
തൃശൂര്‍: ഡിസോണ്‍ കലോത്സവത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്യുക്കാരെ ആംബുലന്‍സില്‍ കയറ്റിയതിന് എസ്ഐക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപിനെതിരെയാണ് നടപടി. SFIക്കാര്‍ വളഞ്ഞപ്പോള്‍ KSUക്കാരെ സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് ഇന്‍സ്‌പെക്ടര്‍ക്ക് വിനയായത്. ആംബുലന്‍സ് SFIക്കാര്‍ പിന്നീട് ആക്രമിച്ചിരുന്നു.
മാളയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെ എസ് യു – എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്യുവും ആരോപിച്ചു. പൊലീസെത്തിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.
