Crime
-
അയല്‍വാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടില്‍ ഇട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മരിയാപുരത്ത് വളര്‍ത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിന്റെ വളര്‍ത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടല്‍ പൊട്ടിച്ച് കുരച്ച് ഓടി. ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖില്‍ വെട്ടിക്കൊന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇടുകയായിരുന്നു. ബിജുവും കുടുംബവും പാറശാല പൊലീസില്‍ പരാതി നല്‍കി. നായയുടെ ഉടമയെ അഖില്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
തീപ്പെട്ടി ചോദിച്ചിട്ട് കൊടുത്തില്ല; വയോധികനെ വീട്ടില്‍ക്കയറി മര്‍ദിച്ചു, കല്ലിന് തലയ്ക്കിടിച്ചു
തിരുവനന്തപുരം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വയോധികനെ ഒരുസംഘം യുവാക്കള്‍ കല്ലുകൊണ്ട് ആക്രമിച്ചു. വെള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ അശോകനെ(60)യാണ് ആക്രമിച്ചത്. സംഘം, കല്ലുകൊണ്ട് അശോകന്റെ മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശോകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകിട്ടാണ് അതിക്രമമുണ്ടായത്. റോഡിനോടു ചേര്‍ന്നാണ് അശോകന്റെ വീട്. വീടിന് പുറത്തിരിക്കുകയായിരുന്ന അശോകനോട് ഒരുസംഘം യുവാക്കള്‍ തീപ്പെട്ടി ചോദിച്ചു. ഇത് നല്‍കാതിരുന്നതോടെ സംഘം പ്രകോപിതരാവുകയും കല്ലുകൊണ്ട് അശോകനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
Read More » -
ശൗചാലയത്തില്‍ കോളജ് വിദ്യാര്‍ഥി പ്രസവിച്ചു; ക്ലാസിലെത്തി കുഴഞ്ഞുവീണു, ഒളിപ്പിച്ച കുഞ്ഞിനെ പൊലീസ് കണ്ടെത്തി
ചെന്നൈ: കുംഭകോണത്ത് കോളജിലെ ശൗചാലയത്തില്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കു?ഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു ശൗചാലയ പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ഥിനി പൊലീസിനു മൊഴി നല്‍കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂര്‍ ഓള്‍ വിമന്‍ പൊലീസിനെയും നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
Read More » -
പൊലീസ് ഭരണം കെങ്കേമം: കോട്ടയത്ത് പൊലീസുകാരനെ ഗുണ്ട മർദ്ദിച്ച് കൊലപ്പെടുത്തി, വെസ്റ്റ് സ്റ്റേഷനിലെ ശ്യാം പ്രസാദാണ് കൊല്ലപ്പെട്ടത്
കോട്ടയം കാരിത്താസ് ജംഗ്ഷനിൽ പൊലീസ് ഉദ്യോഗസ്ഥനെ ഗുണ്ട മർദ്ദിച്ച് കൊലപ്പെടുത്തി. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപത്തെ തട്ടുകടയിൽ അക്രമം അഴിച്ച് വിട്ട ജിബിൻ ജോർജിന്റെ വീഡിയോ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് എടുത്തു. ഇതിൽ പ്രകോപിതനായ ജിബിൻ ശ്യാം പ്രസാദിനെ മർദ്ദിക്കുകയായിരുന്നു. പോലീസുകാരനാണ് മർദ്ദിക്കരുത് എന്ന് തട്ടുകടക്കാരൻ പറഞ്ഞെങ്കിലും ജിബിൻ മർദ്ദനം തുടർന്നു. പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ് ഷിജി ഈ സമയം ഇവിടെ എത്തി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പിടികൂടുകയും ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ പുലർച്ചെ 4 മണിയോടെ…
Read More » -
അടൂരിലെ കൗമാരക്കാരിയെ പീഡിപ്പിച്ച 7 പ്രതികൾ അകത്തായി, വിദേശത്തുള്ള വ്യക്തിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും
