനമായി കാണുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ…
Read More » -
സൗന്ദര്യമില്ല, സ്ത്രീധനം പോരാ! എളങ്കൂരില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം
മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് പ്രബിന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. ‘തന്റെ ജോലി കണ്ടിരിക്കേണ്ട, നിന്റെ ആവശ്യത്തിന് ജോലി കണ്ടുപിടിക്കണ’മെന്ന് ഭര്‍ത്താവ് വിഷ്ണുജയോട് രൂക്ഷമായി പറഞ്ഞിരുന്നു. പ്രബിന്റെ ഈ നിലപാട് കാരണം ഒരു ജോലിക്ക് വേണ്ടി വിഷ്ണുജ കഠിനപരിശ്രമം നടത്തിയിരുന്നു. തടിയില്ല, സൗന്ദര്യമില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വണ്ടിയില്‍ പോലും വിഷ്ണുജയെ കയറ്റാറുണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തെ മകളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നുവെന്ന്- വിഷ്ണുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സൗന്ദര്യമില്ല, ജോലിയില്ല, സ്ത്രീധനം കുറവ് എന്നീ കാരണങ്ങള്‍ കാണിച്ച് ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മാനസികമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.…
Read More » -
പറവൂരില്‍ പൂജയുടെ മറവില്‍ പീഡനം; സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടു
എറണാകുളം: പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവരുടെ സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍, പരാതി നല്‍കിയ അമ്മയ്ക്കും മക്കള്‍ക്കും മാനസിക പ്രശ്നങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇവരെ പറവൂരിലുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റി. പൂജ ചെയ്യാനെത്തിയ തത്തപ്പള്ളി സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.
Read More » -
ബലാത്സംഗ കേസില്‍ മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവ്; കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസടുത്തത്.
Read More » -
വയനാട്ടിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ബാഗുകളിൽ ഉപേക്ഷിച്ച സംഭവം, ഭാര്യയും ഭർത്താവും അറസ്റ്റിൽ
വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ പ്രതികൾ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിച്ചു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി. കൊലയ്ക്ക് ഒത്താശ ചെയ്തത് സൈനബാണ് എന്നാണ് പൊലീസ് പറയുുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രതി ആരിഫ് ബാഗുകളുമായി ഒരു ഓട്ടോയിൽ കയറുകയും യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് ബാഗ് താഴേക്കെറിയുകയും ചെയ്തു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഈ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ആരിഫിനെ…
Read More » -
സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞു
കോഴിക്കോട്: പേരാമ്പ്ര നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂര്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ജഗനും, ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സ്‌നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആക്രമണ സമയത്ത് ജഗനും സ്‌നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. രാത്രിയില്‍ ഉറങ്ങിയ വീട്ടുകാര്‍ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അജ്ഞാതര്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. ജഗന്‍ ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയില്‍ ഉണ്ടായ തര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ…
Read More » -
ഭാസ്കര കാരണവർ കൊലപാതകം, ഒരു ഫ്ലാഷ് ബാക്ക്: ഷെറിനെ മോചിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി
ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കരകാരണവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2009 നവംബർ 7നാണ്. ഇയാളുടെ ഇളയ മകൻ ബിനു പീറ്ററിൻ്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. കോട്ടയം സ്വദേശി ബാസിത് അലി രണ്ടാം പ്രതി. കൊലപാതകത്തിന് സഹായം നൽകിയ ഷാനു റാഷിദ്, നിഥിൻ എന്നിവരാണ് മറ്റ് പ്രതികൾ. ഷെറിനുമായി രഹസ്യ ബന്ധം പുലർത്തിയവരായായിരുന്നു മൂവരും. ശാരീരിക വെല്ലുവിളികളുള്ള മകൻ ബിനു പീറ്ററാൻ്റെ ഭാവി സുരക്ഷിതമാക്കാം എന്ന ലക്ഷ്യത്തോടെയാണ് 2001ൽ കാരണവർ ഷെറിനുമായുള്ള വിവാഹം നടത്തിയത്. വിവാഹശേഷം ഷെറിനെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. ഭാസ്കരകരണവർക്കും ഭാര്യ അന്നമ്മക്കും ഒപ്പമായിരുന്നു ഷെറിൻ്റെയും താമസം. അവിടെ ജോലിക്ക് കയറിയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന് കൈക്കുഞ്ഞുമായി ഷെറിനും ഭർത്താവ് ബിനുവും നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ മരണത്തോടെ 2007ൽ കാരണവരും അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഷെറിനും ബിനുവും തമ്മിലുള്ള പൊരുത്തക്കേടുകളും ഷെറിനും മറ്റു പുരുഷന്മാരുമായുണ്ടായിരുന്ന…
Read More »