അടൂര്‍: കഴിഞ്ഞ 4 വർഷമായി 17കാരി തുടര്‍പീഡനങ്ങള്‍ക്ക് ഇരയായ കേസില്‍ കൗമാരക്കാരന്‍ പിടിയില്‍. പതിനാറുകാരനാണ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത അടൂര്‍ പൊലീസ്, ഒരു കേസ് നൂറനാട് പൊലീസിന് കൈമാറിയിരുന്നു. അടൂര്‍ സ്റ്റേഷനിലെ 8 കേസുകളിലായി ആകെയുള്ള 8 പ്രതികളില്‍ ഇതോടെ 7 പേരും പിടിയിലായി. അറസ്റ്റിലാവാനുള്ള ഒരാള്‍ വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്‌കൂളില്‍ ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞമാസം 23 ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇതാണ് നൂറനാട് പൊലീസിന് കൈമാറിയത്, ഇതിലെ പ്രതി മന്ത്രവാദിയായ ബദര്‍ സമന്‍ (62) അറസ്റ്റിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും കേസുകളില്‍ പ്രതികളായി. സാജന്‍ (24) ആദര്‍ശ് (25) എന്നീ പ്രതികളാണ് ആദ്യം അടൂര്‍ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി സച്ചിന്‍ കുറുപ്പ് (25),…
Read More » -
സ്വകാര്യദൃശ്യം പുറത്താകുമെന്ന് ഭയം; ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; വായ്പയെടുത്ത് പണംകണ്ടെത്തി…
ലഖ്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയയാള്‍ അറസ്റ്റില്‍. 40,000 രൂപ വായ്പയെടുത്താണ് ഇയാള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്. ജനുവരി 21-ന് യു.പി മീററ്റിലെ നാനു കനാലിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശിഷ് എന്നയാളാണ് അറസ്റ്റിലായത്. വാടകക്കൊലയാളികളായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശിഷും മറ്റുരണ്ടുപേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഭാര്യയുടെ ഇളയസഹോദരിയുമായി ആശിഷ് പ്രണയത്തിലായിരുന്നു. യുവതി ബ്ലാക്മെയില്‍ ചെയ്യാന്‍ ആരംഭിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇതിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം തേടി. ഇയാള്‍ സഹായത്തിനായി ദീപക് എന്നയാളെക്കൂടെ കൂട്ടുകയായിരുന്നു. മൂവരും ചേര്‍ന്നാണ് കുറ്റകൃത്യം നടപ്പാക്കിയത്. കൊലനടത്താന്‍ 30,000 രൂപയായിരുന്നു ശുഭം ആവശ്യപ്പെട്ടത്. ആശിഷ് 40,000 രൂപ വായ്പയായി സംഘടിപ്പിച്ചു. 10,000 രൂപ മുന്‍കൂറായി വാടകക്കൊലയാളികള്‍ക്ക് നല്‍കി. സംഭവത്തിന് ശേഷം 20,000 രൂപയും നല്‍കി. ആശിഷും ശുഭവും ദീപകും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ യുവതിയെ കടത്തിക്കൊണ്ടുപോയി. കനാലില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു.…
Read More » -
‘നാട്ടുകാര്‍ കണ്ടാല്‍ നാണക്കേട്, വിഷ്ണുജയ്ക്ക് സൗന്ദര്യമില്ലെന്ന് പ്രബിന്‍; എന്നും വഴക്ക്, മുഖത്തടിച്ചു’
മലപ്പുറം: ”വിഷ്ണുജയ്ക്കു ജോലി ഇല്ലെന്നും തന്റെ സങ്കല്‍പത്തിന് അനുസരിച്ചുള്ള സൗന്ദര്യം ഇല്ലെന്നും പറഞ്ഞായിരുന്നു പ്രബിന്‍ നിരന്തരം പീഡിപ്പിച്ചിരുന്നത്. ബൈക്കില്‍ വിഷ്ണുജ വരുന്നതിനോട് പ്രബിന് താല്‍പര്യമില്ലായിരുന്നു. നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടാണെന്നാണ് പറഞ്ഞിരുന്നത്. എപ്പോഴും തിരക്കിലും ടൂറിലും ആയിരുന്നു. എവിടെയും വിഷ്ണുജയെ കൂട്ടിയിരുന്നില്ല” – എളങ്കൂരില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ സഹോദരീഭര്‍ത്താവ് ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിഷ്ണുജയുടെ ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്. ”ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വീട്ടുകാരോടും ചേച്ചിമാരോടും പറഞ്ഞിരുന്നെങ്കിലും ഇത്ര മാത്രം വലുതാണെന്ന് അറിഞ്ഞില്ല. മരണം അറിഞ്ഞ് വീട്ടിലെത്തിയ ചില സുഹൃത്തുക്കളാണ് കടുത്ത മാനസിക പീഡനമാണ് വിഷ്ണുജ അനുഭവിച്ചിരുന്നത് എന്ന് വീട്ടുകാരോട് പറയുന്നത്. പ്രബിന്‍ പീഡിപ്പിക്കുന്ന കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും ഒരു കാരണവശാലും എല്ലാ കാര്യങ്ങളും വീട്ടുകാര്‍ അറിയരുതെന്നും അവര്‍ വിഷമിക്കും എന്നും വിഷ്ണുജ വിലക്കിയിരുന്നു. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനാകും എന്നും കടുംകൈ…
Read More » -
ഗേ ഡേറ്റിങ് ആപ്പ് വഴി ഫ്‌ലാറ്റിലേക്കു ക്ഷണിച്ചു; വീഡിയോ ചിത്രീകരിച്ച് ബ്ലാക്മെയില്‍; 1.40 ലക്ഷം തട്ടി
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗ (ഗേ) ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി ആളുകളെ ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി തട്ടിപ്പുനടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ലൈംഗിക ബന്ധത്തിന്റെ വിഡിയോ ചിത്രീകരിച്ചു പണത്തിനായി ബ്ലാക്മെയില്‍ ചെയ്ത സംഭവത്തില്‍ റിങ്കു, അജയ്, ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സംഭവം ഇങ്ങനെ: ഗ്രിന്‍ഡര്‍ എന്ന ഗേ ഡേറ്റിങ് ആപ് വഴി ഒരാളെ പരിചയപ്പെട്ടുവെന്നും ഫ്‌ലാറ്റിലേക്കു ക്ഷണിച്ചുവെന്നുമാണു പൊലീസിനു ലഭിച്ച പരാതി. ഫ്‌ലാറ്റില്‍വച്ച് ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഫ്‌ലാറ്റിലുണ്ടായിരുന്ന മറ്റു ചിലര്‍ അതു വീഡിയോ ചിത്രീകരിച്ചു. പിന്നീട് പണത്തിനായി ബ്ലാക്മെയില്‍ ചെയ്തു. 1.40 ലക്ഷം രൂപ അവര്‍ക്ക് കൊടുക്കേണ്ടിവന്നു. പിന്നീടാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ”റിങ്കു എന്നയാള്‍ ആണ് ഈ ഗ്യാങ്ങിന്റെ സൂത്രധാരന്‍. അജയ് എന്നയാളാണു പരാതിക്കാരനെ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയത്. രണ്ടുപേര്‍ ഒളിവിലാണ്. അവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. റിങ്കുവില്‍നിന്ന് മൂന്ന് ഐഡികാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അവ വ്യാജമാണോയെന്നു പരിശോധിക്കുകയാണ്. മൂന്നു മൊബൈല്‍ ഫോണുകള്‍…
Read More » -
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വൈദികനില്‍നിന്ന് 15 കോടി തട്ടിയ കേസ്: കോട്ടയത്ത് രണ്ടുപേര്‍ പിടിയില്‍
കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വൈദികനില്‍ നിന്ന് 15 കോടി രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ ഫാദര്‍ ടിനേഷ് കുര്യനില്‍ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയത്. ഇരുവരും ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ തുക പ്രതികള്‍ എടിഎം വഴി പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുങ്ങിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
Read More » -
കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം; കട ഉടമയായ സ്ത്രീക്ക് മര്‍ദ്ദനം
തിരുവനന്തപുരം: കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. പൂച്ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിക്ക് നേരെയായിരുന്നു അതിക്രമം. ബിജെപി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ബിനുവാണ് വനിത നടത്തുന്ന കടയ്ക്ക് മുന്നിലെത്തി അതിക്രമം നടത്തിയത്. ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിനു നടത്തിയ അക്രമത്തില്‍ കട ഉടമയായ സ്ത്രീയ്ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദന്‍ നഴ്‌സറിക്ക് നേരെയാണ് വേറ്റിനാട് വാര്‍ഡ് മെമ്പര്‍ ബിനുവിന്റെ ആക്രമണം നടന്നത്. കടയ്ക്ക് മുന്നിലെ ചെടികള്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ചെടിച്ചട്ടികള്‍ കൊണ്ട് ആര്‍ക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല. തുടര്‍ന്ന് ചെടി ചട്ടികള്‍ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു .ഇത് തടയാന്‍ ചെന്ന കനകരസിയെ പിടിച്ചു മര്‍ദിച്ചു. ബിജെപി നേതാവ് ബിനുവിന്റെ മര്‍ദ്ദനത്തില്‍ കൈയ്ക്കും മുഖത്തും, വയറിനും പരിക്കേറ്റ അവര്‍ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഒടുവില്‍ സ്ത്രീയുടെ പരാതിയില്‍ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ…
Read More »